കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോയമ്പത്തൂരില്‍ ബസ് അപകടം; ലോറി ഡ്രൈവര്‍ ഹേമരാജിനെ തമിഴ്നാട് പോലീസ് അറസ്റ്റ് ചെയ്തു

Google Oneindia Malayalam News

Recommended Video

cmsvideo
    20 Died As KSRTC and Truck Collide At Coimbatore | Oneindia Malayalam

    പാലക്കാട്: കോയമ്പത്തൂര്‍ അവിനാശിയില്‍ കെഎസ്ആര്‍ടിസി ബസും കണ്ടെയ്നര്‍ ലോറിയും കൂട്ടിയിടിച്ച് 20 പേര്‍ മരിച്ചു. ബെംഗളൂരുവില്‍ നിന്ന് എറണാകുളത്തേക്ക് വരികയായിരുന്നു ബസ് അവിനാശിയില്‍ വച്ച് കണ്ടെയ്നര്‍ ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. ബസ് ഡ്രൈവറും കണ്ടക്ടറും അപകടത്തില്‍ മരിച്ചു.

    Kl 15 A 282 ബസാണ് അപകടത്തില്‍പ്പെട്ടത്. മരിച്ചവരില്‍ അഞ്ച് പേര്‍ സ്ത്രീകളാണ്. ഡിവൈഡര്‍ മറികടന്ന് ലോറി എത്തിയതാണ് അപകടത്തിന് കാരണമെന്ന് ഗതാഗത മന്ത്രി എകെ ശശീന്ദ്രന്‍ അറിയിച്ചു. 25 പേരെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെന്നും മന്ത്രി പറഞ്ഞു. പുലര്‍ച്ചെ മൂന്ന് മണിക്കാണ് അപകടം ഉണ്ടായത്. അമിത വേഗത്തില്‍ എത്തിയ കണ്ടെയ്നര്‍ ബസില്‍ ഇടിക്കുകയായിരുന്നെന്നാണ് പ്രാഥമിക നിഗമനം.

    Live updates

    Newest First Oldest First
    3:13 PM, 20 Feb

    ലോറി ഡ്രൈവര്‍ ഹേമരാജിനെ തമിഴ്നാട് പോലീസ് അറസ്റ്റ് ചെയ്തു
    1:03 PM, 20 Feb

    അപകടത്തില്‍പ്പെട്ട ബസിലെ യാത്രക്കാരുടെ പട്ടിക
    12:56 PM, 20 Feb

    വാഹനാപകടത്തില്‍ പരിക്കേറ്റവരേയും മൃതദേഹങ്ങളും കൊണ്ടുവരാന്‍ 20 ആമ്പുലന്‍സുകള്‍ അയച്ചു. പത്ത് കനിവ് 108 ആമ്പുലന്‍സുകളും പത്ത് മറ്റ് ആമ്പുലന്‍സുകളുമാണ് അയയ്ക്കുന്നതെന്ന് മന്ത്രി കെകെ ശൈലജ അറിയിച്ചു.
    11:34 AM, 20 Feb

    ആവശ്യമെങ്കില്‍ മെഡിക്കല്‍ സംഘത്തെ അയക്കുമെന്ന് മുഖ്യമന്ത്രി
    10:59 AM, 20 Feb

    മരണമടഞ്ഞവരുടെ ബന്ധുക്കള്‍ എത്രയും വേഗം പാലക്കാട് എസ് പിയെ ബന്ധപ്പെടണമെന്ന് ഡിജിപി അറിയിച്ചു. (ഫോണ്‍: 9497996977, 9497990090, 9497962891).
    10:21 AM, 20 Feb

    പരിക്കേറ്റവരെ അവിനാശിയിലെ ആശുപത്രിയിലും കോയമ്പത്തൂര്‍ ജില്ലാ ആശുപത്രിയിലുമായി പ്രവേശിപ്പിച്ചിരിക്കുകയാണ്.
    10:20 AM, 20 Feb

    അപകടത്തില്‍ മരിച്ചവരില്‍ ഏറെയും ബസ്സിന്‍റെ വലത് വശത്തിരുന്നവര്‍. ബസിന്‍റെ വലത് വശത്താണ് കണ്ടെയ്നര്‍ വന്ന് ഇടിച്ചത്.ഇടതുവശത്ത് ഇരുന്നവരില്‍ ഏറെ പേര്‍ക്കും നേരിയ പരിക്കാണ് ഏറ്റത്.
    10:16 AM, 20 Feb

    കണ്ടെയ്നര്‍ ലോറി ഡ്രൈവര്‍ ഹേമരാജ് പോലീസ് സ്റ്റേഷനില്‍ ഹാജരായി. പാലക്കാട് സ്വദേശിയാണ് ഹേമരാജ്
    10:09 AM, 20 Feb

    പാലക്കാട് നിന്നുള്ള കെഎസ്ആർടിസി ഉദ്യോഗസ്ഥരുടെ സംഘം സംഭവ സ്ഥലത്ത് എത്തിച്ചേര്‍ന്നിട്ടുണ്ട്. അപകടത്തില്‍ പെട്ടവര്‍ക്ക് എല്ലാ ചികിത്സാ സൗകര്യങ്ങള്‍ ലഭ്യമാക്കുമെന്ന് തമിഴ്നാട് സര്‍ക്കാര്‍ അറിയിച്ചു.തിരിപ്പൂര്‍ ജില്ലാ കളക്ടര്‍ അപകട സ്ഥലം സന്ദര്‍ശിച്ചിട്ടുണ്ട്
    10:09 AM, 20 Feb

    മരിച്ചവരില്‍ കൃഷ് (29), ജോര്‍ദന്‍ (35), കിരണ്‍കുമാര്‍ (33),ഇഗ്നി റാഫേല്‍ (39), റോസ്‌ലി (61) എന്നിവരെ തിരിച്ചറിഞ്ഞു. കേരള രജിസ്ട്രേഷനിലുള്ള ലോറിയാണ് അപകടമുണ്ടാക്കിയത്.
    10:09 AM, 20 Feb

    ബസില്‍ 48 സീറ്റിലും യാത്രക്കാര്‍ ബുക്ക് ചെയ്തിരുന്നു. ഒരു ദിവസം നേരത്തെ എത്തേണ്ടിയിരുന്ന ബസ് യാത്രക്കാരുടെ എണ്ണം കുറഞ്ഞതിനാല്‍ ഒരു ദിവസം വൈകിയായിരുന്നു ബെംഗളൂരുവില്‍ നിന്നും പുറപ്പെട്ടത്.
    10:09 AM, 20 Feb

    10 പേര്‍ തന്നെ സംഭവ സ്ഥലത്ത് തന്നെ മരിച്ചു. വാഹനം വെട്ടിപ്പൊളിച്ചാണ് ബസില്‍ നിന്ന് ആളുകളെ പുറത്തെടുത്തത്. പരിക്കേറ്റവരെ പ്രദേശത്തെ വിവിധ ആശുപത്രികളിലാണ് പ്രവേശിപ്പിച്ചത്.

    busaccident
    English summary
    16 died an ksrtc bus and lorry accident
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X