പ്ലസ്ടു വിദ്യാർത്ഥിനിയെ കാണാതായിട്ട് 18 ദിവസം!!! ഇടുക്കി പോലീസ് കയ്യുംകെട്ടി നോക്കി നിൽക്കുന്നു...
പ്ലസ്ടു വിദ്യാര്‍ത്ഥിനിയായ പെണ്‍കുട്ടി കോച്ചിംഗ് ക്ലാസിന് പോകുന്നെന്ന് പറഞ്ഞാണ് വീട്ടില്‍ നിന്ന് ഇറങ്ങിയത്.
ഇടുക്കി: മകളെ കാണാതായിട്ട് 18 ദിവസം ആയെങ്കിലും പോലീസ് കാര്യക്ഷമമായി അന്വേഷണം നടത്തുന്നില്ലെന്ന് രക്ഷിതാക്കളുടെ പരാതി. ഇടുക്കി മുരിക്കാശ്ശേരി സ്വദേശിയായ 17കാരിയെയാണ് 18 ദിവസമായി കാണാതായത്. പ്ലസ്ടു വിദ്യാര്‍ത്ഥിനിയായ പെണ്‍കുട്ടി കോച്ചിംഗ് ക്ലാസിന് പോകുന്നെന്ന് പറഞ്ഞാണ് വീട്ടില്‍ നിന്ന് ഇറങ്ങിയത്.

മാര്‍ച്ച് നാലിനാണ് ട്യൂഷന് ക്ലാസിലേക്ക് എന്ന് പറഞ്ഞ് പെണ്‍കുട്ടി വീട്ടില്‍ നിന്ന് പോയത്. വൈകുന്നേരം ആയിട്ടും കുട്ടി വീട്ടില്‍ തിരിച്ചെത്താത്തതിനെ തുടര്‍ന്ന് വീട്ടുകാര്‍ പോലീസില്‍ പരാതി നല്കി.

ഇടുക്കി എസ്ഐയുടെ നേതൃത്വത്തില്‍ ആയിരുന്നു. പോലീസുകാര്‍ രണ്ട് തവണ വീട്ടില്‍ എത്തി പരിശോധന നടത്തി മടങ്ങി എന്നല്ലാതെ കാര്യമായ പുരോഗതി അന്വേഷണത്തില്‍ ഇല്ല.

കട്ടപ്പനയില്‍ നടക്കുന്ന കോച്ചിംഗ് ക്ലാസില്‍ പങ്കെടുക്കാനാണ് പെണ്‍കുട്ടി വീട്ടില്‍ നിന്ന് ഇറങ്ങിയത്. എന്നാല്‍ കുട്ടി അന്ന് ക്ലാസില്‍ ചെന്നിട്ടില്ല. അടുത്തുള്ള ബന്ധുക്കളുടെ വീട്ടിലും അന്വേഷിച്ചെങ്കിലും അവിടേയും ചെന്നിട്ടില്ല.

പെണ്‍കുട്ടിയുടെ കയ്യില്‍ മൊബൈല്‍ ഫോണ്‍ ഉണ്ട്. പരിധിയ്ക്ക് പുറത്ത് എന്ന മറുപടിയാണ് ഇതില്‍ നിന്ന് ലഭിയ്ക്കുന്നത്.

പെണ്‍കുട്ടിയുടെ കൈവശം മൊബൈല്‍ ഫോണ്‍ ഉള്ള സ്ഥിതിയ്ക്ക് പോലീസിന് ടനര് ലൊക്കേഷന്‍ പരിശോധിയ്ക്കാവുന്നതാണ്. എന്നാല്‍ ഇതിനുള്ള ഒരു നടപടിയും ഇടുക്കി പോലീസിന്റെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടില്ല. ജനപ്രതിനിധികള്‍ അടക്കമുള്ളവര്‍ ഇടപെട്ടിട്ടും അന്വേഷണം പുരോഗമിയ്ക്കുന്നുണ്ട് എന്ന മറുപടി മാത്രമാണ് ഉദ്യോഗസ്ഥരില്‍ നിന്ന് ലഭിയ്ക്കുന്നത്.
-
സ്വർണ വില ഗ്രാമിന് 6000 വരെ ആകണമെന്ന് വ്യാപാരികൾ; വില കുറയാൻ ആഗ്രഹിക്കുന്നത് ഇക്കാര്യം കൊണ്ടെന്ന് -
അധികാരസ്ഥാനങ്ങളില്‍ എത്തിച്ചേരും, സുഹൃത്തുക്കളുമായി അകലും, അവിചാരിതമായ ആപത്തുകള്‍, വാരഫലം -
സ്വർണ വില താഴേക്ക് തന്നെ; പവൻ വില കേരളത്തിൽ 17,000 രൂപയെങ്കിലും ഇടിയും..പുതിയ പ്രവചനങ്ങൾ ഇങ്ങനെ -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണക്കുതിപ്പ് തത്കാലത്തേക്ക് അവസാനിച്ചു; ഇനി ഇടിഞ്ഞ് താഴോട്ട്, ഗ്രാം വില 11000 ആയി കുറയും? -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വര്‍ണവില 27000 രൂപ കുറഞ്ഞു; പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതം, രാത്രി പോലും വില കുതിച്ച വാരം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇടവം രാശി: പദ്ധതികൾ തയ്യാറാക്കാൻ ഇന്ന് നല്ല ദിവസം, മുടങ്ങിക്കിടന്ന പല കാര്യങ്ങളും വീണ്ടും ആരംഭിക്കും












Click it and Unblock the Notifications