ശരീരമാകെ നീലനിറം! രാത്രി ഉറങ്ങാൻ കിടന്നതിന് ശേഷം സംഭവിച്ചതെന്ത്? ആലപ്പുഴയിൽ 15കാരൻ മരിച്ചനിലയിൽ....
ആലപ്പുഴ സനാതാനപുരം വൈക്കത്ത് വീട്ടിൽ ഡോക്ടർ ജോഷി ജോസഫിന്റെയും സംഗീതയുടെയും മകൻ നിഖിൽ ജോഷിയാണ് മരണപ്പെട്ടത്.
ആലപ്പുഴ: ഉറങ്ങാൻ കിടന്ന 15 വയസുകാരൻ ദുരൂഹ സാഹചര്യത്തിൽ മരിച്ചനിലയിൽ. ആലപ്പുഴയിലെ ഡോക്ടർ ദമ്പതികളുടെ മകനെയാണ് കിടപ്പുമുറിക്കുള്ളിൽ ദുരൂഹസാഹചര്യത്തിൽ മരിച്ചനിലയിൽ കണ്ടെത്തിയത്.
ആലപ്പുഴ സനാതാനപുരം വൈക്കത്ത് വീട്ടിൽ ഡോക്ടർ ജോഷി ജോസഫിന്റെയും സംഗീതയുടെയും മകൻ നിഖിൽ ജോഷിയാണ് മരണപ്പെട്ടത്. കഴിഞ്ഞദിവസം രാത്രി ഉറങ്ങാൻ കിടന്ന നിഖിൽ ജോഷി രാവിലെ എഴുന്നേറ്റില്ല. തുടർന്ന് വീട്ടുകാരും അയൽവാസികളും വാതിൽ തകർത്ത് മുറിക്കകത്ത് പ്രവേശിച്ചതോടെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

അസുഖങ്ങളൊന്നുമില്ല...
ആലപ്പുഴയിലെ പ്രമുഖ ഡോക്ടർമാരായ സനാതാനപുരം വൈക്കത്ത് വീട്ടിൽ ജോഷി ജോസഫിന്റെയും സംഗീതയുടെയും മകനാണ് നിഖിൽ ജോഷി. നഗരത്തിലെ സ്വകാര്യ സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയായ നിഖിലിന് കാര്യമായ അസുഖങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്നാണ് ബന്ധുക്കൾ അറിയിച്ചത്.

ഉറങ്ങാൻ കിടന്നു...
കഴിഞ്ഞദിവസം രാത്രിയിലും പതിവുപോലെ ഉറങ്ങാൻ കിടന്ന നിഖിൽ തിങ്കളാഴ്ച രാവിലെയായിട്ടും വാതിൽ തുറന്നില്ല. ഇതിനിടെ കുട്ടിയുടെ മാതാപിതാക്കൾ ജോലിക്ക് പോകുകയും ചെയ്തു.

മുത്തച്ഛനും മുത്തശ്ശിയും
സമയമേറെ കഴിഞ്ഞിട്ടും കുട്ടി വാതിൽ തുറക്കാത്തതിനാൽ മുത്തച്ഛനും മുത്തശ്ശിയും നിഖിലിനെ വിളിച്ചു. എന്നാൽ മുറിക്കകത്ത് നിന്ന് പ്രതികരണമൊന്നും ഉണ്ടായില്ല.

വാതിൽ ചവിട്ടിതുറന്നു...
എത്ര വിളിച്ചിട്ടും കുട്ടി വാതിൽ തുറക്കാത്തതിനാൽ മുത്തച്ഛനും മുത്തശ്ശിയും നാട്ടുകാരെ വിവരമറിയിച്ചു. തുടർന്ന് നാട്ടുകാരെത്തി വാതിൽ ചവിട്ടി പൊളിച്ചശേഷം മുറിയിൽ പ്രവേശിച്ചു. എന്നാൽ മുറിയിൽ കടന്ന നാട്ടുകാർക്കും ബന്ധുക്കൾക്കും അനക്കമില്ലാതെ കിടക്കുന്ന നിഖിലിനെയാണ് കാണാനായത്.

ദുരൂഹത...
രാത്രിയിൽ ഉറങ്ങാൻ കിടന്ന കുട്ടിയെ പിറ്റേദിവസം മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹതയേറെയുണ്ടെന്നാണ് നാട്ടുകാർ പറയുന്നത്. കുട്ടിയുടെ ശരീരത്തിൽ നീലനിറം കണ്ടെത്തിയതാണ് ദുരൂഹതയ്ക്ക് കാരണം.

സംശയങ്ങളേറെ...
കുട്ടിയുടെ ശരീരത്തിൽ വിഷാംശമുള്ളതിനാലാണോ നീലനിറം കാണപ്പെട്ടതെന്നും സംശയമുണ്ട്. സംഭവത്തിന് പിന്നിൽ ലഹരി മാഫിയക്ക് ബന്ധമുണ്ടോ എന്നും, കുട്ടി ഇത്തരം കെണികളിൽ വീണുപോയിരുന്നോ എന്നും പോലീസ് അന്വേഷിക്കുന്നുണ്ടെന്നാണ് സൂചന.

ലഹരി മാഫിയ...
ആലപ്പുഴയിൽ ലഹരി മാഫിയ പിടിമുറുക്കുന്നതായി നേരത്തെയും റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. നഗരത്തിലെ ആളൊഴിഞ്ഞ സ്ഥലങ്ങൾ കേന്ദ്രീകരിച്ചാണ് ഇത്തരക്കാരുടെ പ്രവർത്തനം. സ്കൂൾ, കോളേജ് വിദ്യാർത്ഥികളെ വലയിലാക്കാൻ നിരവധി ഏജന്റുമാരും പ്രവർത്തിക്കുന്നുണ്ട്.












Click it and Unblock the Notifications