Get Updates
Get notified of breaking news, exclusive insights, and must-see stories!

ലിബിയയില്‍ നിന്നും 16 മലയാളികള്‍ കൂടി മടങ്ങിയെത്തി, ക്രെഡിറ്റ് മോദിയ്ക്കോ ഉമ്മന്‍ചാണ്ടിയ്ക്കോ?

നെടുമ്പാശ്ശേരി: ലിബിയയില്‍ കുടുങ്ങിയ മലയാളികളടക്കം 16 പേര്‍ നെടുമ്പാശ്ശേരിയില്‍ എത്തി. 13 പേരുടെ സംഘം അധികം വൈകാതെ കേരളത്തിലെത്തും. 17 മലയാളികളടക്കം 29 പേരാണ് സംഘത്തിലുള്ളത്. വീസ കാലാവധി അവസാനിച്ചിട്ടും ലിബയയിലെ ആഭ്യന്തര സംഘര്‍ഷത്തില്‍പ്പെട്ട് നാട്ടിലേയ്ക്ക് മടങ്ങാനാവാതെ കുടുങ്ങിക്കിടക്കുകയായിരുന്നു ഇവര്‍.

ലിബിയയിലെ വിവിധ ആശുപത്രികളില്‍ ജോലി ചെയ്യുന്ന നഴ്‌സുമാരാണ് സംഘത്തില്‍ ഏറെയും. മുഖ്യമന്ത്രിയുടെ ഓഫീസിന്റെയും കേന്ദ്ര വിദേശകാര്യമന്ത്രാലയത്തിന്റെയും ഇടപെടലിനെത്തുടര്‍ന്നാണ് ഇവര്‍ക്ക് നാട്ടിലെത്താനായത്.

Ernakulam

സ്വന്തം നിലയിലാണ് ലിബയയില്‍ നിന്ന് മടങ്ങിയെത്തിയതെന്ന് മലയാളികള്‍ പറഞ്ഞു. മുഖ്യമന്ത്രി നേരിട്ട് വിളിച്ച് വിവരങ്ങള്‍ തിരക്കിയിരുന്നു. എംബസിയുടെ ഭാഗത്ത് നിന്ന് സഹായം ലഭിച്ചില്ലെന്നും ഇവര്‍ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+