3 വയസ്സുള്ള കുഞ്ഞിനെ 15കാരൻ പീഡിപ്പിച്ചു...!!! സംഭവം കണ്ണൂരിൽ
തളര്‍ച്ച അനുഭവപ്പെട്ട കുഞ്ഞിനെ പേരാവൂര്‍ താലൂക്ക് ആശുപത്രിയില്‍ എത്തിച്ച് പരിശോധിച്ചപ്പോഴാണ് പീഡനവിവരം അറിയുന്നത്.
കണ്ണൂര്‍: മൂന്ന് വയസ്സുകാരിയെ 15 വയസ്സുകാരന്‍ പീഡിപ്പിച്ചു. കണ്ണൂര്‍ കേളകത്താണ് സംഭവം. കുഞ്ഞിനെ പീഡിപ്പിച്ച 15 വയസ്സുകാരെ പോലീസ് കസ്റ്റഡിയില്‍ എടുത്തു. കുട്ടിയുടെ മാതൃസഹോദരനാണ് അറസ്റ്റിലായത്.

തളര്‍ച്ച അനുഭവപ്പെട്ട കുഞ്ഞിനെ പേരാവൂര്‍ താലൂക്ക് ആശുപത്രിയില്‍ എത്തിച്ച് പരിശോധിച്ചപ്പോഴാണ് പീഡനവിവരം അറിയുന്നത്. കേളകം പോലീസ് കുഞ്ഞിന്റെ അച്ഛനമ്മമാരുടെ മൊഴി എടുത്തു.

കുട്ടിയുടെ അമ്മയുടെ സഹോദരനാണ് അറസ്റ്റിലായ 15 വയസ്സുകാരനായ ആൺകുട്ടി.

കണിച്ചാര്‍ പഞ്ചായത്തിലെ ആദിവാസി കോളനിയിലാണ് പീഡനത്തിന് ഇരയായ കുഞ്ഞിന്റെ കുടുംബം താമസിയ്ക്കുന്നത്.

ആൺകുട്ടിയ്ക്ക് എതിരെ പോസ്കോ നിയമപ്രകാരം കേസ് എടുത്തു. ഇയാളെ ശിശുസംരക്ഷണ ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ ചോദ്യം ചെയ്തു












Click it and Unblock the Notifications