Get Updates
Get notified of breaking news, exclusive insights, and must-see stories!

മണര്‍കാട് കൊല്ലപ്പെട്ട പെണ്‍കുട്ടി പീഡനത്തിന് ഇരയായി; പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കോട്ടയം: മണര്‍കാട് അരീപ്പറമ്പില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ പെണ്‍കുട്ടി ലൈംഗിക പീഡനത്തിന് ഇരയായെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. കേസില്‍ സ്വകാര്യസ്ഥാപനത്തിലെ ഡ്രൈവര്‍ അജേഷ് അറസ്റ്റിലായിരുന്നു. പെണ്‍കുട്ടി അവസാനമായി ഫോണില്‍ സംസാരിച്ചത് അജേഷുമായിട്ടാണെന്ന് പോലീസ് അന്വേഷണത്തില്‍ തെളിഞ്ഞു.

Mana

അജേഷില്‍ നിന്നാണ് പോലീസിന് കൊലപാതകത്തിന്റെ വിവരങ്ങള്‍ ലഭിച്ചത്. വ്യാഴാഴ്ചയാണ് പെണ്‍കുട്ടിയെ കാണാതായത്. തൊട്ടടുത്ത ദിവസം വീട്ടുകാര്‍ പോലീസില്‍ പരാതിപ്പെട്ടു. തിരച്ചില്‍ നടത്തുന്നതിനിടെയാണ് പോലീസ് പെണ്‍കുട്ടിയുടെ ഫോണ്‍ പരിശോധിച്ചത്. ഇതോടെയാണ് അജേഷ് സംശയമുനയിലായത്. ഇയാളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതോടെ സംഭവത്തിന്റെ ചുരുള്‍ അഴിയുകയായിരുന്നു.

പെണ്‍കുട്ടിയെ വിളിച്ചുവരുത്തി ലൈംഗിക പീഡനത്തിന് ശ്രമിച്ചുവെന്നാണ് അജേഷ് പോലീസിനോട് പറഞ്ഞത്. പെണ്‍കുട്ടി എതിര്‍ത്തപ്പോഴാണ് ബലം പ്രയോഗിച്ചതും കയറും ഷാളും കഴുത്തില്‍ മുറുക്കി കൊലപ്പെടുത്തയതും. പിന്നീട് രാത്രി മൃതദേഹം ചാക്കില്‍ കെട്ടി കുഴിച്ചുമൂടുകയായിരുന്നു. അരീപ്പറമ്പിലെ ഹോളോബ്രിക്‌സ് നിര്‍മാണ യൂണിറ്റിന് ചേര്‍ന്നുള്ള സ്ഥലത്ത് നിന്നാണ് മൃതദേഹം കണ്ടെടുത്തത്. യൂണിറ്റിന് സമീപം പ്രതി താമസിക്കുന്ന മുറിയില്‍ വച്ചാണ് പീഡനവും കൊലപാതവും നടന്നതെന്ന് പോലീസിന് വിവരം ലഭിച്ചു.

പെണ്‍കുട്ടിയുടെ പിതാവിന്റെ സുഹൃത്താണ് പ്രതി. നിരന്തരം വീട്ടില്‍ വന്ന് പെണ്‍കുട്ടിയുമായി ബന്ധം സ്ഥാപിച്ചു. പിന്നീട് മൊബൈല്‍ ഫോണ്‍ കൈമാറി. ബന്ധം പ്രണയത്തിലേക്ക് മാറി. പ്രതി അജേഷിന്റെ രണ്ട് ഭാര്യമാരുണ്ട്. കൊലപാതകത്തിന് തൊട്ടടുത്ത ദിവസവും പ്രതി പതിവുപോലെ ജോലിക്കെത്തിയിരുന്നു. ഇയാള്‍ക്ക് സഹായത്തിന് മറ്റാരെങ്കിലുമുണ്ടായിരുന്നോ എന്ന് പോലീസ് പരിശോധിക്കുന്നുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+