രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ കോവിഡ് ബാധ സ്ഥിരീകരിച്ചത് 16,103 പേര്‍ക്ക്
ദില്ലി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ പുതുതായി കോവിഡ് ബാധ സ്ഥിരീകരിച്ചത് 16,103 പേര്‍ക്ക്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 3,76,720 പരിശോധനകള്‍ നടത്തി. ആകെ 86.36 കോടിയിലേറെ (86,36,66,929) പരിശോധനകളാണ് ഇന്ത്യ ഇതുവരെ നടത്തിയത്. രാജ്യത്തുടനീളം പരിശോധനാശേഷി വര്‍ദ്ധിപ്പിച്ചപ്പോഴും പ്രതിവാര രോഗസ്ഥിരീകരണ നിരക്ക് 3.81 ശതമാനവും. പ്രതിദിന രോഗസ്ഥിരീകരണ നിരക്ക് 4.27 ശതമാനവുമാണ്.
രാജ്യത്തെ നിലവിലെ കോവിഡ് രോഗബാധിതരുടെ എണ്ണം 1,11,711 ആണ്. ഇത് രാജ്യത്തെ മൊത്തം സജീവ കേസുകളുടെ 0.26% ആണെന്നും റിപ്പോർട്ടുകള്‍ വ്യക്തമാക്കുന്നു. ദേശീയ രോഗമുക്തി നിരക്ക് 98.54% ആണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 13,929 പേര്‍ സുഖം പ്രാപിച്ചതോടെ രാജ്യത്താകെ ഇതുവരെ കോവിഡ് മുക്തരായവരുടെ എണ്ണം 4,28,65,519 ആയി.

ഇന്നു രാവിലെ 7 വരെയുള്ള കണക്കനുസരിച്ച് ഇന്ത്യയിലെ കോവിഡ്-19 പ്രതിരോധ കുത്തിവയ്പുകളുടെ എണ്ണം 197.95 കോടി (1,97,95,72,963) പിന്നിട്ടു. 2,58,31,465 സെഷനുകളിലൂടെയാണ് ഈ നേട്ടം കൈവരിച്ചത്. 12-14 വയസ് പ്രായമുള്ളവര്‍ക്കുള്ള കോവിഡ്-19 പ്രതിരോധ കുത്തിവയ്പ് 2022 മാര്‍ച്ച് 16 ന് ആരംഭിച്ചു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍, 3.69 കോടി യിലധികം (3,69,03,521) കൗമാരക്കാര്‍ക്ക് കോവിഡ്-19 പ്രതിരോധ കുത്തിവയ്പിന്റെ ആദ്യ ഡോസ് നല്‍കി. 18 - 59 വയസ് പ്രായമുള്ളവർക്കുള്ള കരുതൽ ഡോസ് 2022 ഏപ്രിൽ 10 മുതലും ആരംഭിച്ചിട്ടുണ്ട്
രാജ്യവ്യാപക പ്രതിരോധ കുത്തിവയ്പു പരിപാടിയുടെ ഭാഗമായി, സൗജന്യമായി വാക്സിനുകള്‍ നല്‍കി കേന്ദ്ര ഗവണ്മെന്റ് സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും പിന്തുണ നല്‍കി വരുന്നത് തുടരുകയാണ്. കോവിഡ്-19 പ്രതിരോധ കുത്തിവയ്പ് പരിപാടിയുടെ പുതിയ ഘട്ടത്തില്‍ വാക്സിനുകളുടെ 75 % കേന്ദ്ര ഗവണ്മെന്റ് സംഭരിക്കും. ഇങ്ങനെ സംഭരിക്കുന്ന വാക്സിനുകള്‍ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണപ്രദേശങ്ങള്‍ക്കും സൗജന്യമായി നല്‍കും.
കേന്ദ്ര ഗവണ്മെന്റ് സൗജന്യമായി ലഭ്യമാക്കിയതും സംസ്ഥാനങ്ങള്‍ നേരിട്ട് സംഭരിച്ചതുമുള്‍പ്പടെ ഇതുവരെ 193.53 കോടിയോടടുത്ത് (1,9353,58,865) വാക്സിന്‍ ഡോസുകള്‍ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും കൈമാറിയിട്ടുണ്ട്. ഉപയോഗിക്കാത്ത 11.20 കോടിയിലധികം (11,20,86,590) വാക്സിന്‍ ഡോസുകള്‍ സ്ഥാനങ്ങളുടെ / കേന്ദ്രഭരണപ്രദേശങ്ങളുടെ പക്കല്‍ ഇനിയും ബാക്കിയുണ്ടെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിക്കുന്നു. അതേസമയം കേരളത്തിലും പ്രതിധിന കോവിഡ് കേസുകള്‍ ഉയരുന്നുവെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.












Click it and Unblock the Notifications