ഹോട്ട്‌സ്‌പോട്ടുകള്‍ വീണ്ടും ഉയരുന്നു; ആശങ്ക ഒഴിയാതെ കേരളം, ഇന്ന് ആശുപത്രിയിലെത്തിയത് 1467 പേര്‍
തിരുവനന്തപുരം: കേരളത്തില്‍ ഇന്നും ആറായിരം കടന്നു കൊറോണ രോഗികള്‍. എറണാകുളത്തും കോഴിക്കോടുമാണ് കൂടുതല്‍ രോഗികള്‍. ഇന്ന് 18 പുതിയ ഹോട്ട് സ്പോട്ടുകളാണുള്ളത്. 2 പ്രദേശങ്ങളെ ഹോട്ട് സ്പോട്ടില്‍ നിന്നും ഒഴിവാക്കി. നിലവില്‍ ആകെ 393 ഹോട്ട് സ്പോട്ടുകളാണുള്ളത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി ഹോട്ട് സ്‌പോട്ടുകള്‍ ഉയരുകയാണ്. 360ലേക്ക് വരെ താഴ്ന്ന ഹോട്ട് സ്‌പോട്ടുകളുടെ എണ്ണം വീണ്ടും 400ലേക്ക് ഉയരുകയാണ്.

കേരളത്തില്‍ ഇന്ന് 6102 പേര്‍ക്കാണ് കോവിഡ്-19 സ്ഥിരീകരിച്ചത്. എറണാകുളം 833, കോഴിക്കോട് 676, കൊല്ലം 651, പത്തനംതിട്ട 569, ആലപ്പുഴ 559, മലപ്പുറം 489, തൃശൂര്‍ 481, കോട്ടയം 450, തിരുവനന്തപുരം 409, കണ്ണൂര്‍ 289, ഇടുക്കി 269, പാലക്കാട് 217, വയനാട് 114, കാസര്‍ഗോഡ് 96 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 84,007 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 7.26 ആണ്. 17 പേര്‍ മരിച്ചു. ഇതോടെ ആകെ മരണം 3813 ആയി.
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 99 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 5509 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 449 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 45 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. കണ്ണൂര്‍ 8, ഇടുക്കി 7, പാലക്കാട് 6, തൃശൂര്‍, കോഴിക്കോട് 5 വീതം, കൊല്ലം 4, തിരുവനന്തപുരം, പത്തനംതിട്ട 3 വീതം, എറണാകുളം 2, കോട്ടയം, വയനാട് 1 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്.
രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 6341 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. 68,857 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 8,77,889 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,14,980 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്.1467 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.












Click it and Unblock the Notifications