Get Updates
Get notified of breaking news, exclusive insights, and must-see stories!

18 കാരറ്റ് സ്വർണത്തിനും 1 ലക്ഷത്തിന് മേലെ, പക്ഷേ ബുദ്ധി 22 കാരറ്റ് തന്നെ വാങ്ങുന്നത്, അല്ലെങ്കിൽ നഷ്ടം

ആളുകൾ സ്വർണാഭരണങ്ങൾ വാങ്ങാൻ കൂടുതലും താൽപര്യപ്പെടുന്നത് 22 കാരറ്റിലാണ്. എന്നാൽ സ്വർണവില ഒരു ലക്ഷത്തിന് മുകളിലേക്ക് കുതിച്ചപ്പോൾ 22 കാരറ്റ് സ്വർണത്തിന് ആവശ്യക്കാർ കുറഞ്ഞു. നിരവധി പേർ ഭാരം കുറഞ്ഞ 18 കാരറ്റ് സ്വർണാഭരണങ്ങളിലേക്ക് മാറി.

എന്നാൽ സ്വർണവ്യാപാരികൾ പോലും പ്രതീക്ഷിക്കാത്ത തരത്തിൽ 18 കാരറ്റ് സ്വർണവും 1 ലക്ഷത്തിന് മുകളിലേക്ക് വില എത്തി. ഇപ്പോൾ വിലയിൽ ഇടിവുണ്ടായിട്ടുണ്ട്. ഇന്ന് പവന് 99,120 രൂപയിലാണ് കച്ചവടം നടക്കുന്നത്. 18 കാരറ്റിന്റെ ഒരു പവൻ ആഭരണം വാങ്ങാനും 1 ലക്ഷത്തിന് മുകളിൽ ചിലവ് വരും. പക്ഷേ ആഭരണങ്ങളായി സ്വർണം വാങ്ങുന്നവർ 22 കാരറ്റ് വാങ്ങുന്നതാണ് ബുദ്ധിപരമായ തീരുമാനമെന്ന് സ്വർണവ്യാപാരിയായ അരുൺ മാർക്കോസ് പറയുന്നു.

അരുൺ മാർക്കോസിന്റെ വാക്കുകൾ: '' 18 കാരറ്റ് സ്വര്‍ണത്തിനും വില ലക്ഷത്തില്‍ എത്തുന്നത് ശ്രദ്ധേയമായ കാര്യം തന്നെയാണ്. പക്ഷേ വാങ്ങുന്ന ആളുകളെ സംബന്ധിച്ച് 22 കാരറ്റ് ആഭരണങ്ങളേക്കാള്‍ വില കുറഞ്ഞ് ലഭിക്കുന്നു എന്ന കാര്യമുണ്ട്. പക്ഷേ അത് വില്‍ക്കുമ്പോള്‍ സാധാരണക്കാര്‍ക്ക് ബുദ്ധിമുട്ടാകും. അതുകൊണ്ട് 22 കാരറ്റ് സ്വര്‍ണം തന്നെ വാങ്ങുന്നതും ഉപയോഗിക്കുന്നതുമാണ് നല്ലത്.

18-carat gold

2026 പകുതിക്ക് ശേഷം സ്വര്‍ണവില നന്നായി വര്‍ധിക്കും എന്ന കാര്യത്തില്‍ യാതൊരു സംശയവും വേണ്ട. ഇപ്പോള്‍ കുറഞ്ഞിരിക്കുന്ന വില തന്നെ രണ്ട്-മൂന്ന് ദിവസത്തെ ഇടവേളയ്ക്ക് ശേഷം വീണ്ടും തിരിച്ച് കയറാനുളള സാധ്യത വലുതാണ്. വില വീണ്ടും കൂടുതല്‍ ഉയരങ്ങളിലേക്ക് എത്തും. ഇപ്പോഴത്തെ ഡിമാന്‍ഡ് ഇല്ലായ്മ ആണ് സ്വര്‍ണവിലയെ താഴേക്ക് എത്തിച്ചിരിക്കുന്നത്.

സാധാരണ യുദ്ധസമാന സാഹചര്യങ്ങളില്‍ ആളുകള്‍ വന്‍തോതില്‍ സ്വര്‍ണത്തില്‍ നിക്ഷേപിക്കുകയും അത് കാരണം സ്വര്‍ണവില വലിയ തോതില്‍ വര്‍ധിക്കുകയുമാണ് ചെയ്യാറുളളത്. പക്ഷേ ഇത്തവണ അതില്‍ മാറ്റമുണ്ടായിട്ടുണ്ട്. ഡോളറും രൂപയും തമ്മിലുളള മൂല്യത്തില്‍ മാറ്റമുണ്ടായിരിക്കുന്നു. രൂപയുടെ മൂല്യം ഇടിയുകയും ഡോളറിന്റെ മൂല്യം 92ഉം കടന്ന് മുന്നേറുകയാണ്.

എന്തായാലും സ്വര്‍ണവില തിരിച്ച് കയറും. ഈ വര്‍ഷം പകുതിക്ക് ശേഷം തന്നെ പവന് വില ഒന്നരലക്ഷത്തിലേക്ക് എത്തും. അതിന് ശേഷം അതിന് മുകളിലേക്ക് എത്തും എന്നാണ് സ്വര്‍ണവിപണിയില്‍ നിന്ന് മനസ്സിലാക്കുന്നത്. ആളുകള്‍ക്ക് സ്വര്‍ണത്തോടുളള പ്രിയം കുറയുകയാണെങ്കിലും ഒരു സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ കാണുന്നതില്‍ മാറ്റം വരുന്നില്ല.

സ്വര്‍ണാഭരണങ്ങള്‍ വാങ്ങുന്നതിലും ധരിക്കുന്നതിലുമാണ് മാറ്റം വന്നിരിക്കുന്നത്. സുരക്ഷിത നിക്ഷേപമായി വാങ്ങി സൂക്ഷിക്കാന്‍ ആളുകള്‍ മടിക്കുന്നില്ല. പുതിയ തലമുറയില്‍പ്പെട്ട ആളുകള്‍ ആണെങ്കിലും അവരെ പറഞ്ഞ് ബോധ്യപ്പെടുത്തി മാതാപിതാക്കള്‍ അതിലേക്ക് കൊണ്ട് വരുന്നുണ്ട്. സ്വര്‍ണവിപണിയോടുളള താല്‍ക്കാലിക അപ്രിയമൊക്കെ മാറും. പക്ഷേ കല്യാണ ആവശ്യങ്ങള്‍ക്ക് സ്വര്‍ണം കൊടുക്കുന്ന രീതിയിലൊക്കെ മാറ്റം വരും. അത് കാലത്തിന് അനുസരിച്ചുളള മാറ്റമായി മാത്രം കണ്ടാല്‍ മതിയാവും''.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+