15കാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ പ്രതിക്ക് മരണം വരെ തടവും 1ലക്ഷം രൂപ പിഴയും
വയനാട്: പത്താം ക്ലാസ്സുകാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസില്‍ പ്രതിക്ക് മരണം വരെ തടവും 1 ലക്ഷം രൂപ പിഴയും കല്‍പ്പറ്റ സ്‌പെഷ്യല്‍ കോടതി വിധിച്ചു.
പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തി പീഡിപ്പിച്ചതിന് പ്രതി അഞ്ചു വര്‍ഷം കഠിന തടവ് വേറെയും അനുഭവുക്കണം. പീഡനത്തിന് ഇരയായ കുട്ടിക്ക് മൂന്ന് ലക്ഷം രൂു പ്രതിയുടെ സ്വത്തില്‍ നിന്നും ഈടാക്കുന്നതിനും ഉത്തരവായി.

പത്താം ക്ലാസ്സ് വിദ്യാര്‍ത്ഥിയായിരുന്ന പെണ്‍കുട്ടിയെ സ്‌കൂള്‍ വിട്ട് മടങ്ങി വരുന്ന വഴിക്ക് രാജന്‍(55) എന്നയാള്‍ ഭീഷണിപ്പെടുത്തി പീഡിപ്പിക്കുകയായിരുന്നു. പീഡനത്തില്‍ പെണ്‍കുട്ടി ഗര്‍ഭം ധരിക്കുകയും കുഞ്ഞിന് ജന്മം നല്‍കുകയും ചെയ്തു. ഡിഎന്‍എ ടെസ്റ്റ് പ്രകാരമാണ് കുഞ്ഞിന്റെ പിതാവ് ഇയാളാണെന്ന് കണ്ടെത്തിയത്.












Click it and Unblock the Notifications