കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സംസ്ഥാനത്ത് ഇന്ന് 15 മിനുട്ട് വൈദ്യുതി നിയന്ത്രണം, സമയക്രമം ഇങ്ങനെ

Google Oneindia Malayalam News

തിരുവനന്തപുരം: ഒരിടവേളയ്ക്ക് ശേഷം കേരളത്തില്‍ വീണ്ടും വൈദ്യുതി നിയന്ത്രണം തിരിച്ചെത്തി. കല്‍ക്കരി ക്ഷാമം വൈദ്യുതി ഉല്‍പ്പാദന നിലയങ്ങളുടെ പ്രവര്‍ത്തനത്തെ ബാധിച്ചതിനാല്‍ സംസ്ഥാനത്ത് ഇന്ന് വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തും. ഇന്ന് വൈകീട്ടാണ് നിയന്ത്രണമുണ്ടായിരിക്കുകയെന്ന് കെഎസ്ഇബി അറിയിച്ചു. ഇന്ന് വൈകീട്ട് 6.30 മുതല്‍ 11.30 വരെയുള്ള സമയത്ത് 15 മിനുട്ട് വൈദ്യുതി നിയന്ത്രണമാണ് ഏര്‍പ്പെടുത്തുന്നത്. കേന്ദ്ര പൂളില്‍ നിന്നും കേരളത്തിന് ലഭിക്കേണ്ട വൈദ്യുതിയില്‍ കുറവുണ്ടാകുന്ന സാഹചര്യത്തിലാണ് നിയന്ത്രണമേര്‍പ്പെടുത്തുന്നത്. അതേസമയം വിപണിയില്‍ വൈദ്യുതി ലഭിക്കുന്നതിന് അനുസരിച്ച് നിയന്ത്രണ സമയത്തില്‍ വ്യത്യാസമുണ്ടാകും.

പ്രശാന്ത് കോണ്‍ഗ്രസിനെ ഉപയോഗിക്കുന്നു; ഒരിക്കലും വരില്ല, സത്യമായി രാഹുല്‍ ഗാന്ധിയുടെ പ്രവചനംപ്രശാന്ത് കോണ്‍ഗ്രസിനെ ഉപയോഗിക്കുന്നു; ഒരിക്കലും വരില്ല, സത്യമായി രാഹുല്‍ ഗാന്ധിയുടെ പ്രവചനം

1

അതേസമയം നഗരമേഖലകളെയും ആശുപത്രികള്‍ ഉള്‍പ്പെടെയുള്ള അവശ്യസേവന മേഖലകളിലും വൈദ്യുതി നിയന്ത്രണം ഉണ്ടായിരിക്കില്ല. സംസ്ഥാനത്തിന് ഇന്ന് 4580 മെഗാവാട്ട് വൈദ്യുതിയാണ് രാത്രി വരെ വേണ്ടി വരിക എന്നാണ് കണക്ക്. എന്നാല്‍ കേരളത്തിന് വൈദ്യുതി നല്‍കുന്ന ജാര്‍ഖണ്ഡിലെ മൈഥോണ്‍ പവര്‍ സ്റ്റേഷനിലെ കല്‍ക്കരി ക്ഷാമം മൂലം ഉല്‍പ്പാദനം കുറച്ചിട്ടുണ്ട്. ഇതോടെ കേരളത്തിന് കിട്ടേണ്ട വൈദ്യുതിയില്‍ 400 മുതല്‍ 500 മെഗാവാട്ട് വരെ വൈദ്യുതിയുടെ കുറവുണ്ടാകും. ഈ പ്രതിസന്ധിയെ നേരിടാന്‍ വൈദ്യുതി നിയന്ത്രണമല്ലാതെ മറ്റ് മാര്‍ഗങ്ങളില്ല. നേരത്തെ ജാര്‍ഖണ്ഡിലും ഇതേ പോലെ വൈദ്യുതി പ്രതിസന്ധി രൂക്ഷമായിരുന്നു.

