കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിഷപ്പിന്റെ പീഡനം: 18 കന്യാസ്ത്രീകള്‍ ക്രിസ്തീയ സഭ വിട്ടു

  • By Ajmal
Google Oneindia Malayalam News

കോട്ടയം: കന്യാസ്ത്രീയെ പീഡിപ്പിച്ചെന്ന ആരോപണം നേരിടുന്ന ജലന്ധര്‍ ബിഷപ്പ് ഫ്രാങ്രോ മുളയ്ക്കലിനെതിരെ കൂടുതല്‍ ആരോപണം പുറത്ത് വരുന്നു. ഫ്രാങ്കോ മുളയ്ക്കല്‍ തന്റെ മകളെ ഭീഷണിപ്പെടുത്തിയിരുന്നതായി മറ്റൊരു കന്യാസ്ത്രീയുടെ പിതാവ് ഇന്നലെ വെളിപ്പെടുത്തിയിരുന്നു.

ഇവര്‍ക്ക് പുറമേ കൂടുതല്‍ കന്യാസ്ത്രീകള്‍ ഇന്ന് പരാതിയുമായി രംഗത്തെത്തി. മിഷനറീസ് ഓഫ് ജീസസ് സന്യാസ സമൂഹത്തിന്റ മദര്‍ ജനറലിനാമ് ഒരു വിഭാഗം കന്യാസ്ത്രീകള്‍ പരാതി നല്‍കിയിരിക്കുന്നത്. ബിഷപ്പിന്റേയും സഭാ നേതൃത്വത്തിന്റേയും തെറ്റായ നടപടികള്‍ മൂലം സഭയിലെ ഫോര്‍മേറ്റര്‍ അടക്കമുള്ള 18 കന്യാസ്ത്രീകള്‍ സഭ വിട്ടുപോയെന്നും പരാതിയില്‍ വ്യക്തമാക്കുന്നു.

18 പേര്‍

18 പേര്‍

സിറോ മലബാര്‍ സഭയുടെ മലയാളിയായ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ കന്യാസ്ത്രീയെ ബലാത്സംഗം ചെയത് സംഭവത്തില്‍ സഭാ ഫോര്‍മേറ്ററും കന്യാസ്ത്രീകളും അടക്കമുള്ള 18 പേര്‍ സഭ വിട്ടെന്നാണ് മീഡിയവണ്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

കന്യാസ്ത്രീമാരെയും

കന്യാസ്ത്രീമാരെയും

ബിഷപ്പിനെതിരെ കൂടുതല്‍ ആരോപണങ്ങളും കന്യാസ്ത്രീകള്‍ നല്‍കിയ പരാതിയില്‍ ഉണ്ട്. എം ജെ സന്യാസി സമൂഹത്തിലെ നിരവധി കന്യാസ്ത്രീമാരെയും ഫോര്‍മേറ്റര്‍മാരെയും മാനസികമായി ബിഷപ് പീഡിപ്പിച്ചു. സ്ഥലംമാറ്റവും അവധിയും നല്‍കുന്നതില്‍ ബിഷപ് നേരിട്ട് ഇടപെട്ടെന്നും പരാതിയില്‍ പറയുന്നു.

പരാതി

പരാതി

താല്‍പര്യക്കാരെ മാത്രം സംരക്ഷിക്കുകയും മറ്റുള്ളവര്‍ക്കെതിരെ പ്രതികാരബുദ്ധിയോടെ പെരുമാറുന്നു. പുരോഹിതന്‍ എന്നതിനേക്കാള്‍ ഒരു രാഷ്ട്രീയനും ബിസിനസുകാരനുമായാണ് ബിഷപ്പ് ഫ്രാങ്കോയെന്നും കന്യാസ്ത്രി മദര്‍ ജനറലിന് നല്‍കിയ പരാതിയില്‍ പറയുന്നു.

സഭയുടെ രക്ഷാധികാരി

സഭയുടെ രക്ഷാധികാരി

സന്യാസ സമൂഹത്തെ നശിപ്പിക്കുന്നതിനാണ് ബിഷപ്പിന്റെ ശ്രമം. സഭാ നേതൃത്വവും അതിന് കൂട്ടുനില്‍ക്കുകയാണ്. സന്യാസ സഭയുടെ രക്ഷാധികാരി എന്ന അധികാരം മാത്രമുള്ള ബിഷപ് കന്യാസ്ത്രീകളുടെ കാര്യത്തില്‍ അനാവശ്യമായി ഇടപെടുകയാണ് എന്നും കത്തിലുണ്ട്.

ഫോര്‍മേറ്ററും

ഫോര്‍മേറ്ററും

ബിഷപ്പിന്റേയും സഭാ നേതൃത്വത്തിന്റേയും തെറ്റായ നടപടികള്‍ മൂലം സഭയിലെ ഫോര്‍മേറ്റര്‍ അടക്കമുള്ള 18 കന്യാസ്ത്രീകളാണ് സഭ വിട്ടുപോയത്. സന്യാസസഭ മുങ്ങുന്ന കപ്പലാണ്. അത് മുക്കുന്നതിന് പിന്നില്‍ ബിഷപ്പ് ഫ്രാങ്കോയുമാണെന്ന് ഫോര്‍മേറ്ററായിരുന്ന കന്യാസ്ത്രി മദര്‍ ജനറിലിന് നല്‍കിയ കത്തിലുണ്ട.

