Get Updates
Get notified of breaking news, exclusive insights, and must-see stories!

വിദ്യാര്‍ത്ഥിനിയെ ഉറങ്ങിക്കിടക്കുമ്പോള്‍ പീഡിപ്പിച്ചു; കുട്ടി അവശനിലയില്‍

അയക്കാട് പുലിമല സ്വദേശിയായ പെണ്‍കുട്ടിയുടെ കാമുകനെയും സുഹൃത്തുക്കളേയും ചുറ്റിപറ്റിയാണ് കേസന്വേഷണം പുരോഗമിക്കുന്നത്.

കോതമംഗലം: ഉറങ്ങുകയായിരുന്ന പതിനേഴുകാരിയെ രണ്ട് പേര്‍ ചേര്‍ന്ന് പീഡിപ്പിച്ചതായി പരാതി. അവശനിലയിലായ പെണ്‍കുട്ടിയെ കോതമംഗലം താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മുത്തംകുഴി സ്വദേശിനിയും ഒന്നാം വര്‍ഷ ബിരുദ വിദ്യാഥിനിയുമായ 17 കാരിയാണ് ബുധനാഴ്ച്ച രാത്രി പീഡനത്തിനിരയായത്.

വൈദ്യപരിശോധനയില്‍ പീഡനം നടന്നിട്ടുള്ളതായി സ്ഥിരീകരിച്ചു. ഡോക്ടറുടെ നിര്‍ദേശപ്രകാരം കോതമംഗലം പോലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. അയക്കാട് പുലിമല സ്വദേശിയായ പെണ്‍കുട്ടിയുടെ കാമുകനെയും സുഹൃത്തുക്കളേയും ചുറ്റിപറ്റിയാണ് കേസന്വേഷണം പുരോഗമിക്കുന്നത്.

വീട്ടില്‍

വീട്ടില്‍

പീഡനം നടന്ന സമയം വീട്ടില്‍ പെണ്‍കുട്ടിയുടെ പിതാവും രണ്ടാനമ്മയും മുത്തശ്ശനും മുത്തശ്ശിയും സഹോദരിയുമാണ് വീട്ടിലുണ്ടായിരുന്നത്.

ഇറങ്ങി ഓടി

ഇറങ്ങി ഓടി

രാത്രി 11 മണിയോടെ പെണ്‍കുട്ടിയുടെ മുറിയില്‍ നിന്നും അസ്വാഭാവീക ശബ്ദങ്ങള്‍ കേട്ടുണര്‍ന്ന രണ്ടാനമ്മ മുറിയില്‍ നിന്നും ഒരാള്‍ ഇറങ്ങി ഓടുന്നതായി കണ്ടു.

മുറിയില്‍

മുറിയില്‍

അസ്വഭാവിക ശബ്ദം കേട്ട് വീട്ടുകാര്‍ കുട്ടിയുടെ മുറി പരിശോധിച്ചപ്പോള്‍ കുട്ടി അബോധാവസ്ഥയില്‍ കിടക്കുകയായിരുന്നു.

 ആശുപത്രി

ആശുപത്രി

തുടര്‍ന്ന് കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പീഡനം നടന്നതായി ആശുപത്രി അധികൃതര്‍ സ്ഥിരീകരിച്ചിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+