കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തൃശൂരില്‍ 150 വര്‍ഷം പഴക്കമുള്ള കെട്ടിടം തകര്‍ന്നുവീണു: കേരളത്തില്‍ മഴ കുറയുന്നു!!

Google Oneindia Malayalam News

തൃശൂര്‍: തൃശൂര്‍ ജില്ല ആശുപത്രിയ്ക്ക് സമീപത്ത് കെട്ടിടം തകര്‍ന്നുവീണു. ത‍ൃശൂര്‍ നഗരസഭയ്ക്ക് കീഴിലുള്ള 150 വര്‍ഷം പഴക്കമുള്ള കെട്ടിടമാണ് തകര്‍ന്നുവീണിട്ടുള്ളത്. മുപ്പതിലധികം സ്ഥാപനങ്ങളാണ് ഇവിടെ പ്രവര്‍ത്തിക്കുന്നത്. എന്നാല്‍ അവധി ആയതിനാല്‍ ആളുകളില്ലാതിരുന്നതിനാല്‍ ആളപായമില്ല. പാതി തകര്‍ന്ന കെട്ടിടത്തിന്റെ അവശേഷിക്കുന്ന ഭാഗവും ഏത് സമയത്തും തകര്‍ന്ന് വീഴാവുന്ന സ്ഥിതിയിലാണുള്ളത്.

ദുരിതാശ്വാസസഹായം ചെയ്യാന്‍ പാടില്ലെന്ന് പ്രചാരണം രാഷ്ട്രീയ താല്‍പര്യത്തോടെയെന്ന് കോടിയേരി ദുരിതാശ്വാസസഹായം ചെയ്യാന്‍ പാടില്ലെന്ന് പ്രചാരണം രാഷ്ട്രീയ താല്‍പര്യത്തോടെയെന്ന് കോടിയേരി

ജനങ്ങളുടെ സുരക്ഷ കണക്കിലെടുത്ത് പോലീസ് ഈ റോഡ് സീല്‍ ചെയ്തിട്ടുണ്ട്. അതിന്പുറമേ കെട്ടിടം ഉടന്‍ പൊളിച്ചുനീക്കുമെന്ന് തൃശൂര്‍ മേയര്‍ അജിത വിജയന്‍ അറിയിച്ചു. കേരളത്തിലെ മറ്റ് ജില്ലകളെ അപേക്ഷിച്ച് തൃശൂരില്‍ മഴക്കെടുതിയില്‍ വ്യാപക നാശം റിപ്പോര്‍ട്ട് ചെയ്തിരുന്നില്ല. രണ്ട് മരണങ്ങളാണ് ജില്ലയില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. കെഎസ്ഇബി എന്‍ജിനീയര്‍ കെ ബൈജു, കാരിക്കുറ്റി രാമകൃഷ്ണന്‍ എന്നിവരാണ് മരിച്ചത്.

thrissurmap-

കേരളത്തില്‍ ശക്തമായ മഴയ്ക് ശമനം വന്നിട്ടുണ്ടെങ്കിലും വയനാട്, കാസര്‍ഗോഡ്, കണ്ണൂര്‍ ജില്ലകളില്‍ ഞായറാഴ്ചയും റെഡ് അലര്‍ട്ടാണ് നിലവിലുള്ളത്. ഇതിനകം കേരളത്തില്‍ 68 പേരാണ് മഴക്കെടുതിയില്‍ മരണമടഞ്ഞത്. ഉരുള്‍പൊട്ടല്‍ നാശം വിതച്ച കവളപ്പാറയില്‍ നിന്ന് ഞായറാഴ്ച രണ്ട് മൃതദേഹങ്ങളാണ് കണ്ടെടുത്തത്. പത്ത് മൃതദേഹങ്ങള്‍ കണ്ടെടുത്ത വയനാട്ടിലെ പുത്തുമലയിലും സൈന്യത്തിന്റേയും അഗ്നിശമന സേനാംഗങ്ങളും രക്ഷാപ്രവര്‍ത്തനം നടത്തിവരുന്നുണ്ട്. തൃശൂര്‍ ജില്ലയില്‍ ചാലക്കുടിപ്പുഴയിലുള്‍പ്പെടെ ജലനിരപ്പ് ഉയര്‍ന്നതോടെ ഈ പ്രദേശങ്ങളില്‍ നിന്ന് ജനങ്ങളെ മാറ്റിപ്പാര്‍പ്പിച്ചിരുന്നു.

English summary
150 Year old building collapsed in Thrissur
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X