• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

പതിമൂന്നാം ദിവസവും കേരളത്തിൽ 100ന് മുകളിൽ രോഗികൾ, രോഗമുക്തിയും ഇന്ന് 100 കടന്നു!

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 151 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു

ഇത് തുടർച്ചയായ പതിമൂന്നാം ദിവസമാണ് കേരളത്തിൽ കൊവിഡ് രോഗികളുടെ എണ്ണം 100 കടക്കുന്നത്. അതേസമയം ഇന്ന് 131 പേർക്ക് രോഗമുക്തി നേടാനായി എന്നത് സംസ്ഥാനത്തിന് ആശ്വാസമാണ്. ഇന്ന് രോഗം സ്ഥിരീകരിച്ചതില്‍ 86 പേരാണ് വിദേശത്ത് നിന്ന് വന്നവര്‍. 81 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നു. സമ്പര്‍ക്കത്തിലൂടെ 13 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു.

മലപ്പുറം-34, കണ്ണൂര്‍-27, പത്തനംതിട്ട-6, കോഴിക്കോട്-6, കോട്ടയം-നാല്, എറണാകുളം-12, കാസര്‍കോട്-10, വയനാട്-3, ഇടുക്കി-1, തിരുവനന്തപുരം-4, കൊല്ലം-3, ആലപ്പുഴ-8, തൃശൂര്‍-18- പാലക്കാട്-17 എന്നിങ്ങനെ ആണ് ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ ജില്ല തിരിച്ചുളള കണക്കുകള്‍.

ഇതുവരെ 4593 പേര്‍ക്കാണ് സംസ്ഥാനത്ത് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. ഇതില്‍ 2130 പേരാണ് നിലവില്‍ ചികിത്സയിലുളളത്. 20831 പേര്‍ ആശുപത്രികളില്‍ നിരീക്ഷണത്തിലുണ്ട്. 290 പേരെ ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംസ്ഥാനത്ത് 124 ഹോട്ട്സ്പോട്ടുകളാണുളളത്.

cmsvideo
  കേരള മോഡലിലൂടെ കോവിഡിനെ തോല്‍പ്പിച്ച് ധാരാവി | Oneindia Malayalam

  കഴിഞ്ഞ 24 മണിക്കൂറിനകം 6564 സാമ്പിളുകള്‍ പരിശോധിച്ചു. ഇതുവരെ 4593 പേര്‍ക്കാണ് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത്. ചികിത്സയിലുള്ളത് 2130 പേരാണ്. 1,87,219 പേരാണ് നിരീക്ഷണത്തിലുള്ളത്. 2831 പേര്‍ ആശുപത്രികളില്‍. ഇന്നു മാത്രം 290 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതുവരെ 1,81,780 സാമ്പിളുകള്‍ ശേഖരിച്ച് പരിശോനക്ക് അയച്ചു. 4042 സാമ്പിളുകളുടെ റിസള്‍ട്ട് വരാനുണ്ട്. ഇതുവരെ സെന്‍റിനല്‍ സര്‍വൈലന്‍സിന്‍റെ ഭാഗമായി മുന്‍ഗണനാ വിഭാഗത്തില്‍പ്പെട്ട 50,448 സാമ്പിളുകള്‍ ശേഖരിച്ചതില്‍ 48,448 നെഗറ്റീവായിട്ടുണ്ട്.

  കൊവിഡ് പ്രതിരോധത്തിന് വലിയ സംഭാവനകള്‍ നല്‍കുന്ന ഡോക്ടര്‍മാര്‍ക്ക് മുഖ്യമന്ത്രി ഡോക്ടേഴ്‌സ് ദിനത്തില്‍ അഭിവാദ്യം അര്‍പ്പിച്ചു. ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ നിലവിലുളള പൊന്നാനിയില്‍ പോലീസ് കര്‍ശന ജാഗ്രത പുലര്‍ത്തി വരികയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഉത്തരമേഖലാ ഐജി പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നു. ഓരോ പഞ്ചായത്തിലും അഞ്ച് കടകള്‍ക്ക് മാത്രമാണ് പ്രവര്‍ത്തിക്കാനുളള അനുമതി. ജില്ലാ കളക്ടര്‍ പ്ാസ്സ് നല്‍കിയ വളണ്ടിയര്‍മാര്‍ സാധനങ്ങള്‍ ഓര്‍ഡര്‍ പ്രകാരം വീടുകളിലെത്തിച്ച് നല്‍കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

  ജോലിക്ക് പോകാത്ത ജീവനക്കാരെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗപ്പെടുത്തുമെന്ന് മുഖ്യമന്ത്രി. അധ്യാപകരും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കിറങ്ങും. ജോലി നഷ്ടപ്പെട്ട് തിരികെ എത്തുന്നവരെ സഹായിക്കുന്നതിനായി ഡ്രീം കേരള പദ്ധതി നടപ്പിലാക്കും. പദ്ധതിക്കായി ജനങ്ങള്‍ക്ക് ആശയങ്ങള്‍ സമര്‍പ്പിക്കാം. സമൂഹ വ്യാപനത്തിന്റെ ആശങ്ക ഇപ്പോഴും നിലനില്‍ക്കുന്നുവെന്നും കൂടുതല്‍ വെല്ലുവിളികള്‍ നേരിടേണ്ടതായി വരുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

  English summary
  151 New Covid 19 cases confirmed in Kerala today
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more