Get Updates
Get notified of breaking news, exclusive insights, and must-see stories!

യുക്രൈനിൽ നിന്നുള്ള സംഘത്തിൽ 19 മലയാളികൾ; ദില്ലിയിൽ നിന്ന് സൗജന്യമായി കേരളത്തിലെത്തിക്കുമെന്ന് നോർക്ക

തിരുവനന്തപുരം; യുക്രൈനിൽ നിന്നും ദില്ലിയിൽ എത്തുന്നവരെ സൗജന്യമായി കേരളത്തിൽ എത്തിക്കുമെന്ന് നോര്‍ക്ക റൂട്ട്സ് റസിഡന്‍റ് വൈസ് ചെയര്‍മാര്‍ പി ശ്രീരാമകൃഷ്ണന്‍. യാത്രാ ചിലവ് സംസ്ഥാനം വഹിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇതുവരെ നോർക്ക ഓൺലൈൻ റെജിസ്ട്രേഷൻ ചെയ്തത് 1498 പേരാണ്.

 norka-27-1474951446-1588138

യുക്രെയിനിൽ നിന്ന് ഒഴിപ്പിച്ച ഇന്ത്യൻ പൗരന്മാരുമായി റൊമാനിയയിൽ നിന്നുള്ള എയർ ഇന്ത്യ വിമാനം ഇന്ന് രാത്രിയോടെയാണ് മുംബൈയിൽ എത്തുക. ശനിയാഴ്ച ഉച്ചയ്ക്ക് ഇന്ത്യന്‍ സമയം 1.45 ഓടെയാണ് ബുക്കാറെസ്റ്റ് വിമാനത്താവളത്തില്‍ നിന്ന് എയര്‍ ഇന്ത്യയുടെ പ്രത്യേക വിമാനം പുറപ്പെട്ടത്. ഇന്ത്യൻ സംഘത്തെ കേന്ദ്രമന്ത്രി പിയൂഷ് ഗോയൽ മുംബൈ ഛത്രപതി ശിവജി മഹാരാജ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ സ്വീകരിക്കും. 219 യാത്രക്കാരാണ് വിമാനത്തിലുള്ളത്. ഇതില്‍ 19 മലയാളികളാണെന്നാണ് റിപ്പോർട്ട്. ഏകദേശം 20,000 ത്തോളം ഇന്ത്യക്കാർ യുക്രൈനിൽ ഉണ്ടെന്നാണ് വിദേശകാര്യ മന്ത്രാലയം കഴിഞ്ഞ ദിവസം അറിയിച്ചത്. റുമാനിയ, പോളണ്ട്, ഹംഗറി എന്നീ രാജ്യങ്ങള്‍ വഴി ഇവരെ തിരികെ എത്തിക്കാനുള്ള നടപടികളാണ് കേന്ദ്രസർക്കാർ കൈക്കൊള്ളുന്നത്.

അതേസമയം യുക്രൈനിലെ മലയാളികളുടെ സുരക്ഷയ്ക്കായി സാധ്യമായതെല്ലാം കൈക്കൊള്ളുമെന്ന് നോർക്ക വ്യക്തമാക്കിയിരുന്നു. എംബസിയുമായും വിദേശകാര്യ മന്ത്രാലയവുമായും നിരന്തരം ബന്ധപ്പെട്ടുവരികയാണെന്നും നോർക്ക റൂട്ട്സ് അറിയിച്ചിരുന്നു.അതേസമയം ഇന്ത്യയിലെത്തുന്ന മലയാളികളുടെ വിവരങ്ങൾ മുൻകൂട്ടി ലഭ്യമാകാൻ വേണ്ട നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രിയും അറിയിച്ചു.

Recommended Video

cmsvideo
    Indians At Romania : ഇന്ത്യക്കാരുടെ ആദ്യ സംഘം മുംബൈലേക്ക് | Oneindia Malayalam

    വിമാനത്താവളത്തിലെത്തുന്ന വിദ്യാർത്ഥികളെ സ്വീകരിച്ച് നാട്ടിലേയ്ക്കുള്ള യാത്ര സുഗമമാക്കാൻ വേണ്ട നടപടികൾ റെസിഡൻ്റ് കമ്മീഷണറും നോർക്ക ഉദ്യോഗസ്ഥരും കൈക്കൊള്ളും. കേരളത്തിലെ വിമാനത്താവളങ്ങളിൽ എത്തുന്ന വിദ്യാർത്ഥികളെ സ്വീകരിക്കുന്നതിനും അവശ്യ സൗകര്യങ്ങൾ ഒരുക്കുന്നതിനും ജില്ലാ കലക്ടർമാരെ ചുമതലപ്പെടുത്തിയെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
    അതേസമയം
    മടങ്ങി എത്തിയവർക്ക് ബന്ധപ്പെടാനുള്ള നമ്പറുകൾ നോർക്ക പങ്കുവെച്ചിട്ടുണ്ട്.

    NRK office Mumbai +91 7907695598
    NRK Officer Delhi. +91 7289940944
    https://norkaroots.org/
    ഉക്രയിനിലെ ഇന്ത്യൻ എംബസി
    +380997300483,
    +380997300428
    വിദേശകാര്യമന്ത്രാലയം
    1800 118797 (ടോൾ ഫ്രീ)
    +911123012113,
    +911123014104,
    +911123017905
    ഇ-മെയിൽ
    [email protected]
    [email protected]
    നാട്ടിലെ ബന്ധുക്കൾക്ക് നോർക്ക റൂട്ട്സിന്റെ
    1800 425 3939
    എന്ന ടോൾ ഫീ നമ്പരിലോ [email protected] എന്ന ഇ-മെയിലിലോ ബന്ധപ്പെടാം.
    0091 880 20 12345 എന്ന നമ്പരിൽ വിദേശത്തു നിന്നും മിസ്സ്ഡ് കോൾ സർവീസും ലഭ്യമാണ്.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+