പ്ലസ് വണ്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചു ഗര്‍ഭിണിയാക്കി!! പിന്നെ മുങ്ങാന്‍ ശ്രമം, വൈദികനെ പിടികൂടി
വിദേശത്തേക്കു കടക്കാന്‍ ശ്രമിക്കവെയാണ് വൈദികനെ പിടികൂടിയത്
പേരാവൂര്‍ (കണ്ണൂര്‍): 16 കാരിയെ പീഡിപ്പിച്ചു ഗര്‍ഭിണിയാക്കിയ സംഭവത്തിലെ പ്രതിയായ വൈദികനെ പോലീസ് കസ്റ്റഡിയിലെടുത്തു. കൊട്ടിയൂര്‍ നീണ്ടുനോക്കി സെന്റ് സെബാസ്റ്റ്യന്‍സ് പള്ളി വികാരിയും കൊട്ടിയൂര്‍ ഐജെഎം ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ മാനേജരുമായ ഫാദര്‍ റോബിന്‍ വടക്കുംചേരിയെയാണ് (48) പോലീസ് കസ്റ്റഡിയില്‍ എടുത്തത്. പോസ്‌കോ നിയമപ്രകാരവും ബലാല്‍സംഗത്തിനും റോബിനെതിരേ കേസെടുത്തിട്ടുണ്ട്.

അന്വേഷണത്തെ തുടര്‍ന്നു വിദേശത്തേക്കു കടക്കാനായിരുന്നു റോബിന്റെ ശ്രമം. തൃശൂര്‍ ചാലക്കുടിയില്‍ നിന്നാണ് ഇയാളെ പോലീസ് കസ്റ്റഡിയിലെടുത്തത്.
രണ്ടാഴ്ച മുമ്പ് കൂത്തുപറമ്പിനു സമീപത്തുള്ള ക്രിസ്തുരാജ ആശുപത്രിയിലാണ് പ്ലസ് വണ്‍ വിദ്യാര്‍ഥിനി കുഞ്ഞിനു ജന്‍മം നല്‍കിയത്. ഈ സംഭവം ആശുപത്രി അധികൃതര്‍ മൂടിവച്ചതായും ആരോപണമുണ്ട്.

ചൈല്‍ഡ് ലൈന് ലഭിച്ച അജ്ഞാത വിവരത്തിലൂടെയാണ് സംഭവം പുറം ലോകമറിഞ്ഞത്. ഫോണ്‍ കോള്‍ പിന്തുടര്‍ന്നു ചൈല്‍ഡ് ലൈന്‍ നടത്തിയ അന്വേഷണത്തില്‍ പെണ്‍കുട്ടിയെ കണ്ടെത്തുകയായിരുന്നു. ഇവരാണ് പോലീസിനെ വിവരം അറിയിക്കുന്നത്. വൈദികന്റെ പേര് വെളിപ്പെടുത്താന്‍ പെണ്‍കുട്ടി ആദ്യം തയ്യാറായിരുന്നില്ല. വിശദമായ ചോദ്യം ചെയ്യലിലാണ് വൈദികന്‍റെ പേര് പെണ്‍കുട്ടി വെളിപ്പെടുത്തിയത്.












Click it and Unblock the Notifications