ചെങ്ങന്നൂരില്‍ വനിതാ ഐടിഐ മേല്‍ക്കൂര തകര്‍ന്ന് 16 പേര്‍ക്ക് പരിക്ക്
ആലപ്പുഴ: ചെങ്ങന്നൂരില്‍ വനിതാ ഐടി ഐ യുടെ മേല്‍ക്കൂര തകര്‍ന്ന് വീണ് 16 പേര്‍ക്ക് പരിക്കേറ്റു. 15 അധ്യാപകര്‍ക്കും ഒരു വിദ്യാര്‍ത്ഥിനിയ്ക്കുമാണ് പരിക്കേറ്റത്. വെളളിയാഴ്ച്ച രാവിലെ 11.15 ഓടെയാണ് സംഭവം. ശക്തമായ കാറ്റിലും മഴയിലും കെട്ടിടത്തിന്റെ തകര്‍ന്നു വീഴുകയായിരുന്നു. പരിക്കേറ്റവരെ ചെങ്ങന്നൂര്‍ സര്‍ക്കാര്‍ ആശുപത്രിയിലും ആലപ്പുഴ മെഡിക്കല്‍ കോളേജിലും പ്രവേശിപ്പിച്ചു.

സംഭവ സമയത്ത് 51 ഓളം കുട്ടികള്‍ ക്ലാസിലുണ്ടായിരുന്നു. മൂന്നു വര്‍ഷം മുന്‍പ് പണിത കെട്ടിടത്തിന്റെ ടിന്‍ ഷീറ്റ് മേല്‍ക്കൂരയാണ് തകര്‍ന്നത്. രണ്ടു വര്‍ഷം മുന്‍പാണ് ടിന്‍ഷീറ്റുകള്‍ മാറ്റി സ്ഥാപിച്ചത്. സംഭവം നടന്ന് മണിക്കൂറുകള്‍ക്ക് ശേഷമാണ് പോലീസ് ഫയര്‍ഫോഴ്‌സും രംഗത്തെത്തിയതെന്ന പരാതി ഉയര്‍ന്നിട്ടുണ്ട്. ഡ്രസ്സ് മേക്കിംഗ്, സിവില്‍ സര്‍വേ വിഭാഗം വിദ്യാര്‍ഥിനികളാണ് അപകടത്തില്‍പ്പെട്ടത്.












Click it and Unblock the Notifications