കത്തില്‍

കത്തില്‍

ബിഷപ്പിനെതിരെ വേറൊരു കന്യാസ്ത്രീയും പരാതിയുമായി രംഗത്ത് എത്തിയിട്ടുണ്ട്. സഭാ നേതൃത്വത്തിനെതിരെ ശബ്ദിക്കാന്‍ പോലും ആരുമില്ല. സഭ വിട്ടുപോയ ഒരോ കന്യാസ്ത്രീകളുടേയും പേരും അവര്‍ വിട്ടുപോകാനിടയായ സാഹചര്യങ്ങളും കത്തില്‍ വിവരിക്കുന്നുണ്ട്. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടയിലാണ് ഇവര്‍ സഭവിട്ടതെന്നും പരാതിയില്‍ പറയുന്നു.

പോലീസ്

പോലീസ്

അതേസമയം ബിഷപ്പിനെതിരെയുള്ള പരാതിയില്‍ പോലീസ് അന്വേഷണം പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്.
കുറുവിലങ്ങാട് മഠത്തിലും ഗസ്റ്റ് ഗൗസിലും ഫോറന്‍സിക് സംഘം പരിശോധിച്ചു. ഇവിടെയാണ് പീഡനങ്ങള്‍ നടന്നതെന്ന് കന്യാസ്ത്രീ പരാതിയില്‍ ബോധിപ്പിച്ചിരുന്നു. ബിഷപ്പിനെ ചോദ്യം ചെയ്യാനാണ് അന്വേഷണ സംഘത്തിന്റെ അടുത്ത നീക്കം.

ഒത്തുതീര്‍പ്പ്

ഒത്തുതീര്‍പ്പ്

പ്രശ്നം പരിഹരിക്കാന്‍ ഒത്തുതീര്‍പ്പ് ചര്‍ച്ചകള്‍ നടന്നുവെന്ന തെളിവുകളാണിപ്പോള്‍ പുറത്തുവന്നിരുന്നു. തന്നെ കുടുക്കാനാണ് കന്യാസ്ത്രീയുടെ ശ്രമമെന്നും വൈകിയാണ് അവര്‍ പരാതി പറഞ്ഞതെന്നുമുള്ള ബിഷപ്പിന്റെ വാദമാണ് പൊളിഞ്ഞത്. കന്യാസ്ത്രീക്കെതിരെ നടപടി സ്വീകരിച്ചതിന്റെ പ്രതികാരമാണ് പരാതിയെന്നും ബിഷപ്പ് കുറ്റപ്പെടുത്തിയിരുന്നു.

കന്യാസ്ത്രീയെ

കന്യാസ്ത്രീയെ

ബിഷപ്പിനെതിരെ നാല് കന്യാസ്ത്രീകള്‍ പോലീസില്‍ മൊഴി നല്‍കിയിട്ടുണ്ട്. പരാതിക്കാരിയായ കന്യാസ്ത്രീയെ പീഡിപ്പിക്കുന്നത് സംബന്ധിച്ച് തങ്ങള്‍ക്കറിയാമായിരുന്നുവെന്നാണ് ഇവര്‍ പറഞ്ഞതെന്ന് പോലീസ് വ്യക്തമാക്കി. അഞ്ചുമണിക്കൂറോളം മൊഴിയെടുത്തു. ഇനിയും രണ്ടു കന്യാസ്ത്രീകളുടെ മൊഴി കൂടി എടുക്കും. രഹസ്യമൊഴി രേഖപ്പെടുത്താനും പോലീസ് ആലോചിക്കുന്നുണ്ട്.

കൂടുതല്‍ രേഖകള്‍

കൂടുതല്‍ രേഖകള്‍

അതിനിടെ ബിഷപ്പിനെതിരായ കൂടുതല്‍ രേഖകള്‍ പോലീസ് പിടിച്ചെടുത്തു. ബലാല്‍സംഗം ചെയ്യപ്പെട്ടുവെന്ന് കന്യാസ്ത്രീ പറയുന്ന ദിവസങ്ങളില്‍ ബിഷപ്പ് കുറുവലങ്ങാടുള്ള മഠത്തില്‍ താമിസിച്ചുവെന്ന് വ്യക്തമാക്കുന്ന രേഖകളാണ് ലഭിച്ചത്. പത്തിലധികം തവണ ബിഷപ്പ് മഠത്തിലെത്തിയിട്ടുണ്ട്. ചില വേളകളില്‍ ഒന്നിലധികം ദിവസങ്ങളില്‍ താമസിച്ചുവെന്നും രേഖകള്‍ വ്യക്തമാക്കുന്നു.

ചട്ടപ്രകാരം

ചട്ടപ്രകാരം

ജലന്ധര്‍ ബിഷപ്പിന് കീഴിലുള്ളതാണ് കുറുവിലങ്ങാടുള്ള മഠം. കേരളത്തിലെത്തുമ്പോഴെല്ലാം ബിഷപ്പ് മഠത്തില്‍ എത്താറുണ്ടെന്നാണ് റിപ്പോര്‍ട്ട് ഇവിടെ താമസിക്കുകയും ചെയ്യും. ചട്ടപ്രകാരം സന്ദര്‍ശിക്കാന്‍ മാത്രമേ ബിഷപ്പിന് അധികാരമുള്ളൂ. താമസിച്ചത് ക്രമവിരുദ്ധമായിട്ടാണെന്നാണ് കണ്ടെത്തല്‍. 2014 മെയ് മാസം മുതലാണ് പീഡനം തുടങ്ങിയതെന്ന് കന്യാസ്ത്രീ പരാതിയില്‍ ബോധിപ്പിച്ചിരുന്നു

English summary
18 along with the nuns quit syro malabar sabha
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X