നെടുമ്പാശ്ശേരിയില്‍ 18 യാത്രക്കാര്‍ക്ക് കൊറോണ രോഗലക്ഷണം, ഇറ്റലിയില്‍ നിന്നെത്തിയത് 6 പേര്
കൊച്ചി: കൊറോണ വൈറസിന്റെ പശ്ചാത്തലത്തില്‍ നെടുമ്പാശ്സേരി വിമാനത്താവളത്തില്‍ ഇന്ന് പരിശോധിച്ച 3135 പേരില്‍ 18 പേര്‍ക്ക് രോഗലക്ഷണങ്ങളെന്ന് ജില്ലാ കളക്ടര്‍ എസ് സുഹാസ്. രോഗലക്ഷണങ്ങള്‍ കണ്ടെത്തിയവരില്‍ ആറുപേര്‍ ഇറ്റലിയില്‍ നിന്ന് വന്നവരും നാലു പേര് ദക്ഷിണ കൊറിയയില്‍ നിന്നും വന്നവരുമാണ്. വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയുന്നവര്‍ക്ക് ഒരുമാസത്തേക്ക് ലുലു ഭക്ഷണം സ്പോണ്സര് ചെയ്തതായും കളക്ടര്‍ പറഞ്ഞു. കൊറോണ സ്ഥിരീകരിച്ച മൂന്ന് വയസ്സുള്ള കുട്ടിയുടെ പിതാവുമായി സമ്പര്‍ക്കം നടത്തിയ 23 പേരെ തിരിച്ചറിഞ്ഞതായും കളക്ടര്‍ പറഞ്ഞു.

മൂന്ന് വയസ്സുള്ള കുട്ടിയുടെ പിതാവിനെ ഐസൊലേറ്റ് ചെയ്യുന്നതില്‍ വീഴ്ച്ച പറ്റിയിട്ടില്ല. കുട്ടി വന്ന ദിവസം റിസള്‍ട്ട് പോസിറ്റീവ് ആയിരുന്നില്ല. അതുകൊണ്ടാണ് പിതാവിനെ ആദ്യം ഐസൊലേറ്റ് ചെയ്യാതിരുന്നതെന്നും ജില്ലാ കളക്ടര്‍ പറഞ്ഞു. ഇനി 99 പേരുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്. 57 പേരുടെ സാമ്പിള്‍ ഇന്ന് പരിശോധനയ്ക്ക് അയച്ചു. 47146 പേരെ മാര്‍ച്ച് മൂന്ന് മുതല്‍ ഇതുവരെ അന്താരാഷ്ട്ര ടെര്‍മിനലില്‍ പരിശോധിച്ചതായും കളക്ടര്‍ അറിയിച്ചു.
അതേസമയം സംസ്ഥാനത്ത് പുതുതായി രണ്ട് പേര്‍ക്ക് കൊറോണ ബാധ സ്ഥിരീകരിച്ചു. ദുബായ്, ഖത്തര്‍ എന്നിവിടങ്ങളില്‍ നിന്നെത്തിയ കണ്ണൂര്‍, സ്വദേശികള്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. തിരുവനന്തപുരത്ത് ഒരാള്‍ നിരീക്ഷണത്തില്‍ ഉണ്ടെങ്കിലും സ്ഥിരീകരണം ആയിട്ടില്ല. രോഗം ബോധിച്ച 19 പേരില്‍ മൂന്ന് പേരുടെ രോഗം പൂര്‍ണമായി ഭേദമായിട്ടുണ്ട്. 4180 പേര് നിരീക്ഷണത്തിലാണ്. 3910 പേര് വീടുകളിലും 270 പേര് ആശുപത്രികളിലും നിരീക്ഷണത്തിലുണ്ട്. 1337 സാമ്പിള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 953 പേരുടെ ഫലം നെഗറ്റീവാണ്.
കൊറോണയില്‍ സംസ്ഥാന സര്‍ക്കാരിനെ സഹായിക്കാന്‍ പോലീസു രംഗത്തെത്തി. കോവിഡ് 19 ബാധിച്ച രാജ്യങ്ങളില്‍ നിന്ന് തിരുവനന്തപുരം, കൊച്ചി, കോഴിക്കോട്, കണ്ണൂര്‍ വിമാനത്താവളങ്ങളില്‍ എത്തുന്നവരുടെ വിശദവിവരങ്ങള്‍ ഇന്റലിജന്‍സ് എഡിജിപി ശേഖരിക്കും. പോലീസ് സ്വീകരിക്കേണ്ട നടപടികളും മുന്‍കരുതലുകളും വിശദീകരിച്ച് സംസ്ഥാന പോലീസ് മേധാവ് ലോക്നാഥ് ബെഹ്റ മാര്‍ഗനിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. ആരോഗ്യവകുപ്പ് അധികൃതരുടെ സഹായത്തോടെ വിദേശത്ത് നിന്ന് എത്തുന്നവരെ കണ്ടെത്തി പരിശോധനയും ചികിത്സയും നടത്തേണ്ട ആവശ്യകത ബോധ്യപ്പെടുത്തും.
