Get Updates
Get notified of breaking news, exclusive insights, and must-see stories!

ഈ സ്വർണത്തിന് നല്ല വിലക്കുറവ്, വാങ്ങാൻ ലക്ഷങ്ങൾ വേണ്ട, പക്ഷേ പണയം വെക്കാൻ സാധിക്കുമോ? അറിയാം

സ്വർണ വില ഇന്നോ നാളയോ കുറയുമെന്ന പ്രതീക്ഷയിൽ കാത്തിരിക്കുകയാണ് മലയാളികൾ അടക്കമുളളവർ. എന്നാൽ 22 കാരറ്റ് സ്വർണത്തിന് പവൻ വില 1 ലക്ഷത്തിലേക്ക് എത്താൻ അധികം കാത്തിരിക്കേണ്ടി വരില്ല എന്ന തരത്തിലേക്കാണ് കാര്യങ്ങളുടെ പോക്ക്. 22 കാരറ്റ് സ്വർണമാണ് സ്വർണാഭരണങ്ങളുണ്ടാക്കാൻ ഉപയോഗിക്കുന്നത്. സ്വർണാഭരണങ്ങൾ വാങ്ങുക എന്നത് സാധാരണക്കാർക്ക് സാധിക്കാത്ത അവസ്ഥയാണ്.

അതുകൊണ്ട് തന്നെ 18 കാരറ്റ് സ്വർണത്തിന് ഇപ്പോൾ ആവശ്യക്കാർ ഏറുകയാണ്. സ്വർണം വാങ്ങി ധരിക്കാൻ ആഗ്രഹമുണ്ട്, എന്നാൽ കയ്യിൽ കാശ് അത്രയും എടുക്കാനുമില്ല എന്ന അവസ്ഥയിലാണോ നിങ്ങൾ? എങ്കിൽ നിങ്ങൾക്ക് മുന്നിലുളള വഴിയാണ് 18 കാരറ്റ് സ്വർണ്ണം. ഇത് പൂർണമായും സ്വർണമാണോ, പണയം വെക്കാൻ സാധിക്കുമോ? വിശദമായി അറിയാം.

18കെ സ്വർണ്ണം എന്നാൽ പൂർണമായും ശുദ്ധമായ സ്വർണ്ണമല്ല. ഇതിൽ 75% ശുദ്ധമായ സ്വർണ്ണവും 25% മറ്റ് ലോഹങ്ങളും ചേർത്ത ഒരു ലോഹസങ്കരമാണ്. ചെമ്പ്, വെള്ളി, സിങ്ക് തുടങ്ങിയവയാണ് സ്വർണ്ണത്തിനൊപ്പം ചേർക്കുന്ന മറ്റ് ലോഹങ്ങൾ. ഇവ ആഭരണങ്ങൾക്ക് ഉറപ്പും നിറഭേദങ്ങളും നൽകുന്നു. 22കെ അല്ലെങ്കിൽ 24കെ സ്വർണ്ണത്തെ അപേക്ഷിച്ച് പരിശുദ്ധി, ബലം, താങ്ങാനാവുന്ന വില എന്നിവ കാരണം 18 കെ സ്വർണ്ണം ആഭരണ നിർമ്മാണത്തിനായി വളരെയധികം ഉപയോഗിക്കുന്നുണ്ട്.

gold

ഇന്നത്തെ വില നിലവാരം പ്രകാരം 22 കാരറ്റ് സ്വർണം ഗ്രാമിന് 11340 രൂപയും പവന് 90,720 രൂപയുമാണ് വില. 18 കാരറ്റ് സ്വർണത്തിന് ഇന്നത്തെ വില ഗ്രാമിന് 9278 രൂപയും പവന് 74,224 രൂപയുമാണ്. ശുദ്ധമായ സ്വർണം അല്ല എന്നത് കൊണ്ട് തന്നെ ഇത് വാങ്ങിയാൽ പണയം വെക്കാൻ സാധിക്കുമോ?

നമ്മുടെ നാട്ടിൽ സ്വർണ്ണവായ്പകൾ സാധാരണമായതിനാൽ, ബാങ്കുകളിലും പണമിടപാട് സ്ഥാപനങ്ങളിലും 18കാരറ്റ് സ്വർണ്ണം ഈടായി നൽകി വായ്പയെടുക്കാൻ സാധാരണയായി സാധിക്കും. സ്വർണ്ണത്തിന്റെ തൂക്കം, പരിശുദ്ധി, നിലവിലെ വിപണി വില എന്നിവയെ ആശ്രയിച്ചായിരിക്കും വായ്പാ തുക നിർണ്ണയിക്കപ്പെടുന്നത്. എങ്കിലും, 22കാരറ്റ് അല്ലെങ്കിൽ 24 കാരറ്റ് സ്വർണ്ണത്തെ അപേക്ഷിച്ച് 18കാരറ്റ് സ്വർണ്ണത്തിന് ബാങ്കുകൾ അല്പം കുറഞ്ഞ ലോൺ-ടു-വാല്യൂ അനുപാതം (LTV) ആയിരിക്കും നൽകുക.

ഉദാഹരണത്തിന് 1 ലക്ഷം മൂല്യമുള്ള 18 കാരറ്റ് സ്വർണ്ണത്തിന് ₹75,000 വരെ ലോൺ ആണ് ലഭിക്കുക. 1 കിലോഗ്രാം വരെ മാത്രമാണ് പണയം വയ്ക്കാൻ സാധിക്കുക. ഹാൾ മാർക്ക് നിർബന്ധമാണ്. ഇതിന് കാരണം അതിലെ സ്വർണ്ണത്തിന്റെ അളവ് കുറവാണ് എന്നതാണ്.

18കാരറ്റ് സ്വർണ്ണത്തിനുള്ള ആവശ്യം നിലവിൽ വർധിക്കുന്നുണ്ട്. ദൈനംദിന ഉപയോഗത്തിന് ഇത് വളരെ അനുയോജ്യമാണ്. മോതിരങ്ങൾ, മാലകൾ, ബ്രേസ്ലറ്റുകൾ എന്നിവ നിർമ്മിക്കാൻ ഇവ ഉപയോഗിക്കാം. മാത്രമല്ല വിവിധ നിറങ്ങളും ലഭ്യമാണ്. റോസ് ഗോൾഡ്, വൈറ്റ് ഗോൾഡ്, യെല്ലോ ഗോൾഡ് എന്നിവയിലെല്ലാം സ്വർണാഭരണങ്ങൾ 18 കാരറ്റിൽ ലഭ്യമാണ്. മാത്രമല്ല ഡയമണ്ട് ജ്വല്ലറികൾ നിർമ്മിക്കാനും കൂടുതലായി 18 കാരറ്റ് സ്വർണം ഉപയോഗിക്കുന്നുണ്ട്. എന്നാൽ പരിശുദ്ധി കുറവായതിനാൽ ഒരു മികച്ച സ്വർണ നിക്ഷേപമായി 18 കാരറ്റ് സ്വർണത്തെ കണക്കാക്കാനാകില്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+