Get Updates
Get notified of breaking news, exclusive insights, and must-see stories!

സംസ്ഥാനത്ത് 1758 പേര്‍ക്ക് കൂടി കൊവിഡ്, 1641 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ, 1365 പേർ കൊവിഡ് നെഗറ്റീവ്

തിരുവനന്തപുരം: ഇന്ന് 1758 പേര്‍ക്കാണ് സംസ്ഥാനത്ത് കോവിഡ്-19 സ്ഥിരീകരിച്ചത്. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 489 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 242 പേര്‍ക്കും, എറണാകുളം ജില്ലയില്‍ നിന്നുള്ള 192 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 147 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 126 പേര്‍ക്കും, കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 123 പേര്‍ക്കും, കോട്ടയം ജില്ലയില്‍ നിന്നുള്ള 93 പേര്‍ക്കും, കൊല്ലം ജില്ലയില്‍ നിന്നുള്ള 88 പേര്‍ക്കും, പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 65 പേര്‍ക്കും, പാലക്കാട് ജില്ലയില്‍ നിന്നുള്ള 51 പേര്‍ക്കും, തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 48 പേര്‍ക്കും, വയനാട് ജില്ലയില്‍ നിന്നുള്ള 47 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 42 പേര്‍ക്കും, ഇടുക്കി ജില്ലയില്‍ നിന്നുള്ള 5 പേര്‍ക്കുമാണ് ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

Recommended Video

cmsvideo
    Record number of new Covid Positive Cases In Kerala Today | Oneindia Malayalam

    6 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ആഗസ്റ്റ് 8ന് മരണമടഞ്ഞ പാലക്കാട് വിളയൂര്‍ സ്വദേശിനി പാത്തുമ്മ (76), ആഗസ്റ്റ് 11ന് മരണമടഞ്ഞ വയനാട് കാരക്കാമല സ്വദേശി മൊയ്തു (59), ആഗസ്റ്റ് 12ന് മരണമടഞ്ഞ കോഴിക്കോട് ചേളാവൂര്‍ സ്വദേശിനി കൗസു (65), ആഗസ്റ്റ് 15ന് മരണമടഞ്ഞ കോഴിക്കോട് ബേപ്പൂര്‍ സ്വദേശിനി രാജലക്ഷ്മി (61), ആഗസ്റ്റ് 16ന് മരണമടഞ്ഞ തിരുവനന്തപുരം കൊല്ലപ്പുറം സ്വദേശിനി വിജയ (32), ആഗസ്റ്റ് 2ന് മരണമടഞ്ഞ തിരുവനന്തപുരം സ്വദേശി സത്യന്‍ (54) എന്നിവരുടെ പരിശോധനാഫലം കോവിഡ്-19 മൂലമാണെന്ന് എന്‍ഐവി ആലപ്പുഴ സ്ഥിരീകരിച്ചു. ഇതോടെ ആകെ മരണം 175 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങള്‍ എന്‍ഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുന്നതാണ്.

    covid

    ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 39 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 42 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 1641 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതില്‍ 81 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. തിരുവനന്തപുരം ജില്ലയിലെ 476 പേര്‍ക്കും, മലപ്പുറം ജില്ലയിലെ 220 പേര്‍ക്കും, എറണാകുളം ജില്ലയിലെ 173 പേര്‍ക്കും, കോഴിക്കോട് ജില്ലയിലെ 146 പേര്‍ക്കും, ആലപ്പുഴ ജില്ലയിലെ 117 പേര്‍ക്കും, കണ്ണൂര്‍ ജില്ലയിലെ 111 പേര്‍ക്കും, കൊല്ലം, കോട്ടയം ജില്ലകളിലെ 86 പേര്‍ക്ക് വീതവും, പത്തനംതിട്ട ജില്ലയിലെ 52 പേര്‍ക്കും, പാലക്കാട്, വയനാട് ജില്ലകളിലെ 44 പേര്‍ക്ക് വീതവും, തൃശൂര്‍ ജില്ലയിലെ 42 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയിലെ 40 പേര്‍ക്കും, ഇടുക്കി ജില്ലയിലെ 4 പേര്‍ക്കുമാണ് ഇന്ന് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

    25 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്. തിരുവനന്തപുരം ജില്ലയിലെ 10, മലപ്പുറം ജില്ലയിലെ 6, എറണാകുളം ജില്ലയിലെ 4, പാലക്കാട് ജില്ലയിലെ 3, തൃശൂര്‍, കണ്ണൂര്‍ ജില്ലകളിലെ ഒന്നു വീതവും ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. എറണാകുളം ജില്ലയിലെ 11 ഐ.എന്‍.എച്ച്.എസ്. ജിവനക്കാര്‍ക്കും രോഗം ബാധിച്ചു

    രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 1365 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 310 പേരുടെയും, കൊല്ലം ജില്ലയില്‍ നിന്നുള്ള 54 പേരുടെയും, പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 29 പേരുടെയും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 65 പേരുടെയും, കോട്ടയം ജില്ലയില്‍ നിന്നുള്ള 48 പേരുടെയും, ഇടുക്കി ജില്ലയില്‍ നിന്നുള്ള 59 പേരുടെയും, എറണാകുളം ജില്ലയില്‍ നിന്നുള്ള 64 പേരുടെയും, തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 33 പേരുടെയും, പലക്കാട് ജില്ലയില്‍ നിന്നുള്ള 82 പേരുടെയും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 194 പേരുടെയും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 195 പേരുടെയും, വയനാട് ജില്ലയില്‍ നിന്നുള്ള 46 പേരുടെയും, കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 61 പേരുടെയും, കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 125 പേരുടെയും പരിശോധനാ ഫലമാണ് ഇന്ന് നെഗറ്റിവായത്. ഇതോടെ 16,274 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 31,394 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

    Covid19

    സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,65,564 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. നിരീക്ഷണത്തിലുള്ളവരില്‍ 1,51,931 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 13,633 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1583 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 29,265 സാമ്പിളുകളാണ് പരിശോധിച്ചത്. റുട്ടീന്‍ സാമ്പിള്‍, എയര്‍പോര്‍ട്ട് സര്‍വയിലന്‍സ്, പൂള്‍ഡ് സെന്റിനല്‍, സിബി നാറ്റ്, ട്രൂനാറ്റ്, സിഎല്‍ഐഎ, ആന്റിജെന്‍ അസ്സെ എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 12,40,076 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. സെന്റിനല്‍ സര്‍വൈലന്‍സിന്റെ ഭാഗമായി ആരോഗ്യ പ്രവര്‍ത്തകര്‍, അതിഥി തൊഴിലാളികള്‍, സാമൂഹിക സമ്പര്‍ക്കം കൂടുതലുള്ള വ്യക്തികള്‍ മുതലായ മുന്‍ഗണനാ ഗ്രൂപ്പുകളില്‍ നിന്ന് 1,51,714 സാമ്പിളുകളും പരിശോധനയ്ക്കയച്ചു.

    ഇന്ന് 13 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. എറണാകുളം ജില്ലയിലെ ആവോലി (കണ്ടൈന്‍മെന്റ് സോണ്‍ വാര്‍ഡ് 4), കാലടി (14), പൂത്രിക (14), കാഞ്ഞൂര്‍ (8), അയ്യമ്പുഴ (9), കൊല്ലം ജില്ലയിലെ പവിത്രേശ്വരം (18), പത്തനാപുരം (2, 3), തൃശൂര്‍ ജില്ലയിലെ എളവള്ളി (12), വരവൂര്‍ (5), ഇടുക്കി ജില്ലയിലെ കട്ടപ്പന (സബ് വാര്‍ഡ് 8, 13) വണ്ടിപ്പെരിയാര്‍ (സബ് വാര്‍ഡ് 2), പത്തനംതിട്ട ജില്ലയിലെ ഏഴംകുളം (5), മലപ്പുറം ജില്ലയിലെ പോത്തുകല്ല് (1, 7, 8, 11, 17) എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകള്‍.

    18 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. തൃശൂര്‍ ജില്ലയിലെ മാള (സബ് വാര്‍ഡ് 20), അളഗപ്പനഗര്‍ (വാര്‍ഡ് 2), തെക്കുംകര (1), കാട്ടക്കാമ്പല്‍ (1, 5, 7), കോഴിക്കോട് ജില്ലയിലെ വേളം (8, 9), മേപ്പയൂര്‍ (എല്ലാ വാര്‍ഡുകളും), പനങ്ങാട് (13), കൂത്താളി (5), ഇടുക്കി ജില്ലയിലെ മൂന്നാര്‍ (19), തൊടുപുഴ മുന്‍സിപ്പാലിറ്റി (സബ് വാര്‍ഡ് (21, 23), ചക്കുപള്ളം (11), എറണാകുളം ജില്ലയിലെ പാറക്കടവ് (സബ് വാര്‍ഡ് 5), കിഴക്കമ്പലം (7), ചിറ്റാറ്റുകര (7), കൊല്ലം ജില്ലയിലെ ശൂരനാട് സൗത്ത് (11), വയനാട് ജില്ലയിലെ കല്‍പ്പറ്റ മുന്‍സിപ്പാലിറ്റി (എല്ലാ വാര്‍ഡുകളും), മലപ്പുറം ജില്ലയിലെ വണ്ടൂര്‍ (9, 10, 11, 12), കോട്ടയം ജില്ലയിലെ പായിപ്പാട് (11) എന്നീ പ്രദേശങ്ങളെയാണ് കണ്ടൈന്‍മെന്റ് സോണില്‍ നിന്നും ഒഴിവാക്കിയത്. ഇതോടെ നിലവില്‍ 565 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+