Get Updates
Get notified of breaking news, exclusive insights, and must-see stories!

16 കാരന് മദ്യം നൽകി പീഡിപ്പിച്ചു; തൃശ്ശൂരിൽ ട്യൂഷൻ ടീച്ചർ അറസ്റ്റിൽ

തൃശ്ശൂർ: പതിനാറുകാരനെ മദ്യം നൽകി പീഡിപ്പിച്ച സംഭവത്തിൽ ട്യൂഷൻ ടീച്ചർ അറസ്റ്റിൽ. തൃശ്ശൂകാരിയാണിവർ. കുട്ടി അസ്വസ്ഥത പ്രകടിപ്പിച്ചതോടെ അധ്യാപകർ ഇടപെട്ട് ചോദിച്ചപ്പോഴാണ് സംഭവം പുറത്തറിഞ്ഞത്.

കുട്ടിയുടെ അസ്വസ്ഥത കണ്ട് അധ്യാപകർ ചോദിച്ചെങ്കിലും കുട്ടി ഒന്നും പറഞ്ഞില്ല. തുടർന്ന് അധ്യാപകർ കുട്ടിയെ ഒരു കൗൺസിലിംഗ് സെന്ററിൽ എത്തിക്കുകയായിരുന്നു. ഇവിടെ വെച്ചാണ് കുട്ടി കാര്യങ്ങൾ തുറന്ന് പറഞ്ഞത്. തുടർന്ന് കൗൺസിലർ അധ്യാപകരെ വിവരം അറിയിക്കുകയും അവർ ശിശുക്ഷേമ സമിതി അംഗങ്ങളോട് പറയുകയുമായിരുന്നു. ശിശുക്ഷേമസമിതി വിവരങ്ങൾ കൈമാറിയത് അനുസരിച്ച് ട്യൂഷൻ ടീച്ചറെ മണ്ണുത്തി പോലീസ് അറസ്റ്റ് ചെയ്തു.ചോദ്യം ചെയ്യലിൽ ഇവർ കുറ്റം സമ്മതിച്ചു.

ഭർത്താവുമായി അകന്ന് കഴിയുകയാണ് ഇവർ. മക്കളില്ല. കൊവിഡ് കാലത്താണ് ട്യൂഷനെടുത്ത് തുടങ്ങിയത്. നേരത്തെ ഫിറ്റ്നസ് സെന്ററില്‍ പരിശീലികയായും ജോലി നോക്കിയിരുന്നു. അധ്യാപികയുടെ അടുത്ത് നിരവധി കുട്ടികൾ ട്യൂഷന് എത്തുന്നുണ്ട്. പോക്സോ കേസ് ആയതിനാൽ അധ്യാപികയുടെ മറ്റ് വിവരങ്ങൾ പുറത്ത് പറയാനാകില്ലെന്ന് പോലീസ് അറിയിച്ചു. അതേസമയം സംഭവത്തിൽ 16 കാരനെ മെഡിക്കൽ പരിശോധനയ്ക്ക് വിധേയമാക്കി. രഹസ്യ മൊഴിയും രേഖപ്പെടുത്തി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+