പ്രണയാഭ്യർത്ഥന നിരസിച്ചു... 15 കാരിയെ യുവാവ് കുത്തിക്കൊന്നു, സംഭവം മലപ്പുറം തിരൂരിൽ!
മലപ്പുറം: പ്രണയാഭ്യർത്ഥന നിരസിച്ചതിന് പതിനഞ്ച് കാരിയെ കുത്തിക്കൊന്നു. ഇതര സംസ്ഥാന തൊഴിലാളിയുടെ മകളായ സാമിനയാണ് കൊല്ലപ്പെട്ടത്. തിരൂര്‍ വിഷുപാടത്താണ് സംഭവം. വെള്ളിയാഴ്ച ഉച്ചയ്ക്കായിരുന്നു ക്രൂരത നടന്നത്. സംഭവത്തില്‍ ബംഗാള്‍ സ്വദേശിയായ സാദത്ത് ഹുസൈനെ പോലീസ് കസ്റ്റഡിയിലെടുത്തു.
പെണ്‍കുട്ടി വീട്ടില്‍ തനിച്ചായിരുന്ന സമയത്താണ് ആക്രമിക്കപ്പെട്ടത്. ആദ്യം തിരൂര്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ച സാമിനയെ പരിക്ക് ഗുരുതരമായതിനാല്‍ പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ എത്തിച്ചിരുന്നു. പ്രതിയായ സാദത്തിനെ നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചു.

ച്ചയ്ക്ക് 12 ഓടെയാണ് പെണ്‍കുട്ടിക്ക് കുത്തേറ്റത്. കാലിനും, വയറിനും നെഞ്ചിനും കുത്തേറ്റുവെന്നാണ് വിവരം. തിരൂര്‍ വിഷുപാടത്ത് പെണ്‍കുട്ടിയുടെ കുടുംബം താമസിച്ചിരുന്ന വീട്ടില്‍ തന്നെയാണ് സാദത്തും താമസിച്ചിരുന്നത്. സാദത്ത് കഞ്ചാവിനും മയക്കുമരുന്നിനും അടിമയാണെന്നാണ് നാട്ടുകാരുടെ ആരോപണം.












Click it and Unblock the Notifications