India
 • search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എസ്എംഎ രോഗം ബാധിച്ച ആരിഫിന് വേണ്ടി പിരിച്ച 17 കോടി രൂപ സർക്കാറിലേക്ക് കൈമാറി

Google Oneindia Malayalam News

മലപ്പുറത്ത് എസ്എംഎ രോഗം ബാധിച്ച ആരിഫ് എന്ന കുട്ടിക്ക് വേണ്ടി പിരിച്ചെടുത്ത 17 കോടിയിലേറെ വരുന്ന രൂപ സർക്കാറിലേക്ക് കൈമാറി. ചികിത്സയ്ക്ക് മുമ്പ് കൂട്ടി മരണപ്പെട്ട പശ്ചാത്തലത്തില്‍ കോടതി നിർദേശപ്രകാരമാണ് പിരിച്ചെടുത്ത പണം സർക്കാറിലേക്ക് അടച്ചത്. എക്കൗണ്ടില്‍ ലഭിച്ച 16.60 കോടി രൂപയും പലിശ ഇനിത്തില്‍ വന്ന 43.60 ലക്ഷം രൂപയും ചേര്‍ത്ത് 17.04 കോടി രൂപയാണ് ആകെയുണ്ടായിരുന്നത്. ഇത്തരത്തിൽ ചികിൽസക്ക് വലിയ ചിലവു വരുന്ന രോഗം പിടിപെടുന്ന കുട്ടികളുടെ ചികിൽസക്കായി ഈ തൃക വിനിയോഗിക്കണമെന്ന് കോടതി സർക്കാരിനോട് നിർദ്ദേശിച്ചിട്ടുണ്ടെന്നുമാണ് തുക കൈമാറിയതിന് പിന്നാലെ സ്ഥലം എം എല്‍ എ മഞ്ഞളാംകുഴി അലി അറിയിച്ചത്. ഇത് സംബന്ധിച്ച് അദ്ദേഹം ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ..

മങ്കട നിയമസഭാ മണ്ഡലത്തില്‍പ്പെട്ട അങ്ങാടിപ്പുറം പഞ്ചായത്തിലെ വലമ്പൂരില്‍ എസ്എം എ (Spinal Muscular Atrophy ) രോഗം ബാധിച്ച ഇമ്രാൻ ആരിഫ് എന്ന കുട്ടിയുടെ ചികില്‍സക്ക് 18 കോടി രൂപ ആവശ്യമായി വന്നു. ആ സമയത്ത് അവരുടെ ആവശ്യപ്രകാരം ജനകീയമായി ഫണ്ട് പിരിച്ചെടുത്തത് നിങ്ങള്‍ ഓര്‍ക്കുന്നുണ്ടാവുമല്ലോ. 16.60 കോടി രൂപയോളം അന്ന് എക്കൗണ്ടിലൂടെ ലഭിച്ചു. ആ സമയത്തായിരുന്നു അപ്രതീക്ഷിതമായി കുട്ടിയുടെ മരണം. ചികില്‍സയ്ക്ക് ആവശ്യമായ മരുന്നുകള്‍ രക്ഷിതാക്കള്‍ വാങ്ങിയിരുന്നു. അതുകൊണ്ടുതന്നെ നമുക്ക് ലഭിച്ച ഫണ്ടില്‍നിന്ന് ഒരു പൈസയും എടുത്തിട്ടുണ്ടായിരുന്നില്ല. 18 കോടി രൂപ ചിലവ് വരുന്ന ഒരു മെഡിസിന്‍ അമേരിക്കയില്‍നിന്ന് വരുത്തി നല്‍കിയാല്‍ രക്ഷപ്പെടുത്താനാവുമെന്നായിരുന്നു നാമെല്ലാം കരുതിയിരുന്നത്. എന്നാല്‍ വിധി മറ്റൊന്നായിരുന്നു. തുടര്‍ന്ന് ഇതേ രോഗം ബാധിച്ച മറ്റുചില ആളുകളുടെ ബന്ധുക്കള്‍ ഈ പണം ഇതേ ആവശ്യത്തിന് മറ്റ് രോഗികള്‍ക്ക് അനുവദിക്കണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിച്ചു.

