കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഹൂബെയില്‍ കുടുങ്ങിയ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ തിരിച്ചെത്തി: ഐസൊലേഷന്‍ വാര്‍‍ഡില്‍ പ്രവേശിപ്പിച്ചു!

Google Oneindia Malayalam News

കൊച്ചി: കൊറോണ വൈറസിനെ തുടര്‍ന്ന് ചൈനയിലെ ഹൂബൈയില്‍ കുടുങ്ങിയ മലയാളി വിദ്യാര്‍ത്ഥികള്‍ കൊച്ചിയില്‍ തിരിച്ചെത്തി. ശനിയാഴ്ച തിരിച്ചെത്തിയ ഇവരെ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ ഇവരെ തെര്‍മല്‍ സ്ക്രീനിംഗ് നടത്തിയിരുന്നു. കുണ്‍മിംഗ് വിമാനത്താവളത്തില്‍ നിന്ന് ബാങ്കോക്കിലെത്തിയ ഇവര്‍ എയര്‍ ഏഷ്യ വിമാനത്തിലാണ് കൊച്ചിയിലെത്തിയത്.

സ്ത്രീകള്‍ക്ക് വോട്ടിംഗ് ഉപദേശം നല്‍കി കെജ്‌രിവാള്‍., പുതിയ വിവാദം, സ്ത്രീവിരുദ്ധനെന്ന് ബിജെപി!!സ്ത്രീകള്‍ക്ക് വോട്ടിംഗ് ഉപദേശം നല്‍കി കെജ്‌രിവാള്‍., പുതിയ വിവാദം, സ്ത്രീവിരുദ്ധനെന്ന് ബിജെപി!!

വെള്ളിയാഴ്ച രാത്രി 11 മണിക്ക് നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയ വിദ്യാര്‍ത്ഥികളെ അ‍ഞ്ച് ആംബുലന്‍സുകളിലായി നേരിട്ട് കളമശ്ശേരി മെഡിക്കല്‍ കോളേജിലെത്തിക്കുകയായിരുന്നു. വിദ്യാര്‍ത്ഥികളെ മെഡിക്കല്‍ കോളേജില്‍ ഐസോലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. വിദ്യാര്‍ത്ഥികളുടെ ബന്ധുക്കള്‍ വിമാനത്താവളത്തിലെത്തിയെങ്കിലും ഇവരെ കാണാന്‍ അനുവദിച്ചിരുന്നില്ല. നേരത്തെ ചൈനയില്‍ നിന്ന് തിരിച്ചെത്തിയ മൂന്ന് വിദ്യാര്‍ത്ഥികളിലാണ് ഇന്ത്യയില്‍ രോഗം സ്ഥിരീകരിച്ചത്. ഈ സാഹചര്യത്തിലാണ് ആരോഗ്യവകുപ്പ് അധികൃതര്‍ ജാഗ്രത വര്‍ധിപ്പിച്ചത്.

coronavirus-15798

Recommended Video

cmsvideo
Corona Virus: Hindu Mahasabha requested WHO to ban Meat sale and consumption

ചൈനയില്‍ 730ലധികം പേരാണ് കൊറോണ വൈറസ് ബാധിച്ച് മരിച്ചത്. 3000൦ ലധികം പേര്‍ക്ക് രാജ്യത്ത് രോഗം സ്ഥിരീകരിക്കുകയായിരുന്നു. ഇതോടെ ചൈനയിലേക്കുള്ള വിമാന സര്‍വീസുകള്‍ നിരവധി രാജ്യങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ചിട്ടുണ്ട്. ലോകാരോഗ്യ സംഘടനയും ഈ സാഹചര്യത്തില്‍ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. വൈറസ് വിദേശരാജ്യങ്ങളിലേക്ക് പടരുന്നതിന്റെ പ്രതിരോധിക്കുന്നതിനായി ചൈന നടപടികള്‍ സ്വീകരിച്ചുവരുന്നതായും ലോകാരോഗ്യ സംഘടന വ്യക്തമാക്കിയിരുന്നു.

English summary
15 Kerala students stranded in China's Hubei reach Kochi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X