മോഷ്ടിച്ച ബൈക്കില്‍ കറങ്ങുന്നതിനിടെ 15കാരന്‍ അറസ്റ്റില്‍
കണ്ണൂര്‍: മോഷണം നടത്തിയശേഷം മോഷണ മുതലുമായി കുട്ടിക്കള്ളന്‍ പിടിയില്‍. തലശ്ശേരിയിലാണ് സംഭവം. തലശ്ശേരി ക്ഷേത്രത്തില്‍ തൊഴാനെത്തിയ ഭക്തന്റെ ബൈക്ക് മോഷ്ടിച്ച് കടന്നു കളഞ്ഞ പതിനഞ്ചുകാരനെ പൊലീസ് പിടികൂടി. മോഷ്ടിച്ച ബൈക്കുമായി കറങ്ങുന്നതിനിടെയാണ് കുട്ടി പൊലീസ് പിടിയിലായത്.
തലശ്ശേരി തിരുവങ്ങാട് ക്ഷേത്രത്തില്‍ കഴിഞ്ഞ 22 ന് തൊഴാനെത്തിയ പവിത്രന്‍ എന്നയാളുടെ ബൈക്കാണ് മോഷണം പോയത്. തൊഴുതിറങ്ങിയ സമയത്തിനുള്ളിലായിരുന്നു മോഷണം. ഇക്കാര്യം കാട്ടി പവിത്രന്‍ ടൗണ്‍ പൊലീസില്‍ പരാതി നല്‍കി.

പരാതിയില്‍ പൊലീസ് അന്വേഷണം പുരോഗമിയ്ക്കുന്നതിനിടെയാണ് കള്ളന്‍ അറസ്റ്റിലായത്. എടക്കാട് വച്ചാണ് ബൈക്കില്‍ കറങ്ങിയ കൗമാരക്കാരന്‍ പിടിയിലായത്. ജുവനൈല്‍ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു. പിടിയിലായ കുട്ടിയ്‌ക്കൊപ്പം തളിപ്പറമ്പ് സ്വദേശിയായ ഒരാള്‍ കൂടി ഉണ്ടായിരുന്നതായി വിവരം ലഭിച്ചു. ഇതിന്റെ അടിസ്ഥാനച്ചില്‍ കേസ് തലശ്ശേരി പൊലീസിന് കൈമാറി.












Click it and Unblock the Notifications