കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നെടുമ്പാശ്ശേരിയില്‍ 18 യാത്രക്കാര്‍ക്ക് കൊറോണ രോഗലക്ഷണം, ഇറ്റലിയില്‍ നിന്നെത്തിയത് 6 പേര്‍

Google Oneindia Malayalam News

കൊച്ചി: കൊറോണ വൈറസിന്റെ പശ്ചാത്തലത്തില്‍ നെടുമ്പാശ്‌സേരി വിമാനത്താവളത്തില്‍ ഇന്ന് പരിശോധിച്ച 3135 പേരില്‍ 18 പേര്‍ക്ക് രോഗലക്ഷണങ്ങളെന്ന് ജില്ലാ കളക്ടര്‍ എസ് സുഹാസ്. രോഗലക്ഷണങ്ങള്‍ കണ്ടെത്തിയവരില്‍ ആറുപേര്‍ ഇറ്റലിയില്‍ നിന്ന് വന്നവരും നാലു പേര്‍ ദക്ഷിണ കൊറിയയില്‍ നിന്നും വന്നവരുമാണ്. വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയുന്നവര്‍ക്ക് ഒരുമാസത്തേക്ക് ലുലു ഭക്ഷണം സ്‌പോണ്‍സര്‍ ചെയ്തതായും കളക്ടര്‍ പറഞ്ഞു. കൊറോണ സ്ഥിരീകരിച്ച മൂന്ന് വയസ്സുള്ള കുട്ടിയുടെ പിതാവുമായി സമ്പര്‍ക്കം നടത്തിയ 23 പേരെ തിരിച്ചറിഞ്ഞതായും കളക്ടര്‍ പറഞ്ഞു.

1

മൂന്ന് വയസ്സുള്ള കുട്ടിയുടെ പിതാവിനെ ഐസൊലേറ്റ് ചെയ്യുന്നതില്‍ വീഴ്ച്ച പറ്റിയിട്ടില്ല. കുട്ടി വന്ന ദിവസം റിസള്‍ട്ട് പോസിറ്റീവ് ആയിരുന്നില്ല. അതുകൊണ്ടാണ് പിതാവിനെ ആദ്യം ഐസൊലേറ്റ് ചെയ്യാതിരുന്നതെന്നും ജില്ലാ കളക്ടര്‍ പറഞ്ഞു. ഇനി 99 പേരുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്. 57 പേരുടെ സാമ്പിള്‍ ഇന്ന് പരിശോധനയ്ക്ക് അയച്ചു. 47146 പേരെ മാര്‍ച്ച് മൂന്ന് മുതല്‍ ഇതുവരെ അന്താരാഷ്ട്ര ടെര്‍മിനലില്‍ പരിശോധിച്ചതായും കളക്ടര്‍ അറിയിച്ചു.

അതേസമയം സംസ്ഥാനത്ത് പുതുതായി രണ്ട് പേര്‍ക്ക് കൊറോണ ബാധ സ്ഥിരീകരിച്ചു. ദുബായ്, ഖത്തര്‍ എന്നിവിടങ്ങളില്‍ നിന്നെത്തിയ കണ്ണൂര്‍, സ്വദേശികള്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. തിരുവനന്തപുരത്ത് ഒരാള്‍ നിരീക്ഷണത്തില്‍ ഉണ്ടെങ്കിലും സ്ഥിരീകരണം ആയിട്ടില്ല. രോഗം ബോധിച്ച 19 പേരില്‍ മൂന്ന് പേരുടെ രോഗം പൂര്‍ണമായി ഭേദമായിട്ടുണ്ട്. 4180 പേര്‍ നിരീക്ഷണത്തിലാണ്. 3910 പേര്‍ വീടുകളിലും 270 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലുണ്ട്. 1337 സാമ്പിള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 953 പേരുടെ ഫലം നെഗറ്റീവാണ്.

കൊറോണയില്‍ സംസ്ഥാന സര്‍ക്കാരിനെ സഹായിക്കാന്‍ പോലീസു രംഗത്തെത്തി. കോവിഡ് 19 ബാധിച്ച രാജ്യങ്ങളില്‍ നിന്ന് തിരുവനന്തപുരം, കൊച്ചി, കോഴിക്കോട്, കണ്ണൂര്‍ വിമാനത്താവളങ്ങളില്‍ എത്തുന്നവരുടെ വിശദവിവരങ്ങള്‍ ഇന്റലിജന്‍സ് എഡിജിപി ശേഖരിക്കും. പോലീസ് സ്വീകരിക്കേണ്ട നടപടികളും മുന്‍കരുതലുകളും വിശദീകരിച്ച് സംസ്ഥാന പോലീസ് മേധാവ് ലോക്‌നാഥ് ബെഹ്‌റ മാര്‍ഗനിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. ആരോഗ്യവകുപ്പ് അധികൃതരുടെ സഹായത്തോടെ വിദേശത്ത് നിന്ന് എത്തുന്നവരെ കണ്ടെത്തി പരിശോധനയും ചികിത്സയും നടത്തേണ്ട ആവശ്യകത ബോധ്യപ്പെടുത്തും.

ട്രാഫിക് ചുമതലയുള്ള ഉദ്യോഗസ്ഥര്‍ മാസ്‌കുകള്‍ ധരിക്കുകയും നിശ്ചിത ഇടവേളകളില്‍ കൈകള്‍ വൃത്തിയാക്കുകയും വേണം. ജനവാസ പ്രദേശങ്ങളില്‍ ബോധവത്കരണം നടത്തുന്നതിന് ജില്ലാ പോലീസ് മേധാവിമാരെ ചുമതലപ്പെടുത്തിയിട്ടുണ്ട്. സ്റ്റേഷനില്‍ എത്തുന്നവര്‍ക്ക് കൊറോണ ബാധയെ കുറിച്ച് അവബോധം നല്‍കണമെന്നും നിര്‍ദേശമുണ്ട്.

കൊറോണ വൈറസിന് ഇന്ത്യയിലെ വേനലിനെ അതിജീവിക്കാന്‍ കഴിയുമോ? സത്യാവസ്ഥ എന്ത്, കേരളവും ചൈനയും പറയുന്നത്കൊറോണ വൈറസിന് ഇന്ത്യയിലെ വേനലിനെ അതിജീവിക്കാന്‍ കഴിയുമോ? സത്യാവസ്ഥ എന്ത്, കേരളവും ചൈനയും പറയുന്നത്

English summary
18 passengers suspected coronavirus in nedumbassery
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X