കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പോലീസ് ഇ-പാസിന് ഇതുവരെ അപേക്ഷിച്ചത് 175125 പേര്‍; തിങ്കളാഴ്ച മുതല്‍ കര്‍ശന നിയന്ത്രണം

Google Oneindia Malayalam News

തിരുവനന്തപുരം: വളരെ അത്യാവശ്യഘട്ടങ്ങളില്‍ യാത്ര ചെയ്യുന്നതിന് മാത്രമേ പോലീസിന്റെ ഓണ്‍ലൈന്‍ ഇ-പാസിന് അപേക്ഷിക്കാവൂവെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ അഭ്യര്‍ത്ഥിച്ചു. ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളും പരിശോധനകളും തിങ്കളാഴ്ച മുതല്‍ കൂടുതല്‍ ശക്തിപ്പെടുത്താനും നിര്‍ദേശിച്ചിട്ടുണ്ട്.

covid

അമ്മ ഞങ്ങളെ പോരാടാൻ പഠിപ്പിച്ചപ്പോൾ പപ്പ ഞങ്ങളെ റോട്ടിയുണ്ടാക്കാനാണ് പഠിപ്പിച്ചത്:മാതൃദിനത്തിൽ ഡിംപൽഅമ്മ ഞങ്ങളെ പോരാടാൻ പഠിപ്പിച്ചപ്പോൾ പപ്പ ഞങ്ങളെ റോട്ടിയുണ്ടാക്കാനാണ് പഠിപ്പിച്ചത്:മാതൃദിനത്തിൽ ഡിംപൽ

അവശ്യവിഭാഗത്തില്‍പ്പെട്ടവര്‍ക്ക് സാധുതയുള്ള തിരിച്ചറിയല്‍ കാര്‍ഡ് ഉള്ള പക്ഷം വേറെ പാസിന്റെ ആവശ്യമില്ല. വീട്ടുജോലിക്കാര്‍, ഹോം നേഴ്‌സ് എന്നിവര്‍ ഉള്‍പ്പെടെയുള്ള തൊഴിലാളികള്‍ക്ക് വേണ്ടി തൊഴിലുടമയ്ക്ക് പാസിന് അപേക്ഷിക്കാം. മരുന്ന്, ഭക്ഷ്യവസ്തുക്കള്‍ വാങ്ങല്‍ മുതലായ വളരെ അത്യാവശ്യ കാര്യങ്ങള്‍ക്ക് സത്യവാങ്മൂലം മതിയാകും. എന്നാല്‍ ഈ സൗകര്യം ദുരുപയോഗം ചെയ്താല്‍ കര്‍ശന നടപടി സ്വീകരിക്കും.

സംഭരിക്കാനുള്ളത് 4,000 മെട്രിക് ടൺ! കെട്ടിക്കിടക്കുന്ന നെല്ല് നാലു ദിവസത്തിനുള്ളിൽ സംഭരിക്കാൻ നടപടിസംഭരിക്കാനുള്ളത് 4,000 മെട്രിക് ടൺ! കെട്ടിക്കിടക്കുന്ന നെല്ല് നാലു ദിവസത്തിനുള്ളിൽ സംഭരിക്കാൻ നടപടി

അവശ്യവിഭാഗത്തില്‍പ്പെട്ട സര്‍ക്കാര്‍ ജീവനക്കാര്‍ യാത്ര ചെയ്യുമ്പോള്‍ തിരിച്ചറിയല്‍ കാര്‍ഡ് കരുതണം. ഞായറാഴ്ച വൈകിട്ട് ഏഴു മണി വരെയുള്ള കണക്കനുസരിച്ച് 1,75,125 പേരാണ് പോലീസിന്റെ ഇ പാസിനായി അപേക്ഷിച്ചത്. ഇതില്‍ 15,761 പേര്‍ക്ക് യാത്രാനുമതി നല്‍കി. 81,797 പേര്‍ക്ക് അനുമതി നിഷേധിച്ചു. 77,567 അപേക്ഷകള്‍ പരിഗണനയിലാണ്. അപേക്ഷകള്‍ തീര്‍പ്പാക്കാനായി 24 മണിക്കൂറും സ്‌പെഷ്യല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ട്.

സച്ചിദാനന്ദനും അരുന്ധതി റോയിയും കേരളത്തിന് അപമാനം; രണ്ട് പേരുടെയും ഇര മോദിയാണെന്ന് ഗോപാലകൃഷ്ണൻസച്ചിദാനന്ദനും അരുന്ധതി റോയിയും കേരളത്തിന് അപമാനം; രണ്ട് പേരുടെയും ഇര മോദിയാണെന്ന് ഗോപാലകൃഷ്ണൻ

English summary
175125 people have applied for Kerala police e-pass; Strict control from Monday
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X