തീര വസന്തം പദ്ധതി മാതൃക; പദ്ധതി വ്യാപിപ്പിക്കുന്നതിന് 15 ലക്ഷം രൂപ വകയിരുത്തി
വടകര: വളയിട്ട കൈകൾ ഒരുമിച്ചതോടെ ഇവിടെ ഉണർന്നത് മറ്റൊരു വിജയ ഗാഥ. വിനിതകൾക്കായുള്ള മൂല്യവര്‍ധിത മത്സ്യോത്പന്ന നിര്‍മാണ പരിശീലനപരിപാടി 'തീരവസന്തം പദ്ധതി'ക്ക് ഊന്നല്‍ നല്‍കിക്കൊണ്ട് വടകര ബ്ലോക്ക് പഞ്ചായത്തിന്റെ ബജറ്റ്. അഴിയൂരില്‍ പദ്ധതി വിജയകരമായ സാഹചര്യത്തിലാണ് മറ്റ് മൂന്നുപഞ്ചായത്തുകളിലേക്ക് കൂടി പദ്ധതി വ്യാപിപ്പിക്കുന്നത്. പദ്ധതിക്കുവേണ്ടി 15 ലക്ഷം രൂപയാണ് വകയിരുത്തിയത്. 12.28 കോടി വരവും അത്രതന്നെ ചെലവും വരുന്ന ബജറ്റാണ് അംഗീകരിച്ചത്. സേവനമേഖലയ്ക്ക് 9.28 കോടിയും ക്ഷീരവികസനം, മത്സ്യ മേഖല എന്നിവയടങ്ങിയ ഉത്പാദനമേഖലയ്ക്ക് 87.13 ലക്ഷവുമാണ് പ്രധാന വകയിരുത്തലുകള്‍.
എന്‍.സി.കനാല്‍ സംരക്ഷിക്കാന്‍ 10 ലക്ഷംരൂപ ഉള്‍പ്പെടുത്തിയിട്ടുണ്ട്. തൊഴിലുറപ്പുപദ്ധതിയിലെ തൊഴിലാളികളുടെ സേവനവും ചോറോട്, ഏറാമല പഞ്ചായത്ത് സഹായവും സമന്വയിപ്പിച്ചാണ് കനാല്‍സംരക്ഷണം നടപ്പാക്കുന്നത്.

ബ്‌ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് കോട്ടയില്‍ രാധാകൃഷ്ണന്റെ അധ്യക്ഷതയില്‍ വൈസ് പ്രസിഡന്റ് ശ്യാമള കൃഷ്ണാര്‍പ്പിതം ബജറ്റ് അവതരിപ്പിച്ചു. . ഏറാമല പഞ്ചായത്ത് പ്രസിഡന്റ് എം.കെ. ഭാസ്‌കരന്‍, അഴിയൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ഇ.ടി. അയൂബ്, എം.എം. കുമാരന്‍, ബിഡിഒ. ജീനാബായ് എന്നിവര്‍ പ്രസംഗിച്ചു .ചിത്രം ;തീര വസന്തം പദ്ധതിയുടെ ആസ്ഥാനം












Click it and Unblock the Notifications