കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തീരദേശ നിയമം ലംഘിച്ച് 1800-ഓളം കെട്ടിടങ്ങൾ, പൊളിച്ചു നീക്കേണ്ടി വരുമെന്ന് സർ‌ക്കാർ!!

Google Oneindia Malayalam News

Recommended Video

cmsvideo
തീരദേശ നിയമം ലംഘിച്ച് 1800-ഓളം കെട്ടിടങ്ങൾ | Oneindia Malayalam

തിരുവനന്തപുരം: മരട് ഫ്ലാറ്റ് പൊളിച്ചു നീക്കാനുള്ള സുപ്രീംകോടതി ഉത്തരവ് പാലിക്കാൻ നിർബദ്ധിതമായിരിക്കുകയാണ് സർക്കാർ. തീരദേശ പരിപാലന നിയമം ലംഘിച്ച് പണിത കാരണത്താലാണ് അഞ്ച് ഫ്ലാറ്റുകൾ പൊളിച്ചു നീക്കാനുള്ള നടപടിയുമായി സംസ്ഥാന സർക്കാർ മുന്നോട്ട് പോകുന്നത്. ഫ്ലാറ്റ് പൊളിക്കുന്നതുമായി ബന്ധപ്പെട്ട് നാല് ഫ്ലാറ്റുകളിലെ വൈദ്യുതി ബന്ധം വിച്ഛേദിച്ചു.

എന്നാൽ സംസ്ഥാനത്തെ തീരദേശങ്ങളിൽ 1800-ഓളം കെട്ടിടങ്ങൾ പൊളിച്ചുനീക്കേണ്ട ഗുരുതരസാഹചര്യമെന്നാണ് സർക്കാർ വ്യക്തമാക്കുന്നത്. അനധികൃത നിർമാണത്തെക്കുറിച്ച് സുപ്രീംകോടതി റിപ്പോർട്ടുതേടിയ സാഹചര്യത്തിൽ നടത്തിയ പ്രാഥമിക കണക്കെടുപ്പിലാണ് ഈ കണ്ടെത്തൽ. മരട് വിഷയത്തിലെ സുപ്രീംകോടതിയുടെ ഉത്തരവ് എല്ലാ അനധികൃത ഫ്ളാറ്റുകൾക്കും ബാധകമാണ്. വിവിധ ഭാഗങ്ങളിൽ അനധികൃത നിർമാണങ്ങൾ അംഗീകരിച്ചുകൊടുത്തിട്ടുണ്ട്.

ഇനിയും പൊളിക്കാൻ ഫ്ലാറ്റുകൾ...

ഇനിയും പൊളിക്കാൻ ഫ്ലാറ്റുകൾ...

ഇത്തരം ഫ്ലാറ്റുകൾ പൊളിക്കേണ്ടതായി വരും. അനധികൃത നിർമാണങ്ങളുടെ പട്ടിക തയ്യാറാക്കാൻ തദ്ദേശസെക്രട്ടറിയെ മന്ത്രിസഭായോഗം ചുമതലപ്പെടുത്തിയിട്ടുണ്ട്. അനധികൃതമായി നിർമിച്ച കെട്ടിടങ്ങൾക്ക് ഇനി ഇളവുനൽകാനാകില്ലെന്നാണ് മന്ത്രിസഭ യോഗ തീരുമാനം. അതേസമയം നിർമാണാനുമതി നൽകിയ ഉദ്യോഗസ്ഥർക്കെതിരേ വകുപ്പുതല നടപടി തുടരാനും തീരുമാനിച്ചു.

സർക്കാർ നഷ്ടപരിഹാരം നൽകില്ല

സർക്കാർ നഷ്ടപരിഹാരം നൽകില്ല

തീരപരിപാലന നിയമം ലംഘിച്ച് നിർമിച്ച മരടിലെ ഫ്ലാറ്റുകൾ പൊളിക്കുന്നതിനുള്ള നടപടിയുമായി മുന്നോട്ടുപോകുമെന്നത് തന്നെയാണ് സർക്കാർ നിലപാട്. നിർമാതാക്കൾക്കെതിരേ ക്രിമിനൽകേസ് എടുക്കും. ഇവരിൽ നിന്ന് നഷ്ടപരിഹാരം ഈടാക്കി ഫ്ലാറ്റ് വാങ്ങിയവർക്ക് നൽകും. അതേസമയം സർക്കാർ പ്രത്യേക നഷ്ടപരിഹാരം ഉടമകൾക്ക് നൽകില്ല.

