കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിഎസ് ഇല്ല, സംസ്ഥാന കമ്മിറ്റിയില്‍ 15 പുതുമുഖങ്ങള്‍

  • By Aiswarya
Google Oneindia Malayalam News

ആലപ്പുഴ: വിഎസ് ഇല്ലാതെ 15 പുതുമുഖങ്ങളുമായി സി.പി.എംസംസ്ഥാന കമ്മിറ്റിയുടെ പാനലിന് പുതിയ രൂപം നല്‍കി. പാര്‍ട്ടിക്ക് വഴങ്ങാതെ നിലപാടില്‍ ഉറച്ചുനില്‍ക്കുന്ന വി.എസ് അച്യുതാനന്ദന്റെ പേര് ഒഴിവാക്കിയുള്ള പാനലാണ് തയാറാക്കിയിരിക്കുന്നത്.

പുതിയ സംസ്ഥാന കമ്മിറ്റിയില്‍ 88 അംഗങ്ങളാണുള്ളത്. ഒരു സ്ഥാനം ഒഴിച്ചിട്ട് 87 പേരുടെ പേരുടെ പട്ടികയാണ് തയാറാക്കിയത്.

-vs23.jpg -Properties

വി.ശിവന്‍കുട്ടി, എന്‍.എന്‍ കൃഷ്ണദാസ്, എം.ബി രാജേഷ്, പുത്തലത്ത് ദിനേശന്‍, പി.മോഹനന്‍, വി.എന്‍ വാസവന്‍, എം.സ്വരാജ്, സുസന്‍ കോടി(കൊല്ലം), കൊല്ലയില്‍ സുദേവന്‍, പി.നന്ദകുമാര്‍, കെ. സജീവന്‍, കെ.പി ഉദയഭാനു, സജി ചെറിയാന്‍, എം.വി ബാലകൃഷ്ണന്‍ മാസ്റ്റര്‍, എസ്.എഫ്.ഐ പ്രസിഡന്റ് ശിവദാസന്‍ തുടങ്ങിയവരാണ് പുതുതായി കമ്മിറ്റിയിലെത്തുന്നത്.

പി.ബി അംഗമെന്ന നിലയില്‍ എം.എ ബേബിയേയും ഒഴിവാക്കി.പാലോളി മുഹമ്മദ്കുട്ടി, എം.എം ലോറന്‍സ്, ടി ശിവദാസമേനോന്‍, സി.ടി കൃഷ്ണന്‍, വി.ആര്‍ ഭാസ്‌കരന്‍, എ.കെ നാരായണന്‍, എം.കെ ഭാസ്‌കരന്‍ എന്നിവരാണ് ഒഴിവാക്കിയ മറ്റ് അംഗങ്ങള്‍

English summary
15 new faces in cpm state committee panel.vs and ma baby is not the panel. and avoid 9 members.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X