കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

17 കാരനെ തട്ടിക്കൊണ്ട് പോയി പെണ്ണ് കെട്ടിച്ചു

  • By Meera Balan
Google Oneindia Malayalam News

കൊച്ചി: മൂവാറ്റുപുഴയില്‍ 17 കാരനെ തട്ടിക്കൊണ്ട് പോയി പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെക്കൊണ്ട് വിവാഹം കഴിപ്പിച്ചതായി പരാതി. 17കാരന്റെ പിതാവാണ് പരാതിയുമായി എസ്പിയെ സമീപിച്ചത്. ശൈശവ വിവാഹത്തില്‍ നിന്ന് മകനെ രക്ഷിയ്ക്കണമെന്ന് ആവശ്യപ്പെട്ടാണ് പരാതി.

17 കാരനും 17കാരിയായ പെണ്‍കുട്ടിയും കഴിഞ്ഞ ദിവസം ഒളിച്ചോടിയിരുന്നു. തുടര്‍ന്ന് പെണ്‍കുട്ടിയുടെ അമ്മ മൂവാറ്റുപുഴ പൊലീസില്‍ പാരതി നല്‍കി. പാരാതിയെത്തുടര്‍ന്ന് പൊലീസ് ഇവരെ പാലക്കാട്ട് നിന്നും പിടികൂടി. തുടര്‍ന്ന് തന്റെ മകനെ കൊണ്ട് പെണ്‍കുട്ടിയെ വിവാഹം കഴിപ്പിയ്ക്കാന്‍ പൊലീസ് നിര്‍ബന്ധിച്ചെന്ന് ആണ്‍കുട്ടിയുടെ അച്ഛനായ രമേശന്‍ പറയുന്നു.

Wedding

ഒരു വര്‍ഷം കഴിഞ്ഞ് വിവാഹം നടത്താമെന്ന് താന്‍ പറഞ്ഞെങ്കിലും പൊലീസ് ഉള്‍പ്പടെ സമ്മതിച്ചില്ലെന്നും തന്നെ അനധികൃതമായി കസ്റ്റഡിയില്‍ വച്ചെന്നും രമേശന്‍ എസ്പിയ്ക്ക് നല്‍കിയ പരാതിയില്‍ പറയുന്നു.

പെണ്‍കുട്ടിയെ വൈദ്യ പരിശോധനയ്ക്ക് വിധേയയാക്കിയ ശേഷം കോടതിയില്‍ ഹാജരാക്കി. ആണ്‍കുട്ടിയെ വിട്ടയക്കുകയും ചെയ്തു. തുടര്‍ന്ന് പെണ്‍കുട്ടിയുടെ അമ്മയും ബന്ധുക്കളും ചേര്‍ന്ന് മകനെ ബലമായി തട്ടിക്കൊണ്ട് പോവുകയായിരുന്നു എന്നും പരാതിയില്‍ പറയുന്നു. പൊലീസില്‍ പരാതി നല്‍കിയില്ലെങ്കിലും നടപടിയില്ലാതെ വന്നതോടെയാണ് എസ്പിയ്ക്ക് പരാതി നല്‍കിയത്.

English summary
17 year old boy kidnapped and forced to married at Kochi.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X