എസ്എംഎ രോഗം ബാധിച്ച ആരിഫിന് വേണ്ടി പിരിച്ച 17 കോടി രൂപ സർക്കാറിലേക്ക് കൈമാറി
മലപ്പുറത്ത് എസ്എംഎ രോഗം ബാധിച്ച ആരിഫ് എന്ന കുട്ടിക്ക് വേണ്ടി പിരിച്ചെടുത്ത 17 കോടിയിലേറെ വരുന്ന രൂപ സർക്കാറിലേക്ക് കൈമാറി. ചികിത്സയ്ക്ക് മുമ്പ് കൂട്ടി മരണപ്പെട്ട പശ്ചാത്തലത്തില്‍ കോടതി നിർദേശപ്രകാരമാണ് പിരിച്ചെടുത്ത പണം സർക്കാറിലേക്ക് അടച്ചത്. എക്കൗണ്ടില്‍ ലഭിച്ച 16.60 കോടി രൂപയും പലിശ ഇനിത്തില്‍ വന്ന 43.60 ലക്ഷം രൂപയും ചേര്‍ത്ത് 17.04 കോടി രൂപയാണ് ആകെയുണ്ടായിരുന്നത്. ഇത്തരത്തിൽ ചികിൽസക്ക് വലിയ ചിലവു വരുന്ന രോഗം പിടിപെടുന്ന കുട്ടികളുടെ ചികിൽസക്കായി ഈ തൃക വിനിയോഗിക്കണമെന്ന് കോടതി സർക്കാരിനോട് നിർദ്ദേശിച്ചിട്ടുണ്ടെന്നുമാണ് തുക കൈമാറിയതിന് പിന്നാലെ സ്ഥലം എം എല്‍ എ മഞ്ഞളാംകുഴി അലി അറിയിച്ചത്. ഇത് സംബന്ധിച്ച് അദ്ദേഹം ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ..
മങ്കട നിയമസഭാ മണ്ഡലത്തില്‍പ്പെട്ട അങ്ങാടിപ്പുറം പഞ്ചായത്തിലെ വലമ്പൂരില്‍ എസ്എം എ (Spinal Muscular Atrophy ) രോഗം ബാധിച്ച ഇമ്രാൻ ആരിഫ് എന്ന കുട്ടിയുടെ ചികില്‍സക്ക് 18 കോടി രൂപ ആവശ്യമായി വന്നു. ആ സമയത്ത് അവരുടെ ആവശ്യപ്രകാരം ജനകീയമായി ഫണ്ട് പിരിച്ചെടുത്തത് നിങ്ങള്‍ ഓര്‍ക്കുന്നുണ്ടാവുമല്ലോ. 16.60 കോടി രൂപയോളം അന്ന് എക്കൗണ്ടിലൂടെ ലഭിച്ചു. ആ സമയത്തായിരുന്നു അപ്രതീക്ഷിതമായി കുട്ടിയുടെ മരണം. ചികില്‍സയ്ക്ക് ആവശ്യമായ മരുന്നുകള്‍ രക്ഷിതാക്കള്‍ വാങ്ങിയിരുന്നു. അതുകൊണ്ടുതന്നെ നമുക്ക് ലഭിച്ച ഫണ്ടില്‍നിന്ന് ഒരു പൈസയും എടുത്തിട്ടുണ്ടായിരുന്നില്ല. 18 കോടി രൂപ ചിലവ് വരുന്ന ഒരു മെഡിസിന് അമേരിക്കയില്‍നിന്ന് വരുത്തി നല്കിയാല് രക്ഷപ്പെടുത്താനാവുമെന്നായിരുന്നു നാമെല്ലാം കരുതിയിരുന്നത്. എന്നാല്‍ വിധി മറ്റൊന്നായിരുന്നു. തുടര്‍ന്ന് ഇതേ രോഗം ബാധിച്ച മറ്റുചില ആളുകളുടെ ബന്ധുക്കള്‍ ഈ പണം ഇതേ ആവശ്യത്തിന് മറ്റ് രോഗികള്‍ക്ക് അനുവദിക്കണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിച്ചു.

