കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദേശീയ പാതയില്‍ റോഡരികില്‍ നിര്‍ത്തിയിട്ട ലോറിയില്‍ കെഎസ്ആര്‍ടിസി ബസ്‌ ഇടിച്ചു പതിനഞ്ച് ബസ്‌ യാത്രക്കാര്‍ക്ക് പരിക്ക്

  • By Desk
Google Oneindia Malayalam News

വടകര: ദേശീയ പാതയില്‍ കൈനാട്ടിയില്‍ റോഡരികില്‍ നിര്‍ത്തിയിട്ട ലോറിയില്‍ കെഎസ്ആര്‍ ടി സി ബസ്‌ ഇടിച്ചു പതിനഞ്ച് ബസ്‌ യാത്രക്കാര്‍ക്ക് പരിക്ക് . നാല് പേരുടെ നില ഗുരുതരം .ഇവരെ കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു .മറ്റുള്ളവരെ വടകരയിലെ വിവിധ ആശുപത്രികളിലും പ്രവേശിപ്പിച്ചു .കണ്ണൂര്‍ ,കാസര്‍ഗോഡ് ഭാഗത്തുള്ളവരാണ് അപകടത്തില്‍പ്പെട്ടത്. ലാലി(45) രാധ (66) ഷാജിന്‍(20) എന്നിവരുടെ പരിക്ക് സാരമുല്ലതാണ്.

മന്ത്രി എംഎം മണിയുടെ സഹോദരന്റെ ദുരൂഹ മരണത്തില്‍ വീണ്ടും ദുരൂഹത; മരണകാരണം വ്യക്തമാക്കി ഊമക്കത്ത്
കോട്ടയത്ത് നിന്ന് കാഞ്ഞങ്ങാട് പാനത്തൂരിലേക്ക് പോകുകയായിരുന്ന കെഎസ്ആര്‍ ടി സി സൂപ്പര്‍ ഫാസ്റ്റ് ബസ്‌ആണ് അപകടത്തില്‍പ്പെട്ടത് . ഇന്ന് പുലര്‍ച്ചെ നാലോടെ യാണ് അപകടം. ബസ്സിന്‍റെ ഇടതു ഭാഗം പൂര്‍ണ്ണമായും തകര്‍ന്നു. ഇടതു വശത്തിരുന്ന യാത്രക്കാര്‍ക്കാണ് പരിക്കേറ്റത്. യാത്രക്കാര്‍ പലരും ഉറക്കത്തിലായിരുന്നു.

kainaattiaccident

കണ്ണൂര്‍ ഭാഗത്തേക്ക് പോകുകയായിരുന്ന കെ ല്‍ 10 എ ആര്‍ 5062 നമ്പര്‍ ലോറിയുടെ ടയെര്‍ പോട്ടിയാതിനാല്‍ റോഡിന്‍റെ വലതു വശത്ത്‌ നിര്‍ത്തിയിട്ടതായിരുന്നു.ലോറി നിര്‍ത്തിയിട്ടതാണെന്ന് അറിയാതെ കെഎസ്ആര്‍ ടി സി സൂപ്പര്‍ ഫാസ്റ്റ് ബസ്‌ ഡ്രൈവര്‍ ഓടിച്ചതാണ് അപകട കാരണം .

kainaattiaccident2

വടകര യില്‍ നിന്നെത്തിയ ഫയര്‍ ഫോര്‍സ്സും പോലീസും ചേര്‍ന്നാണ് പരിക്കേറ്റവരെ ആശുപത്രില്‍ എത്തിച്ചത്.
English summary
15 injured, Parked Lorry and KSRTC bus accident
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X