15 കാരിയെ പീഡിപ്പിച്ച് വീഡിയോ പകർത്തി ഇൻസ്റ്റഗ്രാമിലൂടെ വിറ്റു; കൊല്ലത്ത് ദമ്പതികൾ അറസ്റ്റിൽ
കൊല്ലം: കുളത്തൂപ്പുഴയിൽ 15 കാരിയെ പീഡിപ്പിച്ച് ദൃശ്യങ്ങൾ പകർത്തി ഇൻസ്റ്റഗ്രാം വഴി വിറ്റ ദമ്പതികൾ പിടിയിൽ. കുളത്തൂപ്പുഴ കാഞ്ഞിരോട്ട് സ്വദേശി വിഷ്ണു (31), ഭാര്യ സ്വീറ്റി (20)എന്നിവരാണ് അറസ്റ്റിലായത്. പെൺകുട്ടിയുടെ പരാതിയിൽ കുളത്തൂപ്പുഴ പോലീസാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
വിദ്യാർത്ഥിനിയായ പെൺകുട്ടിയെ ട്യൂഷനെടുക്കാനെന്ന വ്യാജേന വിളിച്ചുവരുത്തിയാണ് ഇയാൾ പീഡിപ്പിച്ചു. ഇതിന്റെ ദൃശ്യങ്ങൾ ഭാര്യയെ കൊണ്ട് പകർത്തി ഇസ്റ്റഗ്രാം വഴി പങ്കുവെയ്ക്കുകയായിരുന്നു.
അറസ്റ്റിലായ വിഷ്ണു ഇൻസ്റ്റഗ്രാം വഴിയാണ് പെൺകുട്ടിയെ പരിചയപ്പെടുന്നത്. സംസാരിച്ച് പരസ്പരം സൗഹൃദം തുടങ്ങി. ചെങ്ങന്നൂർ സ്വദേശിയായ സ്വീറ്റിയെ വിവാഹം കഴിച്ചതിന് ശേഷവും വിഷ്ണു പെൺകുട്ടിയുമായുള്ള ബന്ധം തുടരുകയായിരുന്നു. അടുപ്പം തുടരാൻ വേണ്ടി പെൺകുട്ടിയുടെ വീടിന് സമീപത്ത് തന്നെ ഇയാൾ വാടകയ്ക്ക് വീടെടുത്ത് താമസവും തുടങ്ങി.

തുടർന്ന് ഭാര്യയായ സ്വീറ്റിയെ കൊണ്ട് പെൺകുട്ടിക്ക് ട്യൂഷൻ നൽകാൻ എന്ന പേരിൽ വീട്ടിലേക്ക് വിളിച്ച് വരുത്തി പീഡിപ്പിക്കുകയായിരുന്നവത്രേ. ഇത് അറിഞ്ഞ ഭാര്യ സ്വീറ്റി ആദ്യം എതിർത്തെങ്കിലും പിന്നീട് ഭർത്താവിന് കൂട്ടുനിൽക്കുകയായിരുന്നു. ഇവരാണ് പെൺകുട്ടിയുടെ പീഡന രംഗങ്ങൾ പകർത്തിയത്. തുടർന്ന് പോൺ സൈറ്റുകളിലും ആവശ്യക്കാർക്കും അയച്ചു കൊടുത്തു.
ഫോട്ടോയ്ക്ക് 50 രൂപ മുതൽ 500 രൂപ വരേയും ദൃശ്യങ്ങൾ 1500 രൂപ വരേയുമായിരുന്നു ഈടാക്കിയത്. നിരവധി പേർ ഇവരുടെ കൈയ്യിൽ നിന്നും ചിത്രങ്ങൾ വാങ്ങിയിട്ടുണ്ടെന്നാണ് വിവരം. അതേസമയം ഇത്തരത്തിൽ ദൃശ്യങ്ങൾ പകർത്തി വിൽക്കുന്നത് പെൺകുട്ടിയുടെ ശ്രദ്ധയിൽ പെടുകയായിരുന്നു. ഇക്കാര്യം ആദ്യം പെൺകുട്ടി സഹപാഠിയെ ആയിരുന്നു അറിയിച്ചിരുന്നത്. സഹപാഠി അധ്യാപകരേയും അവർ ചൈൽഡ് ലൈനിയേയും അറിയിച്ചു. ചൈൽഡ് ലൈൻ ആയിരുന്നു പോലീസിന് വിവരം കൈമാറിയത്.
ദമ്പതിമാരുടെ സ്വകാര്യ ദൃശ്യങ്ങൾ പെൺകുട്ടിയെ കൊണ്ട് പകർത്തിപ്പിച്ചുവെന്ന നിലയിലാണ് ആദ്യം പോലീസിന് ലഭിച്ച വിവരം. എന്നാൽ അന്വേഷണത്തിൽ പെൺകുട്ടി പീഡനത്തിന് ഇരയായതായി കണ്ടെത്തുകയായിരുന്നു. സംഭവത്തിൽ എത്ര പേർക്ക് പെൺകുട്ടിയുടെ നഗ്ന ദൃശ്യങ്ങൾ അയച്ച് നൽകിയിട്ടുണ്ടെന്ന് അന്വേഷിക്കുകയാണ് പോലീസ്. പ്രതികൾ ദൃശ്യങ്ങൾ പകർത്തിയ മൊബൈൽ പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. ഇവരുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകളും പോലീസ് പരിശോധിക്കും. സംഭവത്തിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടോയെന്നാണ് പോലീസ് അന്വേഷിക്കുന്നത്.












Click it and Unblock the Notifications