ഈ സ്വർണം വില കുറച്ച് കിട്ടും, പക്ഷേ വാങ്ങി വെച്ചാൽ പണിയും കിട്ടും, പണവും പോകും
സ്വർണ വില പവന് ഒറ്റ ദിവസം 8000ത്തിന് മുകളിൽ കയറിയും തൊട്ടടുത്ത ദിവസം 5000ത്തോളം കുറഞ്ഞുമിരിക്കുകയാണ് ഇപ്പോൾ. 22 കാരറ്റിന്റെ ഒരു പവൻ സ്വർണാഭരണം വാങ്ങണമെങ്കിൽ പണിക്കൂലി അടക്കം ഒന്നരലക്ഷത്തോളമാണ് ചിലവാക്കേണ്ടി വരിക.
അതേസമയം 18 കാരറ്റ് സ്വർണം ആണെങ്കിൽ അത്രയും വേണ്ട. ഒരു പവന് 1 ലക്ഷം ചിലവാക്കിയാൽ മതിയാകും. അതുകൊണ്ട് തന്നെ സ്വർണം വാങ്ങാൻ എത്തുന്നവർ പലരും ഇപ്പോൾ 18 കാരറ്റിന്റെ ആഭരണങ്ങളോടാണ് താൽപര്യം കൂടുതൽ കാണിക്കുന്നത്. എന്നാൽ 22 കാരറ്റിനേക്കാളും പരിശുദ്ധി കുറഞ്ഞ 18 കാരറ്റ് സ്വർണം വാങ്ങി വെയ്ക്കുന്നത് ഭാവിയിൽ നിങ്ങൾക്ക് നല്ലതായിരിക്കുമോ എന്നത് വിശദീകരിക്കുകയാണ് ജ്വല്ലറി ഉടമയായ അരുൺ മാർക്കോസ്. സീ മലയാളത്തോടാണ് പ്രതികരണം.
അരുൺ മാർക്കോസിന്റെ വാക്കുകൾ: '' 18 കാരറ്റ് സ്വര്‍ണം ആളുകള്‍ അന്വേഷിച്ച് വരുന്നുണ്ട്. 18 കാരറ്റും ലൈറ്റ് വെയ്റ്റ് ആയിട്ടുളള ആഭരണങ്ങളുമാണ് ആളുകള്‍ ചോദിക്കുന്നത്. പക്ഷേ അതിനകത്തുളള ഒരു പ്രശ്‌നം, 18 കാരറ്റ് സ്വര്‍ണം വാങ്ങുമ്പോഴും അതിന് പണിക്കൂലി അടക്കം വലിയൊരു തുക നല്‍കേണ്ടതായി വരുന്നുണ്ട്. തിരിച്ച് വില്‍ക്കുമ്പോള്‍ 18 കാരറ്റ് സ്വര്‍ണത്തിന് ഒരുപാട് വില കുറഞ്ഞാണ് ലഭിക്കുക.

പണിക്കൂലിയില്‍ അടക്കം വലിയ തോതില്‍ പണം നഷ്ടമാകുന്ന സാഹചര്യമുണ്ട്. അതുകൊണ്ട് ആളുകള്‍ സ്വര്‍ണം വാങ്ങുമ്പോള്‍ കൃത്യമായി പഠിച്ച് മാത്രം വാങ്ങുക. ചെറിയ തുകയ്ക്കാണ് നിങ്ങള്‍ സ്വര്‍ണം വാങ്ങുന്നത് എങ്കില്‍ 18 കാരറ്റിലേക്ക് പോകുന്നതില്‍ കുഴപ്പമില്ല. പക്ഷേ കൂടുതലായി സ്വര്‍ണം വാങ്ങാന്‍ പോകുന്നവര്‍ എപ്പോഴും 916 തന്നെ വാങ്ങാന്‍ ശ്രദ്ധിക്കണം.
സ്വര്‍ണം തിരിച്ച് കൊടുക്കുമ്പോള്‍ ന്യായമായിട്ടുളള വില ലഭിക്കണം എങ്കില്‍ 916 തന്നെ വാങ്ങുന്നതാണ് എപ്പോഴും നല്ലത്. ചില ജ്വല്ലറികള്‍ കൂടുതല്‍ പരസ്യങ്ങളൊക്കെ നല്‍കിയത് കാരണം 18 കാരറ്റിനെ കുറിച്ച് കൂടുതല്‍ ആളുകള്‍ അന്വേഷിച്ച് വരുന്നുണ്ട്. പക്ഷേ ഇത് വില്‍ക്കുന്ന സാഹചര്യത്തില്‍ ഈ പറഞ്ഞത് പോലുളള പ്രശ്‌നങ്ങളുണ്ട്.
സ്വര്‍ണ വിലയില്‍ വരും ദിവസങ്ങളില്‍ തിരിച്ചിറക്കം ഉണ്ടാകുമോ എന്നത് ആര്‍ക്കും പ്രവചിക്കാന്‍ സാധിക്കില്ല. വില ഇങ്ങനെ ഉയരുന്നത് കാണുമ്പോള്‍ ഇതെങ്ങനെ കൈകാര്യം ചെയ്യണം എന്ന കാര്യത്തില്‍ ആളുകള്‍ ആശയക്കുഴപ്പത്തിലാണ്. സ്വര്‍ണം ധരിക്കണോ വില്‍ക്കണോ എന്നൊക്കെ.. ചില ആളുകള്‍ വിളിച്ച് ചോദിക്കുന്നത്, അവര്‍ക്ക് പണത്തിന് വലിയ ആവശ്യമൊന്നും ഇല്ല. പക്ഷേ വില ഇത്രയും കൂടി നില്‍ക്കുകയല്ലേ, അപ്പോള്‍ പിന്നെ സ്വര്‍ണം വിറ്റ് പണമാക്കിയാലോ എന്നാണ്.