കണ്ണൂരില്‍ ഇതേ ആവശ്യത്തിനുവേണ്ടി പിരിച്ചെടുത്ത തുകയിലും വലിയ സംഖ്യ ബാക്കിവന്നിരുന്നു. അപ്പോഴും ഇതേ ആവശ്യം ഉയര്‍ന്നു. എന്തായാലും ഈ തുക സര്‍ക്കാരിലേക്ക് നല്‍കണമെന്ന നിര്‍ദേശമാണ് കോടതിയില്‍നിന്നുണ്ടായിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് കലക്ടറേറ്റില്‍നിന്ന് കത്തു ലഭിച്ചു. എക്കൗണ്ടില്‍ ലഭിച്ച 16.60 കോടി രൂപയും പലിശ ഇനിത്തില്‍ വന്ന 43.60 ലക്ഷം രൂപയും ചേര്‍ത്ത് 17.04 കോടി രൂപയാണ് ഇന്നുവരെ ആകെയുണ്ടായിരുന്നത്. കോടതിയുടെ നിര്‍ദേശവും സര്‍ക്കാരിന്റെ ആവശ്യവും കണക്കിലെടുത്ത് ഈ തുക ഞങ്ങള്‍ സര്‍ക്കാര്‍ എക്കൗണ്ടിലേക്ക് അല്‍പ്പം മുമ്പ് കൈമാറി. ഇത്തരത്തിൽ ചികിൽസക്ക് വലിയ ചിലവു വരുന്ന രോഗം പിടിപെടുന്ന കുട്ടികളുടെ ചികിൽസക്കായി ഈ തൃക വിനിയോഗിക്കണമെന്ന് കോടതി സർക്കാരിനോട് നിർദ്ദേശിച്ചിട്ടുണ്ട്.

ഇതിനായി കുറെയധികം ആളുകള്‍ കഷ്ടപ്പെട്ടിട്ടുണ്ട്. ധാരാളം ആളുകള്‍ സഹായം നല്‍കിയിട്ടുണ്ട്. അനേകം പേര്‍ കൂടെനിന്നിട്ടുമുണ്ട്. ഇതേ രോഗം മൂലം ദുരിതത്തിലായ കുട്ടികളുടെ ചികില്‍സയ്ക്ക് ഈ പണം ഉപയോഗപ്പെടുത്തണമെന്നായിരുന്നു നമ്മുടെ ആഗ്രഹം. എന്നാല്‍ വിധി അതിന് അനുകൂലമായില്ല. സര്‍ക്കാര്‍ ഖജനാവിലേക്ക് ഇത് നല്‍കരുതെന്ന് പലരും ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ കോടതി നിര്‍ദേശമുള്ളപ്പോള്‍ മറ്റുവഴികളില്ല. സംഖ്യയും പലിശയും ചേര്‍ത്താണ് സര്‍ക്കാരിന് അടയ്ക്കുന്നത്. ഇതില്‍നിന്ന് ഒരു രൂപപോലും ആരും ഒരാവശ്യത്തിനും എടുത്തിട്ടില്ല. അന്നത്തെ സാഹചര്യത്തില്‍ സഹായം ആവശ്യപ്പെട്ടപ്പോള്‍ മനസ്സറിഞ്ഞ് സഹായം നല്‍കിയ നിങ്ങളെ എല്ലാവരെയും ഇത് ബോധിപ്പിക്കേണ്ടത് എന്റെ കടമയാണ്.

അതിന്റെ അടിസ്ഥാനത്തിലാണ് ഞാനിത് വിശദീകരിച്ച് എഴുതുന്നത.് സഹായിച്ച എല്ലാവര്‍ക്കും നന്ദി. നിങ്ങളുടെ എല്ലാവരുടെയും വലിയ മനസ്സിനെ എന്തു വാക്കുപയോഗിച്ചാണ് കടപ്പാട് കാണിക്കേണ്ടത് എന്നെനിക്കറിയില്ല. നമ്മള്‍ ഉദ്ദേശിച്ച ആവശ്യത്തിന് അത് ഉപയോഗിക്കേണ്ട അവസരമില്ലാതെ പോയി. നിങ്ങളുടെ സന്മനസ്സിന് ദൈവം തക്കതായ പ്രതിഫലം നല്‍കട്ടെയെന്ന് ആത്മാര്‍ത്ഥമായി പ്രാര്‍ത്ഥിക്കുന്നു. നന്ദി.

cmsvideo
  കേരളത്തിന് ശൈഖുൽ മശായിഖ് പിണറായി എന്ന ഇമാമുണ്ട്,CPIM നേതാവിന്റെ വൈറൽ പ്രസംഗം
  English summary
  17 crore collected for Arif, who is suffering from SMA disease, has been handed over to Government
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X