ഹൂബെയില്‍ കുടുങ്ങിയ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ തിരിച്ചെത്തി: ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചു!
കൊച്ചി: കൊറോണ വൈറസിനെ തുടര്‍ന്ന് ചൈനയിലെ ഹൂബൈയില്‍ കുടുങ്ങിയ മലയാളി വിദ്യാര്‍ത്ഥികള്‍ കൊച്ചിയില്‍ തിരിച്ചെത്തി. ശനിയാഴ്ച തിരിച്ചെത്തിയ ഇവരെ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ ഇവരെ തെര്‍മല്‍ സ്ക്രീനിംഗ് നടത്തിയിരുന്നു. കുണ്മിംഗ് വിമാനത്താവളത്തില്‍ നിന്ന് ബാങ്കോക്കിലെത്തിയ ഇവര്‍ എയര്‍ ഏഷ്യ വിമാനത്തിലാണ് കൊച്ചിയിലെത്തിയത്.
വെള്ളിയാഴ്ച രാത്രി 11 മണിക്ക് നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയ വിദ്യാര്‍ത്ഥികളെ അഞ്ച് ആംബുലന്‍സുകളിലായി നേരിട്ട് കളമശ്ശേരി മെഡിക്കല്‍ കോളേജിലെത്തിക്കുകയായിരുന്നു. വിദ്യാര്‍ത്ഥികളെ മെഡിക്കല്‍ കോളേജില്‍ ഐസോലേഷന് വാര്‍ഡില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. വിദ്യാര്‍ത്ഥികളുടെ ബന്ധുക്കള്‍ വിമാനത്താവളത്തിലെത്തിയെങ്കിലും ഇവരെ കാണാന്‍ അനുവദിച്ചിരുന്നില്ല. നേരത്തെ ചൈനയില്‍ നിന്ന് തിരിച്ചെത്തിയ മൂന്ന് വിദ്യാര്‍ത്ഥികളിലാണ് ഇന്ത്യയില്‍ രോഗം സ്ഥിരീകരിച്ചത്. ഈ സാഹചര്യത്തിലാണ് ആരോഗ്യവകുപ്പ് അധികൃതര്‍ ജാഗ്രത വര്‍ധിപ്പിച്ചത്.

ചൈനയില്‍ 730ലധികം പേരാണ് കൊറോണ വൈറസ് ബാധിച്ച് മരിച്ചത്. 3000൦ ലധികം പേര്‍ക്ക് രാജ്യത്ത് രോഗം സ്ഥിരീകരിക്കുകയായിരുന്നു. ഇതോടെ ചൈനയിലേക്കുള്ള വിമാന സര്‍വീസുകള്‍ നിരവധി രാജ്യങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ചിട്ടുണ്ട്. ലോകാരോഗ്യ സംഘടനയും ഈ സാഹചര്യത്തില്‍ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. വൈറസ് വിദേശരാജ്യങ്ങളിലേക്ക് പടരുന്നതിന്റെ പ്രതിരോധിക്കുന്നതിനായി ചൈന നടപടികള്‍ സ്വീകരിച്ചുവരുന്നതായും ലോകാരോഗ്യ സംഘടന വ്യക്തമാക്കിയിരുന്നു.
Recommended Video
-
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ?












Click it and Unblock the Notifications