കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഓണസദ്യയുണ്ടവര്‍ക്കെതിരെ നടപടി നഴ്‌സുമാര്‍ പണിമുടക്കുന്നു

Google Oneindia Malayalam News

തിരുവനനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കൊളെജിലെ ഓപ്പറേഷന്‍ തീയേറ്ററില്‍ ഓണസദ്യ വിളമ്പിയ സംഭവത്തില്‍ നടപടി സ്വീകരിച്ചതില്‍ പ്രതിഷേധിച്ച് ഒരു വിങാഗം നഴ്‌സുമാര്‍ പണിമുടക്കുന്നു. 150 ഓളം നഴ്‌സുമാരാണ് കാഷ്വാലിറ്റിയ്ക്ക് മുന്നില്‍ പ്രതിഷേധവുമായി എത്തിയത്. അവശ്യ സര്‍വീസിലുള്ളവര്‍ മാത്രമാണ് ജോലിയ്ക്ക് കയറിയത്.

ഓണസദ്യ വിളമ്പിയതുമായി ബന്ധപ്പെട്ട് രണ്ട് പേര്‍ക്കെതിരെ നടപടിയെടുത്തിരുന്നു. ഹെഡ് നഴ്‌സിനും അനസ്തീഷ്യ വിഭാഗം മേധാവിയ്ക്കും എതിരെയാണ് നടപടി എടുത്തത്. ഹെഡ് നഴ്‌സിനെ സ്ഥലം മാറ്റുകയും അനസ്തീഷ്യ വിഭാഗം മേധാവിയ്ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കുകയുമായിരുന്നു. ഈ നടപടി ഏകപക്ഷീയമാണെന്നും നടപടി റദ്ദാക്കണമെന്നും ആവശ്യപ്പെട്ടാണ ്‌നഴ്‌സുമാര്‍ പണിമുടക്കുന്നത്.

Thiruvananthapuram

ഡോക്ടര്‍മാര്‍ ഉള്‍പ്പടെയുള്ളവരുെട അനുമതിയോടെയാണ് സദ്യ വിളമ്പിയതെന്നാണ് ആശുപത്രി അധികൃതര്‍ ആദ്യം പറഞ്ഞത്. പിന്നീട് സ്ഥലപരിമിതി മൂലമാണ് ഓപ്പറേഷന്‍ തീയേറ്ററിനുള്ളില്‍ സദ്യ വിളമ്പിയതതെന്നും ഓപ്പറേഷന്‍ തീയേറ്റര്‍ അണുവിമുക്തമാക്കുമെന്നുമാണ് മെഡിക്കല്‍ കൊളെജ് പ്രിന്‍സിപ്പള്‍ പറഞ്ഞത്.

English summary
150 nurses started strike at Thiruvananthapuram Medical College on Onam Feast Issue
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X