കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഡോക്ടര്‍മാര്‍ക്ക് ലീവെടുക്കാന്‍ കൂട്ട സിസേറിയന്‍

  • By Soorya Chandran
Google Oneindia Malayalam News

ചെറുതോണി: കത്തിവക്കുന്നത് ഒഴിവാക്കണം. പരമാവധി സുഖ പ്രസവത്തിന് അവസരമൊരുക്കണം... ഏതൊരു ഡോക്ടറും ഇങ്ങനെയേ ചിന്തിക്കാന്‍ പാടുള്ളൂ. പ്രത്യേകിച്ച് സാധരണക്കാര്‍ മാത്രം വരുന്ന സര്‍ക്കാര്‍ ആശുപത്രികളില്‍. എന്നാല്‍ രണ്ട് ദിവസം കൊണ്ട് 18 സിസേറിയനുകള്‍ അങ്ങ് ഒരുമിച്ച് നടത്തിയാലോ...

ഇടുക്കി ജില്ലാ ആശുപത്രിയിലാണ് സംഭവം. സാധാരണ ഗതിയില്‍ വിരളമായി മാത്രം സിസേറിയനുകള്‍ നടക്കുന്ന ആശുപത്രിയില്‍ ഡോക്ടര്‍മാര്‍ നടത്തിയത് സിസേറിയന്‍ മാരത്തോണ്‍. ചില ഗര്‍ഭിണികളെ വിളിച്ചുവരുത്തിയാണ് വയറ് കീറി കുട്ടിയെ പുറത്തെടുത്ത് കൊടുത്തത്.

Pregnant Woman

മെയ് 5, 6 തീയ്യതികളിലായാണ് ഇടുക്കി ജില്ലാ ആശുപത്രിയില്‍ സിസേറിയന്‍ മാമാങ്കം നടന്നത്. ഡോക്ടര്‍മാര്‍ക്ക് അവധിയെടുക്കുന്നതിന് വേണ്ടിയാണ് ഇങ്ങനെ കൂട്ട സിസേറിയന്‍ നടത്തിയതെന്നാണ് ആക്ഷേപം.

ഗൈനക്കോളജി, അനസ്‌തേഷ്യ വിഭാഗങ്ങളിലെ ഡോക്ടര്‍മാര്‍ക്ക് അവധിയെടുക്കാന്‍ വേണ്ടിയാണ് ഇങ്ങനെ ചെയ്തതെന്നാണ് ആശുപത്രിയിലെ മറ്റ് ജീവനക്കാരും പറയുന്നതത്രെ. മംഗളം പത്രമാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. മെയ് 20 വരെ ഡേറ്റ് കൊടുത്തിരുന്ന ഗര്‍ഭിണികളെ പോലും വിളിച്ചുവരുത്തി സിസേറിയന്‍ നടത്തിയിട്ടുണ്ടെന്നും പറയുന്നു.

2011 ല്‍ സമാനമായ സംഭവം ആലപ്പുഴയിലും റിപ്പോര്‍ട്ട് ചെയ്തിരുന്നു. ചേര്‍ത്തല താലൂക്ക് ആശുപത്രിയിലായിരുന്നു അന്ന് കൂട്ട സിസേറിയന്‍ നടന്നത്. രണ്ട് ദിവസം കൊണ്ട് 21 ശസ്ത്രക്രിയകളാണ് നടത്തിയത്. അതും ഡോക്ടര്‍മാര്‍ക്ക് അവധിയെടുക്കാന്‍ വേണ്ടിയായിരുന്നു.

English summary
18 Caesarean operations conducted in two days in Idukki District hospital
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X