പക്ഷേ അങ്ങനെ ചെയ്യുന്നതില്‍ അര്‍ത്ഥമില്ല. ആവശ്യമുണ്ടെങ്കില്‍ മാത്രം സ്വര്‍ണം വിറ്റ് പണമാക്കുക. സ്വര്‍ണം വിറ്റിട്ട് ആ പണം ബാങ്കില്‍ ഇടുന്നതിനോ കയ്യില്‍ സൂക്ഷിക്കുന്നതിനോ മാത്രമായിട്ട് അത് ചെയ്യരുത്. സ്വര്‍ണം വിറ്റിട്ട് സ്ഥലം വാങ്ങുന്നതിനോ വിദേശ യാത്രയ്‌ക്കോ അല്ലെങ്കില്‍ വിദേശത്ത് പഠനത്തിനോ അങ്ങനെയുളള അത്യാവശ്യ കാര്യത്തിന് വേണ്ടി വില്‍ക്കുക. അല്ലെങ്കില്‍ കയ്യിലുളള സ്വര്‍ണം ഒരു നിക്ഷേപമായി സൂക്ഷിക്കുക. എന്തായാലും ഉടനടിയൊന്നും സ്വര്‍ണവില താഴാന്‍ പോകുന്നില്ല. ഇപ്പോഴത്തെ സാഹചര്യത്തില്‍ കുറച്ച് കൂടി കാത്തിരുന്നാല്‍ വില കൂടാന്‍ തന്നെയാണ് സാധ്യത''.
-
സ്വര്‍ണം വീണ്ടും മുകളിലേക്കോ? പവന്‍വില 1.35 ലക്ഷത്തിലേക്ക് ഉടനെത്തും, ഗ്രാമിന് 16600! -
സ്വര്‍ണം, വെള്ളി ആഭരണങ്ങള്‍ ഇറക്കുമതി ചെയ്യാനാകില്ലേ? പുതിയ നിയന്ത്രണവുമായി കേന്ദ്രം -
സ്വര്‍ണം വില്‍ക്കാതെ എല്ലാവരും പണയം വെക്കുന്നു... സ്വര്‍ണവായ്പയില്‍ വന്‍ വര്‍ധനവെന്ന് റിപ്പോര്‍ട്ട് -
സ്വര്‍ണവില കുതിച്ചുകയറി; ഇനി വന്‍ മുന്നേറ്റം, ഒരു പവന് ആഭരണത്തിന് 1.20 ലക്ഷം രൂപ, ഗ്രാം വില അറിയാം -
ഇനി എല്ലാ ആഴ്ചയും സ്വര്‍ണവില കൂടും? യുദ്ധം അവസാനിക്കുന്നതോടെ കരുത്തുകാട്ടി പൊന്ന് -
ഏപ്രില്‍ മാസത്തില്‍ സ്വര്‍ണവില കുതിച്ചുയരും..! ഇപ്പോള്‍ വാങ്ങിയാല്‍ ലാഭം കൊയ്യാം, സംഭവിക്കാന്‍ പോകുന്നത് -
സ്വർണ വില ഇന്ന് ചതിച്ചു; ജ്വല്ലറികളിലേക്ക് പോകാൻ നിൽക്കുകയാണോ? ഇന്നത്തെ ഗ്രാം, പവൻ നിരക്ക് അറിയാം -
നിങ്ങളുടെ സ്വര്‍ണാഭരണം ഇന്‍ഷ്വര്‍ ചെയ്തിട്ടുണ്ടോ? പ്രീമിയം തുക ഇത്ര മാത്രം, നേട്ടങ്ങളിത് -
സ്വര്‍ണം പിടിവിടുന്നു; വൈകീട്ട് വന്‍ വില വര്‍ധന, ഇന്ന് 2 തവണ ഉയര്‍ന്നു, പുതിയ പവന് വില അറിയാം -
ലോകത്തുള്ളത് 31 ട്രില്യണ്‍ ഡോളര്‍ മൂല്യമുള്ള സ്വര്‍ണം! എന്നിട്ടും നിക്ഷേപകരുടെ കൈവശം 3% മാത്രം!! -
സ്വർണ വില 20 ശതമാനം ഇടിയും, സ്വപ്നമല്ല..പവൻ വില 88,000 രൂപ വരെ, ഗ്രാം വില 11,000ത്തിലേക്ക് ..; പുതിയ പ്രവചനം -
സ്വർണ വില കൂട്ടുന്ന സെൻട്രൽ ബാങ്കുകൾ; ഏറ്റവും വലിയ പണി തരുന്നത് ചൈന തന്നെ, പോളണ്ടും പിന്നിലല്ല..കണക്ക് പുറത്ത്












Click it and Unblock the Notifications