കാമുകനെ പീഡനക്കേസില്‍ ജയിലാക്കി:15കാരി ആത്മഹത്യ ചെയ്തു

പുല്ലമ്പാറ ഏറത്തുവയല്‍ കിഴക്കുകര വീട്ടില്‍ മിനി എന്ന പെണ്‍കുട്ടിയാണ് ബുധനാഴ്ച രാത്രി ഏഴ് മണിയോടെ തൂങ്ങി മരിച്ചത്. എന്നാല്‍ സ്വാഭാവിക മരണമാക്കി സംസ്‌ക്കാരിയ്ക്കാനുള്ള നീക്കം വീട്ടുകാര്‍ നടത്തി. സംശയം തോന്നിയ നാട്ടുകാര്‍ വിവരം പൊലീസിനെ അറയിക്കുകയായിരുന്നു. പൊലീസെത്തി സംഭവം ആത്മഹത്യയാണെന്ന് സ്ഥീകരിച്ചു.
പത്ത് ദിവസം മുമ്പാണ് മിനിയുടെ കാമുകനും അയല്‍വാസിയുമായ മണിലാലിനെ (21) പൊലീസ് അറസ്റ്റ് ചെയ്തത്. മകളെ പീഡിപ്പിച്ചുവെന്ന് കാട്ടി മിനിയുടെ അമ്മ നല്‍കിയ പരാതിയെത്തുടര്‍ന്നായിരുന്നു അറസ്റ്റ്. ഇയാള്‍ ഇപ്പോള്‍ റിമാന്‍ഡിലാണ്.
തൂങ്ങി മരിച്ച പെണ്‍കുട്ടിയെ അച്ഛന്‍ മോഹനനും അമ്മ ബിന്ദുവും ചേര്‍ന്ന് ഓട്ടോ പിടിച്ച് കന്യകുളങ്ങര സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിച്ചു. പെണ്‍കുട്ടിയ്ക്ക് പനിയാണെന്നും ചികിത്സിയ്ക്കണമെന്നും ആവശ്യപ്പെട്ടു. എന്നാല്‍ ആശുപത്രിയില്‍ എത്തുന്നതിന് മുമ്പ് തന്നെ മരണം സംഭവിച്ചു. വീട്ടിലേക്ക് കൊണ്ട് വന്ന് മൃതദേഹം സ്വാഭാവിക മരണമെന്ന രീതിയില്‍ സംസ്‌ക്കരിയ്ക്കാനൊരുങ്ങുമ്പോഴാണ് നാട്ടുകാര്‍ പ്രശ്‌നത്തില്‍ ഇടപെട്ടത്.












Click it and Unblock the Notifications