പരമാവധി വൈദ്യുതി വാങ്ങി നിയന്ത്രണ സമയം കുറയ്ക്കാനാണ് നോക്കുന്നതെന്ന് അധികൃതര്‍ പറഞ്ഞു. സംസ്ഥാനത്തെ ആഭ്യന്തര ഉല്‍പ്പാദനവും ഉപഭോഗവും തമ്മില്‍ 400 മെഗാവാട്ടിന്റെ വ്യത്യാസമമുണ്ട്. ദീര്‍ഘകാല കരാറുകളില്‍ നിന്നല്ലാതെ പവര്‍ എക്‌സ്‌ചേഞ്ചില്‍ നിന്ന് ബോര്‍ഡിന് വൈദ്യുതി കിട്ടുന്നില്ല. കല്‍ക്കരി ക്ഷാമം മൂന്ന് നിലയങ്ങളുടെ പ്രവര്‍ത്തനത്തെ ബാധിച്ചതിനാല്‍ 78 മെഗാവാട്ട് വൈദ്യുതി ലഭിക്കുന്നില്ല. ഇതോടൊപ്പം ബംഗാളിലെ നിലയത്തിലെ സാങ്കേതിക പ്രശ്‌നം കൊണ്ട് 135 മെഗാവാട്ട് വൈദ്യുതിയുടെ കുറവുമുണ്ട്. കടുത്ത ചൂട് കാരണം ഉപഭോഗം കൂടുന്നതിനാല്‍ കേരളം പവര്‍ എക്‌സ്‌ചേഞ്ചിനെ കൂടുതലായി ആശ്രയിക്കുന്ന മാസം കൂടിയാണിത്.

ഏപ്രില്‍-മെയ് മാസങ്ങളില്‍ പൊതുവേ വൈദ്യുതി ഉപഭോഗം കൂടാറുണ്ട്. എന്നാല്‍ ഉല്‍പ്പാദകരുമായി നേരത്തെ കരാര്‍ വെക്കാറില്ല. വേനല്‍ മഴ ലഭിക്കുന്നതിനാല്‍ ചില ദിവസങ്ങളില്‍ ഉപഭോഗം കുറയാറുമുണ്ട്. അതേസമയം രാജ്യത്തെ വിവിധ താപനിലയങ്ങളില്‍ കല്‍ക്കരി ക്ഷാമം മൂലം വൈദ്യുതി ഉല്‍പ്പാദനത്തില്‍ കുറവ് വന്നിട്ടുണ്ട്. ഇതുമൂലം കഴിഞ്ഞ കുറച്ച് ദിവസങ്ങളായി വിവിധ സംസ്ഥാനങ്ങളില്‍ പവര്‍കട്ട് ഏര്‍പ്പെടുത്തിയിരുന്നു. പതിനാല് സംസ്ഥാനങ്ങളില്‍ ഒരു മണിക്കൂറിലേറെ പവര്‍ കട്ടോ ലോഡ് ഷെഡ്ഡിംഗോ ഏര്‍പ്പെടുത്തിയിട്ടുണ്ട്. കോഴിക്കോട് നല്ലളത്തുള്ള താപവൈദ്യുതി നിലയത്തില്‍ ഉല്‍പ്പാദനം തുടങ്ങാന്‍ തീരുമാനിച്ചിട്ടുണ്ട്. ഇതോടെ പ്രതിസന്ധി താല്‍ക്കാലികമായി ഒഴിവാക്കാനുമെന്നാണ് പ്രതീക്ഷ.

പ്രശാന്തിന്റെ നിര്‍ദേശങ്ങള്‍ നടപ്പാക്കാനുള്ള ഗൗരവമില്ല, കോണ്‍ഗ്രസ് കളിച്ചത് ഡബിള്‍ ഗെയിംപ്രശാന്തിന്റെ നിര്‍ദേശങ്ങള്‍ നടപ്പാക്കാനുള്ള ഗൗരവമില്ല, കോണ്‍ഗ്രസ് കളിച്ചത് ഡബിള്‍ ഗെയിം

Recommended Video

cmsvideo
18 വയസിന് മുകളിലുള്ളവർക്ക് ഏപ്രിൽ 10 മുതൽ ബൂസ്റ്റർ വാക്‌സിൻ | Oneindia Malayalam

English summary
15 minute electricity restriction in kerala after distribution from centre pool decreased
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X