എസ്ഐആർ പട്ടികയിലെ വിവരങ്ങൾ എളുപ്പത്തിൽ ലഭിക്കും; പണി എളുപ്പമാക്കി 18കാരൻ സാർത്ഥക് സിദ്ധാന്ത്

തിരഞ്ഞെടുപ്പ് കമ്മീഷന്റെ എസ്ഐആർ പട്ടികയിൽ നിന്ന് വോട്ടർമാർക്ക് തങ്ങളുടെ പേരുകളും മറ്റ് വിവരങ്ങളും കണ്ടെത്താനുള്ള എളുപ്പവഴി അവതരിപ്പിച്ച് എത്തിക്കൽ ഹാക്കർ സാർത്ഥക് സിദ്ധാന്ത്. കമ്മീഷൻ പങ്കുവെച്ച സ്കാൻ ചെയ്ത പിഡിഎഫ് ഫയലുകൾ ഡിജിറ്റലൈസ് ചെയ്യുകയാണ് സാർത്ഥകും സംഘവും ചെയ്തത്. ഉത്തർപ്രദേശിലെ വോട്ടർ പട്ടികയിലുള്ള 6.8 ലക്ഷം പിഡിഎഫ് ഫയലുകൾ ഇത്തരത്തിൽ ഡിജിറ്റലൈസ് ചെയ്തതായി സാർത്ഥക് തൻ്റെ എക്സ് പോസ്റ്റിലൂടെ അറിയിച്ചു.

സംസ്ഥാനത്തെ 403 നിയമസഭ മണ്ഡലങ്ങളിലേയും 54.8 കോടി വരുന്ന വോട്ടർ റെക്കോഡുകളാണ് ഡിജിറ്റലൈസ് ചെയ്തത്. തിരഞ്ഞെടുപ്പ് കമ്മീഷൻ നേരത്തേ വോട്ടർപട്ടിക ഓണ്‍ലൈനായി പുറത്തുവിട്ടിരുന്നുവെങ്കിലും പല വിവരങ്ങളും സ്കാൻ ചെയ്ത പിഡിഎഫുകളുടെ രൂപത്തിലായിരുന്നു. ഇതിൽ നിന്ന് പേരടക്കുമുള്ള വിവരങ്ങൾ കണ്ടെത്തുകയെന്നത് ശ്രമകരമായിരുന്നു. സാർത്ഥകിൻ്റെ നടപടിയോടെ ഇനി പേര് വിവരങ്ങൾ വളരെ എളുപ്പത്തിൽ ലഭ്യമാകും.

sir2-75

18 കാരനായ സാർത്ഥകിൻ്റെ പ്രവൃത്തിക്ക് വലിയ കൈയ്യടിയാണ് ലഭിക്കുന്നത്. ഇതാദ്യമായല്ല റാഞ്ചി സ്വദേശിയായ സാർത്ഥകിൻ്റെ ഇടപെടലുകൾ ശ്രദ്ധ നേരിടുന്നത്. നേരത്തേ സിബിഎസ്ഇ ഓൺലൈൻ ഡിജിറ്റൽ മൂല്യനിർണ്ണയ രീതിയായ 'ഓൺ-സ്ക്രീൻ മാർക്കിങ്' (ഒഎസ്എം) സമ്പ്രദായത്തിലെ ക്രമക്കേട് ചൂണ്ടിക്കാട്ടിയ സാർത്ഥകിൻ്റെ നടപടി ഇന്ത്യൻ രാഷ്ട്രീയത്തിൽ ചൂട് പിടിച്ച വിവാദങ്ങൾക്ക് കാരണമായിരുന്നു.

സിബിഎസ്ഇ മൂല്യനിർണയത്തിൻ്റെ ഒഎസ്എം പക്രിയയുടെ ടെൻഡർ കോഎംപ്റ്റ് എഡ്യൂടെക് എന്ന കമ്പനിക്കാണ് ലഭിച്ചിരുന്നത്. ഇതിനെ കുറിച്ച് തൻ്റെ വെബ്സൈറ്റിൽ സാർത്ഥക് പങ്കുവെച്ചു. സെൻട്രൽ പബ്ലിക് പ്രൊക്യുർമെന്റ് പോർട്ടലിൽ നിന്ന് ശേഖരിച്ച ഏകദേശം 16.6 കോടി സർക്കാർ ടെൻഡർ രേഖകളാണ് സിദ്ധാർത്ഥ് ഇതിനൊപ്പം പങ്കുവെച്ചത്. കമ്പനിക്ക് ടെൻ്റർ ലഭിക്കാൻ സിബിഎസ്ഇ നിയമങ്ങൾ എങ്ങനെയാണ് തിരുത്തിയതെന്ന് വിശദമാക്കുകന്നതായിരുന്നു വെബ്സൈറ്റിൽ പങ്കുവെച്ച ബ്ലോഗ്. വിശദമായ കണ്ടെത്തലുകൾ പിന്നീട് കോണ്‍ഗ്രസ് എംപി ദിഗ്വിജയ് സിംഗിൻ്റെ നേതൃത്വത്തിലുള്ള പാർലമെൻ്റിൻ്റെ വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റിക്ക് മുൻപാകെ സാർത്ഥക് സമർപ്പിക്കുകയും ചെയ്തിരുന്നു.

അതേസമയം സാർത്ഥകിൻ്റെ ഈ ഇടപെടലുകൾ അന്താരാഷ്ട്ര തലത്തിലും ശ്രദ്ധിക്കപ്പെട്ടു. 2026ലെ ടൈം100 നെക്സ് ഇന്ത്യ പട്ടികയിലും സാർത്ഥക് ഇടംപിടിച്ചു. ഇതിന് പിന്നാലെയാണ് വോട്ടർ പട്ടികയിലെ വിവരങ്ങൾ ഡിജിറ്റലൈസ് ചെയ്യുന്ന നടപടികളിലേക്ക് കടക്കുകയാണെന്ന് സാർത്ഥക് അറിയിച്ചത്.

2024 ലോക്സഭ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ച വോട്ടർ പട്ടിക, കൂടാതെ 2027 ലെ എസ്ഐആർ, കരട്, അന്തിമ വോട്ടർ പട്ടിക ളാണ് സാർത്ഥക് പരിഗണിച്ചത്. നിലവിൽ ഈ വിവരങ്ങൾ വേർതിരിച്ചടുക്കണമെങ്കിൽ പിഡിഎഫ് തുറന്ന് പ്രത്യേകം പ്രത്യേകം പരിശോധിക്കണം. എന്നാൽ സാർത്ഥകിൻ്റെ നടപടിയോടെ ഇനി മുതൽ ഈ വിവരങ്ങൾ വളരെ എളുപത്തിൽ തന്നെ കണ്ടെത്താനും താരതമ്യം ചെയ്യാനും വിശദമായ വിശകലനത്തിനുമെല്ലാം സഹായിക്കും.

അതേസമയം തിരഞ്ഞെടുപ്പ് കമ്മീഷൻ ചെയ്യേണ്ട നടപടികളാണ് സാർത്ഥക് നടത്തിയതെന്നും ഇതാണ് യഥാർത്ഥത്തിലുള്ള പൊതുസേവനെന്നും പ്രതിപക്ഷ നേതാക്കൾ പ്രതികരിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
sunpharma