വേറെ വഴിയില്ല

വേറെ വഴിയില്ല

തീരദേശപരിപാലന നിയമത്തിൽ ഭേദഗതി വന്നെങ്കിലും കെട്ടിടനിർമാണ സമയത്ത്‌ നിലവിലുണ്ടായിരുന്ന നിയമമാണ് മരട് ഫ്ളാറ്റുകളുടെ കാര്യത്തിൽ ബാധകം. ഭേദഗതിയനുസരിച്ച് നിർമാണാനുമതിയുള്ള മേഖലയിലാണ് ഇപ്പോൾ ഈ ഫ്ളാറ്റുകൾ. കോടതി കർശനനിലപാട് തുടരുന്ന സാഹചര്യത്തിൽ ഫ്ളാറ്റുകൾ പൊളിച്ചുനീക്കുക മാത്രമാണ് സർക്കാരിനുമുന്നിലുള്ള പോംവഴിയെന്നും ചീഫ് സെക്രട്ടറി ടോം ജോസ് മന്ത്രിസഭ യോഗത്തിൽ വ്യക്തമാക്കി.

പൊളിക്കാൻ തയ്യാറായി 13 കമ്പനികൾ

പൊളിക്കാൻ തയ്യാറായി 13 കമ്പനികൾ


ഫ്ളാറ്റുകൾ പൊളിക്കുന്നതിനുള്ള രൂപരേഖയ്ക്കും മന്ത്രിസഭായോഗം അംഗീകാരം നൽകിയിട്ടുണ്ട്. മൂന്നുമാസത്തോളം ഇതിനുവേണം. പൊളിക്കാൻ തയ്യാറായി 13 കമ്പനികൾ രംഗത്തുണ്ടെങ്കിലും ആറെണ്ണത്തിനാണ് മതിയായ യോഗ്യതയുള്ളത്. ഇവരിൽനിന്നു തിരഞ്ഞെടുക്കുന്ന കമ്പനികൾക്ക്‌ മരട് നഗരസഭ പൊളിക്കൽ കരാർ നൽകും. കമ്പനിയെ നിയോഗിക്കുന്നതിനുള്ള നടപടി വെള്ളിയാഴ്ച പൂർത്തിയാക്കും. അടുത്തമാസം നാലം തീയ്യതി പൊളിക്കൽ നടപടി തുടരും.

വൈദ്യുതി ബന്ധം വിച്ഛേദിച്ചു

വൈദ്യുതി ബന്ധം വിച്ഛേദിച്ചു

അതേസമയം മരട് ഫ്ലാറ്റുകൾ പൊളിക്കുന്നതിനുള്ള ആദ്യ ഘട്ടങ്ങൾക്ക് സർക്കാർ തുടക്കമിട്ടു. നാല് ഫ്ലാറ്റുകളിലെ വൈദ്യുതി ബന്ധം വിച്ഛേദിച്ചു. വ്യാഴാഴ്ച രാവിലെയാണ് നടപടികൾ ആരഭിച്ചത്. രാവിലെ അഞ്ച് മണികക് കെഎസ്ഇബി അധികൃതർ സ്ഥലത്തെത്തി വൈദ്യുതി ബന്ധം വിച്ഛേദിക്കുകയായിരുന്നു. അതേസമയം ഫ്ലാറ്റിന് മുന്നിൽ ഉടമകളുടെ പ്രതിഷേധവും നടക്കുന്നുണ്ട്. ജലവിതരണവും വ്യാഴാഴ്ച തന്നെ വിച്ഛേദിക്കാൻ വാട്ടർ അതോറിറ്റിക്കും നഗരസഭ കത്ത് നൽകിയിട്ടുണ്ട്.

30000 ടൺ അവശിഷ്ടം

30000 ടൺ അവശിഷ്ടം


ഫ്ലാറ്റുകൾ പൊളിക്കുമ്പോൾ 30000 ടൺ അവശിഷ്ടങ്ങൾ ഉണ്ടാകുമെന്നാണ് കണക്കു കൂട്ടലുകൾ. ഒരു ചതുരശ്ര മീറ്റർ ഭാഗം പൊലിക്കുമ്പോൾ ഏകദേശം 450 കിലോ ഗ്രാം അവശിഷ്ടമാണ് പ്രതീക്ഷിക്കുന്നത്. മദ്രാസ് ഐഐടി റിപ്പോർട്ട് പ്രകാരമാണ് ഈ കണക്കുകൾ. ഫ്ലാറ്റുകളുടെ മൊത്തം വിസ്തൃതി 68,028.68 ചതുരശ്ര മീറ്ററാണ്. ഇതനുസരിച്ച് ഏകദേശം 30,612 ടൺ അവശിഷ്ടമാകും പൊളിക്കുമ്പോൾ ഉണ്ടാകുക. കോൺക്രിീറ്റ് 65 ശതമാനംസ കട്ടകൾ 25 ശതമനം, മണൽ, പൊടിക്കല്ല, മണ്ണ് ഒരു ശതമാനം, ലോഹങ്ങൾ രണ്ട് ശതമാനം, മരങ്ങൾ അഞ്ച് ശതമാനം, മറ്റുള്ളവ രണ്ട് ശതമാനം, എന്നിങ്ങനെയാണ് അളവുകൾ.

English summary
1800 buildings along the coast will be demolished says government
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X