കോട്ടയം ജില്ലയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു!! പായിപ്പാട്ടെ സംഭവത്തിന് പിന്നിൽ അന്വേഷണം ഊർജ്ജിതം
കോട്ടയം; കൊറോണ വൈറസിന്റെ സമൂഹ വ്യാപനം തടയുന്നതിനുള്ള മുന്‍കരുതല്‍ നടപടികളുടെ ഭാഗമായി കോട്ടയം ജില്ലയില്‍ നിരോധനാജ്ഞ പുറപ്പെടുവിച്ചു. രാവിലെ ആറു മുതല്‍ ജില്ലയുടെ പരിധിയില്‍ നാലു പേരില്‍ കൂടുതല്‍ ഒത്തുചേരുന്നതിന് നിരോധമുണ്ട്.
Recommended Video
സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുള്ള അവശ്യ സര്‍വ്വീസുകളെ നിരോധനത്തില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഉത്തരവ് നടപ്പാക്കാനും ലംഘിക്കുന്നവര്‍ക്കെതിരെ അടിയന്തരമായി കര്‍ശന നടപടി സ്വീകരിക്കുമെന്ന് ജില്ലാ പോലീസ് മേധാവി അറിയിച്ചു.സമൂഹത്തിന്റെ സുരക്ഷയെക്കുരുതി ഏര്‍പ്പെടുത്തിയിട്ടുള്ള നിയന്ത്രണങ്ങളോട് എല്ലാവരും സഹകരിക്കണമെന്ന് ജില്ലാ കളക്ടർ സുധീർ ബാബു അഭ്യർത്ഥിച്ചു.

അതേസമയം ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ ലംഘിച്ച് ചങ്ങനാശ്ശേരിയിലെ പായിപ്പാട് അതിഥി തൊഴിലാളികൾ ഒത്തുകൂടിയ സംഭവത്തിൽ പോലീസ് അന്വേഷണം ഊർജ്ജിതമാക്കി. എറണാകുളം റേഞ്ച് ഐജി മഹേഷ് കുമാർ കാളിരാജിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്. സംഭവത്തിന് പിന്നിൽ വ്യക്തമായ ഗൂഢാലോചന നടന്നിട്ടുണ്ടെന്നാണ് പോലീസ് നിഗമനം. പ്രതിഷേധത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചത് സമൂഹത്തില്‍ അസ്വസ്ഥതയുണ്ടാക്കാന്‍ ശ്രമിക്കുന്ന ശക്തികളാണെന്ന് മുഖ്യമന്ത്രി ആരോപിച്ചിരുന്നു.
അതിനിടെ തൊഴിലാളികളുടെ ക്യാമ്പിൽ നടത്തിയ റെയ്ഡിൽ 21 മൊബൈൽ ഫോണുകൾ പോലീസ് പിടിച്ചെടുത്തു. സംഭവത്തിന് പിന്നിൽ തീവ്രസ്വഭാവമുള്ള ചില സംഘടനകളുടെ പങ്ക് പോലീസ് സംശയിക്കുന്നുണ്ട്. പ്രതിഷേധനത്തിന് മണിക്കൂറുകൾക്ക് മുൻപ് ഏതാനും ഓഡിയോ വീഡിയോ ക്ലിപ്പുകൾ തൊഴിലാളികളുടെ ഇടയിൽ പ്രചരിച്ചു. ഉത്തരേന്ത്യയിൽ തൊഴിലാളികൾ നടത്തുന്ന കൂട്ടപലായനത്തിന്റെ ദൃശ്യങ്ങളാണ് പ്രചരിച്ചത്. പ്രതിഷേധിച്ചാൽ മാത്രമേ ആവശ്യങ്ങൾ അംഗീകരിക്കപ്പെടുവെന്നായിരുന്നു ആഹ്വാനം. അതാണ് തൊഴിലാളികൾ കൂട്ടത്തോടെ ഇറങ്ങാൻ കാരണമെന്നാണ് കണക്കാക്കപ്പെടുന്നത്.
കഴിഞ്ഞ ദിവസങ്ങളിൽ സമാന സന്ദേശങ്ങൾ ലഭിച്ചിരുന്നതായി കരാറുകാരും മൊഴി നൽകിയിട്ടുണ്ട്. വരും ദിവസങ്ങളിലും പ്രതിഷേധത്തിന് സാധ്യത കണക്കിലെടുത്ത് പ്രദേശത്ത് കൂടുതൽ പോലീസിനെ വിന്യസിച്ചു.
ഞായറാഴ്ച രാവിലെ 11 മണിയോടെയായിരുന്നു പായിപാട് അതിഥി തൊഴിലാളികൾ തെരുവിൽ ഇറങ്ങിയത്. മൂവായിരത്തോളം വരുന്ന തൊഴിലാളികൾ റോഡ് ഉപരോധിക്കുകയായിരുന്നു. ജൻമനാട്ടിലേക്ക് തിരിച്ച് പോകാൻ സൗകര്യം ഏർപ്പെടുത്തണമെന്നായിരുന്നു ഇവരുടെ ആവശ്യം. ഒടുവിൽ ജില്ലാ ഭരണകുടം ഇടപ്പെട്ടാണ് പ്രശ്നം പരിഹരിച്ചത്. തിരിച്ച് പോക്ക് സാധ്യമല്ലെന്ന് ഇവരെ ബോധ്യപ്പെടുത്തി താമസവും ഭക്ഷണസൗകര്യങ്ങളും ഉറപ്പ് നൽകി ഇവരെ തിരിച്ചയക്കുകയായിരുന്നു.
പായിപ്പാട് അതിഥിതൊഴിലാളികളുടെ അവസ്ഥ;നേരത്തേ മുന്നറിയിപ്പ് നൽകി,കൗണ്‍സിലറുടെ കത്ത് ചർച്ചയാകുന്നു
'യോഗി കുടിയേറ്റക്കാരെ മര്‍ദിച്ചു; ഭീഷണിപ്പെടുത്തി';ട്വീറ്റിന് പിന്നാലെ രാഘവ് ചദ്ദക്കെതിരെ കേസ്












Click it and Unblock the Notifications