Get Updates
Get notified of breaking news, exclusive insights, and must-see stories!

പതിനാലാം കേരള നിയമസഭയുടെ ആദ്യ സമ്മേളനത്തിന് തുടക്കമായി

തിരുവനന്തപുരം: പതിനാലാം കേരള നിയമസഭയുടെ ആദ്യ സമ്മേളനത്തിന് തുടക്കമായി. എംഎല്‍എമാരുടെ സത്യപ്രതിജ്ഞയോടെയാണ് സമ്മേളനത്തിന് തുടക്കമായത്. പ്രോ ടൈം സ്പീക്കറായ എസ് ശര്‍മ്മയാണ് സഭയെ നിയന്ത്രിക്കുന്നത്.

നിയമസഭ സെക്രട്ടറിയുടെ ചുമതലയുള്ള പി ജയലക്ഷ്മിയാണ് അക്ഷരമാല ക്രമത്തില്‍ അംഗങ്ങളെ സത്യപ്രതിജ്ഞയ്ക്കായ് ക്ഷണിച്ചത്. വള്ളിക്കുന്നില്‍ നിന്നുള്ള എംഎല്‍എ പി അബ്ദുള്‍ ഹമീദാണ് ആദ്യം പ്രതിജ്ഞ ചൊല്ലിയത്. ഗുരുവായൂര്‍ എംഎല്‍ എ അബ്ദുള്‍ ഖാദറാണ് രണ്ടാമതെത്തിയത്.

Kerala Legislative Assambly

തൃതാലയില്‍ നിന്നുള്ള കോണ്‍ഗ്രസ് എംഎല്‍എ വിടി ബല്‍റാം, സഭയിലെ മുതിര്‍ന്ന അംഗം വിഎസ് അച്യുതാനന്ദന്‍, സഭയിലെ ഏറഅറവും പ്രായം കുറഞ്ഞ എംഎല്‍എ മുഹമ്മദ് മുഹ്‌സിന്‍, കൊല്ലത്ത് നിന്നുള്ള എംഎല്‍എ മുകേഷ് എന്നിവര്‍ സഗൗരവമാണ് സത്യപ്രതിജ്ഞ ചെയ്തത്.

മഞ്ചേശ്വരത്ത് നിന്നുള്ള എംഎല്‍ കെവി അബ്ദുള്‍ റസാഖ് കന്നഡയിലാണ് സത്യപ്രതിജ്ഞ ചെയ്തത്. സ്വതന്ത്ര എംഎല്‍ എ പിസി ജോര്‍ജ് സഗൗരവം ദൈവനാമത്തില്‍ സത്യ പ്രതിജ്ഞ ചെയ്ത ശേഷം വിഎസ് അച്യുതാനന്ദന്‍ അടക്കമുള്ള പ്രതിപക്ഷ എംഎല്‍എമാര്‍ക്ക് ഹസ്തദാനം നല്‍കിയാണ് ഇരിപ്പിടത്തിലേക്ക് പോയത്.

സ്പീക്കര്‍ തിരഞ്ഞെടുപ്പ് വെള്ളിയാഴ്ച നടക്കും. കുന്നത്തുനാട്ടില്‍ നിന്നുള്ള കോണ്‍ഗ്രസ് എംഎല്‍എ വിപി സജീന്ദ്രനാണ് യുഡിഎഫ് സ്പീക്കര്‍ സ്ഥാനാര്‍ത്ഥി. വ്യാഴാഴ്ച ഉച്ചവരെ സ്പീക്കര്‍ സ്ഥാനത്തേക്ക് പത്രിക സ്വീകരിക്കും. സ ഭയിലെ 140 പേരില്‍ 44 പുതുമുഖങ്ങളുണ്ട്. ഇതില്‍ മൂന്ന് പേര്‍ വനിതകളാണ്. ചരിത്രത്തില്‍ ആദ്യമായി കേരള നിയമസഭയിലേക്ക് ഒരു ബിജെപി അംഗം എത്തിയെന്ന പ്രത്യേകതയും ഈ സമ്മേളനത്തിനുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+