ട്രാഫിക് ചുമതലയുള്ള ഉദ്യോഗസ്ഥര്‍ മാസ്കുകള്‍ ധരിക്കുകയും നിശ്ചിത ഇടവേളകളില്‍ കൈകള്‍ വൃത്തിയാക്കുകയും വേണം. ജനവാസ പ്രദേശങ്ങളില്‍ ബോധവത്കരണം നടത്തുന്നതിന് ജില്ലാ പോലീസ് മേധാവിമാരെ ചുമതലപ്പെടുത്തിയിട്ടുണ്ട്. സ്റ്റേഷനില്‍ എത്തുന്നവര്‍ക്ക് കൊറോണ ബാധയെ കുറിച്ച് അവബോധം നല്‍കണമെന്നും നിര്‍ദേശമുണ്ട്.
-
സ്വര്‍ണത്തിന്റെ കളി എല്ലാവര്ക്കും മനസിലായി.. വാങ്ങാന്‍ ആളുകളുടെ തിരക്ക്; വില കൂടാന്‍ പോകുന്നു? -
സ്വര്‍ണം തിരിച്ചുകയറി; ഇന്ന് വന്‍തോതില്‍ വില കൂടി, പഴയ സ്വര്‍ണം വില്‍ക്കുന്നവര്‍ക്ക് സന്തോഷം, പവന് വില -
സ്വർണം മലയാളികൾക്ക് വേണ്ട; സ്വർണം വാങ്ങാൻ ആളില്ല; ആഭരണങ്ങൾക്ക് ഡിസ്കൗണ്ട് നൽകിയിട്ടും രക്ഷയില്ലാതെ വ്യാപാരികൾ -
ഖത്തര്‍ പറഞ്ഞത് സംഭവിച്ചാല്‍ ഇന്ത്യ വെട്ടിലാകും; പെട്രോളിന് 200 രൂപ, കുവൈത്ത് എണ്ണ ഉല്‍പ്പാദനം നിര്‍ത്തി -
പുതിയ ജോലി കിട്ടും, നല്ല വിവാഹാലോചനകൾ വരും, സാമ്പത്തിക പ്രയാസങ്ങള്‍ തീരും, നാൾഫലം -
സ്വർണം പണിക്കൂലി ഇല്ലാതെ വാങ്ങാം; ഇങ്ങനെ ബുക്ക് ചെയ്യൂ; പുതിയ സ്കീമുമായി ജ്വല്ലറികൾ -
ദിലീപ് വേണമെന്ന് ലാലിൻ്റെ ഡിമാൻ്റ്..പൊയ്മുഖങ്ങളെ തിരിച്ചറിയാൻ സിദ്ധിഖിന് ആയില്ല';ആലപ്പി അഷ്റഫ് -
സ്വര്‍ണം, സില്‍ക്ക് സാരി, 2500 രൂപ സഹായം; വമ്പന്‍ പ്രഖ്യാപനവുമായി വിജയ്, വാഗ്ദാനപ്പെരുമഴ -
ബെംഗളൂരുവില്‍ എയര്‍ബസിന്റെ വമ്പന്‍ ടെക്നോളജി സെന്റര്‍; 5,000 ജീവനക്കാരെ ഉള്‍ക്കൊള്ളുന്ന ക്യാമ്പസ് -
ഗള്‍ഫില്‍ സന്തോഷം; ഇറാന് ആക്രമണം നിര്‍ത്തി, ഒരു നിബന്ധന, മുന്‍ സംഭവങ്ങളില്‍ മാപ്പ് പറഞ്ഞ് പ്രസിഡന്റ് -
വിദേശയാത്രയും തൊഴിലും ആഗ്രഹിച്ചിരിക്കുന്നവര്‍ക്ക് സാധിക്കും, അപ്രതീക്ഷിതമായി വലിയ സൗഭാഗ്യം, വാരഫലം -
ചെന്നൈയെ ഞെട്ടിക്കാൻ ലുലു; മെട്രോ സ്റ്റേഷനുകളിലെ ഹൈപ്പർമാർക്കറ്റും ഡെയ്ലിയും അടുത്ത മാസം തുറക്കും












Click it and Unblock the Notifications