തലസ്ഥാനത്തെ ക്രിമിനല്‍ പൊലീസുകാരുടെ എണ്ണമറിയാമോ
തിരുവനന്തപുരം: കേരള പൊലീസിനുള്ളിലെ ക്രിമിനലുകളെപ്പറ്റിയുള്ള കണക്കുകള്‍ പലതവണ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടവയാണ്. എന്നാല്‍ അല്‍പ്പം അതിയശിപ്പിയ്ക്കുന്ന പുതിയ ഒരു കണക്ക് കൂടി അറിയാം. തലസ്ഥാനത്ത് മാത്രം 167 പൊലീസുകാര്‍ ക്രിമിനല്‍ കേസുകളില്‍ പ്രതികള്‍.
തിരുവവന്തപുരം സിറ്റി പൊലീസ് കമ്മീഷണറുടെ കീഴിലുള്ള 24 സ്‌റേറഷനുകളിലാണ് ഇത്രയും ക്രിമിനല്‍ പൊലീസുകാര്‍ ഉള്ളത്. ഇതില്‍ 16 പെരെ സസ്‌പെന്റ് ചെയ്യുകയും രണ്ട് പേരെ പുറത്താക്കുകയും ചെയ്തിട്ടുണ്ട്. വിവരാവകാശ പ്രകാരമുള്ള രേഖകളിലാണ് ഇക്കാര്യം വ്യക്തമാകുന്നത്.

പൊലീസുകാര്‍ക്ക് ബ്ലേഡ് മാഫിയ, മണല്‍ മാഫിയയുമായി ബന്ധമുണ്ടെന്ന് വിവരാവകാശ രേഖകള്‍ വ്യക്തമാക്കുന്നു. ബ്ലേഡ് മാഫിയയ്‌ക്കെതിെരെ നടത്തുന്ന ഓപ്പറേഷന്‍ കുബേരയില്‍ പലിശക്കാരുമായി പൊലീസുകാര്‍ക്കുള്ള ബന്ധം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളതാണ്.
തലസ്ഥാനത്തെ 167 പൊലീസുകാര്‍ക്കെതിരെയാണ് വിവിധ ക്രിമിനല്‍ കേസുകള്‍ നില നില്‍ക്കുന്നത്. മറ്റ് ജില്ലകളിലെ കണക്കുകള്‍ കൂടി പരിശോധിച്ചാല്‍ പൊലീസിനുള്ളില്‍ തന്നെയുളള ക്രിമിനലുകളുടെ ഞെട്ടിയ്ക്കുന്ന കണക്കുകളാകും പുറത്ത് വരിക.












Click it and Unblock the Notifications