സംസ്ഥാനത്ത് 17 പ്രദേശങ്ങള്‍ കൂടി ഹോട്ട്‌സ്‌പോട്ടില്‍; 13 പ്രദേശങ്ങളെ ഒഴിവാക്കി
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 17 പ്രദേശങ്ങളെ കൂടി ഹോട്ട്‌സ്‌പോട്ടില്‍ ഉള്‍പ്പെടുത്തി. പാലക്കാട് ജില്ലയിലെ കണ്ണമ്പ്ര (കണ്ടൈന്‍മെന്റ് സോണ്‍ വാര്‍ഡ് 10), കലുക്കല്ലൂര്‍ (3), ലക്കിടി (6), മുതുതല (8), പട്ടാമ്പി (23), പൂക്കോട്ടുകാവ് (6), കോട്ടയം ജില്ലയിലെ കടുത്തുരുത്തി (12), കുമരകം (8), മുത്തോലി (6), ആതിരമ്പുഴ (5), വാകത്താനം (1, 4, 6), ആലപ്പുഴ ജില്ലയിലെ ചമ്പക്കുളം (6), ബുധനൂര്‍ (സബ് വാര്‍ഡ് 6), കോഴിക്കോട് ജില്ലയിലെ ചാത്തമംഗലം (സബ് വാര്‍ഡ് 20), തൃശൂര്‍ ജില്ലയിലെ കട്ടകാമ്പല്‍ (സബ് വാര്‍ഡ് 8), മലപ്പുറം ജില്ലയിലെ കൂട്ടിലങ്ങാടി (സബ് വാര്‍ഡ് 13), കൊല്ലം ജില്ലയിലെ കുലശേഖരം (സബ് വാര്‍ഡ് 11, 14) എന്നിവയാണ് പുതിയ ഹോട്ട് സ്പോട്ടുകള്‍.

13 പ്രദേശങ്ങളെ ഹോട്ട് സ്പോട്ടില്‍ നിന്നും ഒഴിവാക്കി. ഹരിപ്പാട് (സബ് വാര്‍ഡ് 16), കരുവാറ്റ (സബ് വാര്‍ഡ് 1), തൃശൂര്‍ ജില്ലയിലെ എടവിലങ്ങ് (12, 13, 14), തൃശൂര്‍ ജില്ലയിലെ പുതൂര്‍ (സബ് വാര്‍ഡ് 8), കോട്ടയം ജില്ലയിലെ പുതുപ്പള്ളി (4), തിരുവാര്‍പ്പ് (2), കൊല്ലം ജില്ലയിലെ കുളക്കട (സബ് വാര്‍ഡ് 8, 13, 14), മൈലം (7), കണ്ണൂര്‍ ജില്ലയിലെ പടിയൂര്‍ (3, 7, 10, 11, 15), ഉദയഗിരി (13), വയനാട് ജില്ലയിലെ മൂപ്പൈനാട് (5 (സബ് വാര്‍ഡ്), 15, 16), പാലക്കാട് ജില്ലയിലെ അമ്പലപ്പാറ (17), പത്തനംതിട്ട ജില്ലയിലെ തിരുവല്ല മുന്‍സിപ്പാലിറ്റി (21) എന്നീ പ്രദേശങ്ങളെയാണ് കണ്ടൈന്‍മെന്റ് സോണില്‍ നിന്നും ഒഴിവാക്കിയത്. നിലവില്‍ 607 ഹോട്ട് സ്പോട്ടുകളാണുള്ളത്.
അതേസമയം സംസ്ഥാനത്ത് ഇന്ന് 3000 ത്തിലധികം പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 3139 പേര്‍ക്ക് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചു.
തിരുവനന്തപുരം 412, കോഴിക്കോട് 399, മലപ്പുറം 378, എറണാകുളം 326, ആലപ്പുഴ 252, കണ്ണൂര്‍ 234, പാലക്കാട് 233, കൊല്ലം 205, കോട്ടയം 196, തൃശൂര്‍ 182, കാസര്‍ഗോഡ് 124, പത്തനംതിട്ട 102, വയനാട് 56, ഇടുക്കി 40 എന്നിങ്ങനെയാണ് ജില്ലകളില്‍ രോഗബാധ സ്ഥിരീകരിച്ചത്.












Click it and Unblock the Notifications