Get Updates
Get notified of breaking news, exclusive insights, and must-see stories!

പത്തനാപുരത്തെ പതിനഞ്ചുകാരിയെ ഗര്‍ഭിണിയാക്കിയത് പതിമൂന്നുകാരനല്ല..!! ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍!!

കൊല്ലം: പത്തനാപുരത്ത് പതിനഞ്ചുകാരിയെ ഗര്‍ഭിണിയാക്കിയത് പതിമൂന്നുകാരനല്ലെന്ന് സംശയം. പെണ്‍കുട്ടിയുടെ സഹോദരനാണ് പതിനഞ്ചുകാരി പ്രസവിച്ച സംഭവത്തില്‍ കുട്ടിയുടെ പിതാവ് പതിമൂന്നുകാരനല്ലെന്ന് വെളിപ്പെടുത്തിയത്. പിന്നില്‍ മറ്റാരോ ഉണ്ടെന്ന് സംശയിക്കുന്നതായാണ് സഹോദരന്‍ പറയുന്നത്.

Read Also: ഒരു രാത്രിയ്ക്ക് നാല്‍പ്പതിനായിരത്തില്‍ കൂടുതല്‍ കിട്ടുന്ന രശ്മി നായരേ..!! ജവാന്റെ മറുപടി വൈറല്‍..!!

Read Also: ട്രെയിനില്‍ ഒറ്റയ്ക്ക് യാത്രചെയ്ത പെണ്‍കുട്ടിയെ നോക്കി സ്വയംഭോഗം..!! കിട്ടിയത് അഡാറ് പണി..!!

കുളിമുറിയിൽ പ്രസവം

കഴിഞ്ഞ ആഴ്ചയാണ് പതിമൂന്നുകാരിയായ പെണ്‍കുട്ടി വീട്ടിലെ കുളിമുറിയില്‍ പ്രസവിച്ചത്. പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് അയല്‍വാസിയായ പതിമൂന്നുകാരനെ പോലീസ് കസ്റ്റഡിയിലെടുത്തത്. പെണ്‍കുട്ടി ഒന്‍പതാം ക്ലാസ്സ് വിദ്യാര്‍ത്ഥിയും ആണ്‍കുട്ടി എട്ടാം ക്ലാസ്സ് വിദ്യാര്‍ത്ഥിയുമാണ്.

പലതവണ ലൈംഗികബന്ധം

പതിമൂന്നുകാരനെ മംഗലാപുരത്തെ ബന്ധുവീട്ടില്‍ നിന്നാണ് അറസ്റ്റ് ചെയ്തത്. പോലീസ് ചോദ്യം ചെയ്യയില്‍ പലതവണ പെണ്‍കുട്ടിയുമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ടിട്ടുണ്ടെന്ന് ആണ്‍കുട്ടി സമ്മതിക്കുകയും ചെയ്തിരുന്നു. പതിമൂന്നുകാരനെ പോലീസ് കസ്റ്റഡിയിലെടുത്ത ശേഷം ജുവൈനല്‍ കോടതിയില്‍ ഹാജരാക്കി ജാമ്യത്തില്‍ വിട്ടിരിക്കുകയാണ്.

പ്രതി പതിമൂന്നുകാരനല്ലെന്ന്

അതേസമയം പതിമൂന്നുകാരന്‍ നിരപരാധിയാണെന്നാണ് നാട്ടുകാരടക്കം പറയുന്നത്. പെണ്‍കുട്ടി സ്ഥിരമായി ആടുമേയ്ക്കാന്‍ പോകുന്ന മേഖലയില്‍ അനാശാസ്യ പ്രവര്‍ത്തനങ്ങള്‍ പതിവാണത്രേ. അക്കൂട്ടത്തിലാരോ ആണ് പെണ്‍കുട്ടിയെ പീഡിപ്പിച്ചതെന്നാണ് സഹോദരന്‍ സംശയം പ്രകടിപ്പിക്കുന്നത്.

തടി കൂടിയപ്പോൾ കള്ളം

പ്രസവിക്കുന്നതിന് ആറ് മാസം മുന്‍പാണ് പെണ്‍കുട്ടിയുടെ ശരീരം വണ്ണം വെയ്ക്കുന്നത് ശ്രദ്ധയില്‍പ്പെട്ടത്. എന്നാലിത് അമ്മ ബിയര്‍ വാങ്ങിത്തരുന്നത് കൊണ്ടാണെന്നാണ് പെണ്‍കുട്ടി പറഞ്ഞത്. മകള്‍ക്ക് അരി തിന്നുന്ന സ്വഭാവമുണ്ടെന്നും അതാണ് തടി കൂടാന്‍ കാരണമെന്നുമായിരുന്നുവേ്രത അമ്മയുടെ വിശദീകരണം.

അമ്മയ്ക്കറിയാമെന്ന് അയൽക്കാർ

എന്നാല്‍ പെണ്‍കുട്ടി ഗര്‍ഭിണിയാണെന്ന വിവരം അമ്മയ്ക്ക് അറിയാമായിരുന്നുവെന്നാണ് അയല്‍ക്കാര്‍ പറയുന്നത്. അതേസമയം പെണ്‍കുട്ടിക്ക് തന്റെ മകളോടുളള വൈരാഗ്യത്തിന്റെ പുറത്താണ് മകനെ കുടുക്കാന്‍ ശ്രമിക്കുന്നതെന്നാണ് പതിമൂന്നുകാരന്റെ പിതാവ് ആരോപിക്കുന്നത്.

ഡിഎൻഎ ഫലം വരണം

മാതാപിതാക്കളുടെ സമ്മതത്തോടെ കുട്ടിയുടെ രക്തസാമ്പിള്‍ പോലീസ് ശേഖരിച്ചിട്ടുണ്ട്. ഡിഎന്‍എ പരിശോധനയിലൂടെ മാത്രമേ കുട്ടിയുടെ പിതൃത്വം ഉറപ്പിക്കാന്‍ സാധിക്കുകയുള്ളൂ. പെണ്‍കുട്ടിയുടെ പരാതിയില്‍ ഇപ്പോള്‍ ആണ്‍കുട്ടിക്കെതിരെ മാത്രമാണ് പോലീസ് കേസെടുത്തിരിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+