കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സംസ്ഥാനത്ത് താലി പൊട്ടിച്ചെറിയാന്‍ കാത്തിരിയ്ക്കുന്ന ദന്പതിമാര്‍ എത്രയാണെന്നോ

  • By Meera Balan
Google Oneindia Malayalam News

ആലപ്പുഴ: സംസ്ഥാനത്ത് വിവാഹമോചനത്തിനായി കാത്തിരിയ്ക്കുന്ന ദമ്പതിമാരുടെ കണക്ക് കേള്‍ക്കണോ. സംസ്ഥാനത്തെ 28 കുടുംബ കോടതികളിലായി 18,500 ദമ്പതിമാരാണ് വിവാഹമോചനത്തിനായി കേസ് നല്‍കിയിട്ടുള്ളത്. ഏറ്റവും അധികം പേര്‍ വിവാഹമോചനം തേടിയിരിയ്ക്കുന്നത് എറണാകുളം ജില്ലയിലാണ്. വിവരാവകാശ നിയമപ്രകാരം ലഭിച്ച കണക്കുകളിലാണ് ഇക്കാര്യം പറയുന്നത്.

ഹൈക്കോടതിയാണ് വിവരാവകാശ നിയമപ്രകാരം നല്‍കിയ അപേക്ഷയില്‍ കണക്കുകള്‍ പുറത്ത് വിട്ടത്. 2014 ലെ കണക്കുകളാണ് പുറത്ത് വരുന്നത്. വിവാഹമോചനങ്ങള്‍ ഏറ്റവും അധികം തലവസ്ഥാന ജില്ലയിലായിരുന്നു നടന്നത്.എന്നാല്‍ 2014 ഓടെ വിവാഹമോചനങ്ങളുടെ ജില്ലയായി എറണാകുളം മാറുകയായിരുന്നു.

Divorce

2014ല്‍ എറണാകുളം ജില്ലയില്‍ നിന്നുമാത്രം 1739 പേരാണ് വേര്‍ പിരിയാനൊരുങ്ങുന്നത്. തിരുവനന്തപുരത്ത് 1160 പേരാണ് വേര്‍പിരിയാന്‍ പരാതി നല്‍തിയത്. സംസ്ഥാനത്ത് ഏറ്റവും കുറച്ച് വിവാഹമോചന അപേക്ഷ ലഭിച്ചിട്ടുള്ളത് വയനാട്ടിലെ കല്‍പ്പറ്റയിലാണ്. 240 പേര്‍. പരസ്പരം അംഗീകരിച്ച് മുന്നോട്ട് പോകാനുള്ള മനസില്ലായ്മയാണ് വിവാഹമോചനം പെരുകാനുള്ള കാരണമെന്ന് കുടുംബ സംരക്ഷണവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി മുതുകുളം മോഹനന്‍ പിള്ള പറഞ്ഞു. അവിഹിതബന്ധം, സ്ത്രീധനത്തോടുള്ള ആര്‍ത്തി എന്നിവയും വിവാഹമോചനങ്ങളുടെ കാരണങ്ങളാകുന്നു.

English summary
18,500 couples seeking divorce in Kerala
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X