പത്തനാപുരത്ത് 16കാരി കിടപ്പുമുറിയിൽ മരിച്ച നിലയിൽ!ശരീരത്തിൽ മുറിവുകളും! മകളെ തിരഞ്ഞ അമ്മ കണ്ടത്...

  • By: ഡെന്നീസ്
Subscribe to Oneindia Malayalam

കൊല്ലം: പത്തനാപുരത്ത് പെൺകുട്ടിയെ കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. പിറവന്തൂർ വെട്ടിത്തിട്ട നല്ലകുളം കരിമൂട്ടിൽ ബിജു-ബീന ദമ്പതികളുടെ മകൾ റിൻസി ബിജു(16)വിനെയാണ് വീട്ടിനുള്ളിലെ കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

ആതിര പോയത് ആടുമേയ്ക്കാനല്ല!നുണക്കഥകൾ പൊളിഞ്ഞു;ഇസ്ലാംപഠിക്കണമെന്ന് ആതിര,അംഗീകരിക്കാതെ അച്ഛനും അമ്മയും

കോട്ടയത്തെ സ്വകാര്യ ആശുപത്രിയിൽ നഴ്സിനെ പീഡിപ്പിച്ചു ഗർഭിണിയാക്കി! 52കാരനായ സെക്യൂരിറ്റി പിടിയിൽ..

ജൂലായ് 29 ശനിയാഴ്ച രാവിലെ 7 മണിയോടെ ബീനയാണ് റിൻസിയുടെ മൃതദേഹം ആദ്യം കണ്ടത്. ബീനയുടെ നിലവിളി കേട്ട് ഓടിയെത്തിയ സമീപവാസികൾ ഉടൻതന്നെ വിവരം പോലീസിൽ അറിയിച്ചു. പെൺകുട്ടിയുടെ ശരീരത്തിൽ മുറിവേറ്റ പാടുകളുണ്ടെന്ന് പോലീസിന്റെ പ്രാഥമിക പരിശോധനയിൽ വ്യക്തമായിട്ടുണ്ട്.

death

റിൻസിയുടെ കഴുത്തിലും ശരീരത്തിന്റെ മറ്റു ചില ഭാഗങ്ങളിലുമാണ് മുറിവേറ്റ അടയാളങ്ങൾ കണ്ടെത്തിയിരിക്കുന്നത്. പോസ്റ്റ്മോർട്ടത്തിന് ശേഷം മാത്രമേ കൂടുതൽ വിവരങ്ങൾ ലഭിക്കുകയുള്ളുവെന്നാണ് പോലീസ് ഉദ്യോഗസ്ഥർ അറിയിച്ചത്.

ഒളിവിൽ കഴിഞ്ഞ് മടുത്തു, മുൻകൂർ ജാമ്യവുമില്ല! ദിലീപിന്റെ മാനേജർ അപ്പുണ്ണി പോലീസിന് പിടികൊടുക്കുന്നു?

മരിച്ച റിൻസിയുടെ കിടപ്പുമുറിക്ക് രണ്ട് വാതിലുകളാണുള്ളത്. ഇതിൽ ഒരെണ്ണം വീടിന് പുറത്തേക്കുള്ള വാതിലാണ്. വീടിന് പുറത്തേക്കുള്ള വാതിൽ തുറന്നുകിടക്കുന്നത് ശ്രദ്ധയിൽപ്പെട്ട അമ്മ ബീന സംശയം തോന്നി കിടപ്പുമുറിയിൽ എത്തിയപ്പോഴാണ് റിൻസിയെ മരിച്ച നിലയിൽ കണ്ടത്. കലഞ്ഞൂർ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിനിയാണ് റിൻസി. ആൻസി ഏകസഹോദരിയാണ്. സംഭവത്തിൽ കേസെടുത്ത പുനലൂർ പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.

English summary
16 year old girl found dead in pathanapuram.
Please Wait while comments are loading...