കണ്ണൂരില്‍ ഇതേ ആവശ്യത്തിനുവേണ്ടി പിരിച്ചെടുത്ത തുകയിലും വലിയ സംഖ്യ ബാക്കിവന്നിരുന്നു. അപ്പോഴും ഇതേ ആവശ്യം ഉയര്‍ന്നു. എന്തായാലും ഈ തുക സര്‍ക്കാരിലേക്ക് നല്‍കണമെന്ന നിര്‍ദേശമാണ് കോടതിയില്‍നിന്നുണ്ടായിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് കലക്ടറേറ്റില്‍നിന്ന് കത്തു ലഭിച്ചു. എക്കൗണ്ടില്‍ ലഭിച്ച 16.60 കോടി രൂപയും പലിശ ഇനിത്തില്‍ വന്ന 43.60 ലക്ഷം രൂപയും ചേര്‍ത്ത് 17.04 കോടി രൂപയാണ് ഇന്നുവരെ ആകെയുണ്ടായിരുന്നത്. കോടതിയുടെ നിര്‍ദേശവും സര്‍ക്കാരിന്റെ ആവശ്യവും കണക്കിലെടുത്ത് ഈ തുക ഞങ്ങള്‍ സര്‍ക്കാര്‍ എക്കൗണ്ടിലേക്ക് അല്‍പ്പം മുമ്പ് കൈമാറി. ഇത്തരത്തിൽ ചികിൽസക്ക് വലിയ ചിലവു വരുന്ന രോഗം പിടിപെടുന്ന കുട്ടികളുടെ ചികിൽസക്കായി ഈ തൃക വിനിയോഗിക്കണമെന്ന് കോടതി സർക്കാരിനോട് നിർദ്ദേശിച്ചിട്ടുണ്ട്.
ഇതിനായി കുറെയധികം ആളുകള്‍ കഷ്ടപ്പെട്ടിട്ടുണ്ട്. ധാരാളം ആളുകള്‍ സഹായം നല്‍കിയിട്ടുണ്ട്. അനേകം പേര് കൂടെനിന്നിട്ടുമുണ്ട്. ഇതേ രോഗം മൂലം ദുരിതത്തിലായ കുട്ടികളുടെ ചികില്‍സയ്ക്ക് ഈ പണം ഉപയോഗപ്പെടുത്തണമെന്നായിരുന്നു നമ്മുടെ ആഗ്രഹം. എന്നാല്‍ വിധി അതിന് അനുകൂലമായില്ല. സര്‍ക്കാര്‍ ഖജനാവിലേക്ക് ഇത് നല്‍കരുതെന്ന് പലരും ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ കോടതി നിര്‍ദേശമുള്ളപ്പോള്‍ മറ്റുവഴികളില്ല. സംഖ്യയും പലിശയും ചേര്‍ത്താണ് സര്‍ക്കാരിന് അടയ്ക്കുന്നത്. ഇതില്‍നിന്ന് ഒരു രൂപപോലും ആരും ഒരാവശ്യത്തിനും എടുത്തിട്ടില്ല. അന്നത്തെ സാഹചര്യത്തില്‍ സഹായം ആവശ്യപ്പെട്ടപ്പോള്‍ മനസ്സറിഞ്ഞ് സഹായം നല്കിയ നിങ്ങളെ എല്ലാവരെയും ഇത് ബോധിപ്പിക്കേണ്ടത് എന്റെ കടമയാണ്.
അതിന്റെ അടിസ്ഥാനത്തിലാണ് ഞാനിത് വിശദീകരിച്ച് എഴുതുന്നത.് സഹായിച്ച എല്ലാവര്ക്കും നന്ദി. നിങ്ങളുടെ എല്ലാവരുടെയും വലിയ മനസ്സിനെ എന്തു വാക്കുപയോഗിച്ചാണ് കടപ്പാട് കാണിക്കേണ്ടത് എന്നെനിക്കറിയില്ല. നമ്മള് ഉദ്ദേശിച്ച ആവശ്യത്തിന് അത് ഉപയോഗിക്കേണ്ട അവസരമില്ലാതെ പോയി. നിങ്ങളുടെ സന്മനസ്സിന് ദൈവം തക്കതായ പ്രതിഫലം നല്കട്ടെയെന്ന് ആത്മാര്‍ത്ഥമായി പ്രാര്‍ത്ഥിക്കുന്നു. നന്ദി.
Recommended Video
-
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
അവധികാലത്ത് വെറും 24,000 രൂപയ്ക്ക് റെയിൽവേ ഒരുക്കുന്ന അത്ഭുത യാത്ര; ടിക്കറ്റ് ബുക്കിംഗ് തുടങ്ങിക്കഴിഞ്ഞു












Click it and Unblock the Notifications