കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

172 ദിവസത്തിനുള്ളില്‍ 21.2 കോടി പിഴ, വൈദ്യുതിബോര്‍ഡിലും തിളങ്ങി ഋഷിരാജ്‌സിങ്

  • By Aiswarya
Google Oneindia Malayalam News

തിരൂര്‍: 172 ദിവസത്തിനുള്ളില്‍ 21.2 കോടി പിഴ, വാര്‍ത്ത കേട്ട് ഞെട്ടണ്ട, ഇത് കേരളത്തില്‍ തന്നെയാണ്.കഴിഞ്ഞ 172 ദിവസത്തിനുള്ളില്‍ കേരളത്തില്‍ വൈദ്യുതിമോഷണം നടത്തിയ 639 കേസുകള്‍ കണ്ടെത്തിയതായും 21.21 കോടി രൂപ പിഴ ഈടാക്കിയതയി എന്നു പറഞ്ഞത് മറ്റാരുമല്ല വൈദ്യുതിബോര്‍ഡ് ചീഫ് വിജിലന്‍സ് ഓഫീസര്‍ ഋഷിരാജ് സിങ് തന്നെയാണ്
തിരൂരില്‍ പത്രലേഖകര്‍ സംഘടിപ്പിച്ച 'അതിഥി' പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം ഇക്കാര്യം പറഞ്ഞത്
കൂടാതെ2222 മറ്റു ക്രമക്കേടുകളും വിജിലന്‍സ്വിഭാഗം കണ്ടെത്തിയിട്ടുണ്ടെന്നും വൈദ്യുതിമോഷണം സംബന്ധിച്ച വിവരങ്ങള്‍നല്‍കുന്നവര്‍ക്ക് വിവരത്തിന്റെ അടിസ്ഥാനത്തില്‍ പിടികൂടിയ വൈദ്യുതിമോഷണത്തിനുമേല്‍ലഭിച്ച പിഴസംഖ്യയുടെ അഞ്ചുശതമാനമോ 50,000 രൂപയോ ഏതാണ് കുറവുസംഖ്യ അത് പാരിതോഷികമായിനല്‍കും. പേരുവിവരം രഹസ്യമായി സൂക്ഷിക്കും.

rishiraj-singh.jpg

സര്‍ക്കാര്‍ വകുപ്പുകളില്‍നിന്നായി ആയിരംകോടി രൂപ കുടിശ്ശിക പിരിഞ്ഞുകിട്ടാനുണ്ട്. ഇതില്‍ 600 കോടി രൂപ കേരള വാട്ടര്‍ അതോറിറ്റിയില്‍നിന്നാണ് ലഭിക്കാനുള്ളത്.വൈദ്യുതിമീറ്റര്‍ തകരാറായതാണെന്ന് ബോര്‍ഡിനെ കുറ്റപ്പെടുത്തി വൈദ്യുതിമോഷണം നടത്തുന്നതുതടയാന്‍ കര്‍ശന നടപടിയെടുത്തിട്ടുണ്ടെന്നും ഇതിനായി 12 ലക്ഷം പുതിയ വൈദ്യുതിമീറ്ററുകള്‍ ബോര്‍ഡ് വാങ്ങിയിട്ടുണ്ട്. ഇതില്‍ അഞ്ചുലക്ഷം മീറ്ററുകള്‍ മാറ്റിസ്ഥാപിച്ചുകഴിഞ്ഞിട്ടുണ്ട്.
വൈദ്യുതിമോഷണം തടയാന്‍ എല്ലാജില്ലകളിലും പ്രത്യേക പരിശോധന ഓരോ മാസത്തിലും നടത്തിവരുന്നുണ്ട്.

13 ജില്ലകളില്‍ വൈദ്യുതിമോഷണം തടയാനുള്ള സ്‌ക്വാഡുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. മൂന്നാറില്‍ വൈദ്യുതിബോര്‍ഡിന്റെ ഭൂമി കൈയേറിയതായി കണ്ടെത്തിയിട്ടുണ്ട്. ഇതു തിരിച്ചുപിടിക്കാന്‍ നടപടിസ്വീകരിക്കുമെന്നും ഋഷിരാജ് സിങ് പറഞ്ഞു

English summary
electricity board chief officer Rishiraj Singh said that electricity board got 21.2core fine in 172 days
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X