കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേരളത്തില്‍ 19 പേര്‍ക്ക് കൂടി കൊറോണ; കൂടുതല്‍ കണ്ണൂരില്‍, വയനാട് ആദ്യ കേസ് റിപ്പോര്‍ട്ട് ചെയ്തു

  • By Desk
Google Oneindia Malayalam News

തിരുവനന്തപുരം: കേരളത്തില്‍ 19 പേര്‍ക്ക് കൂടി കൊറോണ വൈറസ് രോഗം സ്ഥിരീകരിച്ചു. കണ്ണൂരിലാണ് കൂടുതല്‍ രോഗികളെ കണ്ടെത്തിയത്. വയനാട് ആദ്യ കേസ് റിപ്പോര്‍ട്ട് ചെയ്തു എന്നതാണ് ഇന്നത്തെ മറ്റൊരു പ്രധാന വിഷയം. സംസ്ഥാനത്ത് കമ്യൂണിറ്റി കിച്ചന്‍ പദ്ധതിക്ക് തുടക്കമായെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. മാത്രമല്ല, ക്ഷേമ പെന്‍ഷനുകള്‍ നാളെ മുതല്‍ വിതരണം ചെയ്യും. റേഷന്‍ കാര്‍ഡില്ലാത്തവര്‍ക്കും റേഷന്‍ കടകള്‍ വഴി ഭക്ഷ്യ ധാന്യം നല്‍കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച സാമ്പത്തിക പാക്കേജ് മുഖ്യമന്ത്രി സ്വാഗതം ചെയ്തു.

Pina

കണ്ണൂരില്‍ ഒമ്പത് പേര്‍ക്ക് ഇന്ന് രോഗം സ്ഥിരീകരിച്ചു. കാസര്‍കോട്, മലപ്പുറം ജില്ലകളില്‍ മൂന്ന് വീതവും തൃശൂര്‍ രണ്ട്, ഇടുക്കി ഒന്ന് ഇങ്ങനെയാണ് രോഗം സ്ഥിരീകരിച്ചത്. വയനാട് ജില്ലയില്‍ ആദ്യമായി രോഗം ഇന്ന് സ്ഥിരീകരിച്ചു. കഴിഞ്ഞ 22ന് ദുബായില്‍ നിന്ന് കരിപ്പൂരിലെത്തിയ ആള്‍ക്കാണ് വയനാട് ജില്ലയില്‍ രോഗം സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് 138 പേരെ ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രോഗം ബാധിച്ച് 126 പേരാണ് ചികില്‍സയിലുള്ളത്. പത്തനംതിട്ടയില്‍ ചികില്‍സയിലുണ്ടായിരുന്ന ഒരാളുടെ പരിശോധന ഫലം നെഗറ്റീവാണ്. സംസ്ഥാനത്ത് ആശുപത്രികളില്‍ 601 പേരാണ് നിരീക്ഷണത്തിലുള്ളത്. 968 പേരുടെ പരിശോധനാ ഫലം നെഗറ്റീവാമണ്. ശ്രീചിത്രയില്‍ രോഗബാധിതനായ ഡോക്ടര്‍ സുഖം പ്രാപിച്ച് ആശുപത്രി വിട്ടു.

ഏത് സാഹചര്യവും നേരിടാന്‍ കേരളം തയ്യാറാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. റേഷന്‍ കാര്‍ഡ് സ്വന്തമായില്ലാത്തവര്‍ക്കും ഭക്ഷ്യധാന്യങ്ങള്‍ നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. കേന്ദ്രസര്‍ക്കാര്‍ ഇന്ന് പ്രഖ്യാപിച്ച സാമ്പത്തിക പാക്കേജിനെ മുഖ്യമന്ത്രി പിന്തുണച്ചു. പാക്കേജ് മകിച്ച രീതിയില്‍ വിനിയോഗിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ലോക്ക് ഡൗണ്‍ കാലയളവില്‍ ഭക്ഷണം ലഭ്യമാക്കാന്‍ 43 ഇടങ്ങളില്‍ കമ്യൂണിറ്റി കിച്ചണുകള്‍ പ്രവര്‍ത്തനം തുടങ്ങും. ചിലത് പ്രവര്‍ത്തനം തുടങ്ങിക്കഴിഞ്ഞു. രോഗികള്‍ക്ക് കൂട്ടിരിക്കാന്‍ 1465 യുവ വോളണ്ടിയര്‍മാരെ യുവജന കമ്മീഷന്‍ കണ്ടെത്തിയിട്ടുണ്ട്. ഇതര സംസ്ഥാന തൊഴിലാളികളെ ഇറക്കിവിടാനാകില്ല. അവര്‍ക്ക്് ഭക്ഷണവും താമസവും ഉറപ്പാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

വിരമിച്ച ഡോക്ടര്‍മാരുടെ സേവനം ആരോഗ്യമേഖലയില്‍ ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. അതേസമയം, ലോക്ക് ഡൗണ്‍ പ്രകാരം നേരത്തെ അടഞ്ഞിരുന്ന ബേക്കറികള്‍ തുറക്കാമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇപ്പോള്‍ പലചരക്ക് കടകളും ഫാര്‍മസികളും പഴം-പച്ചക്കറി കടകളും മാത്രമാണ് തുറക്കുന്നത്. അതേസമയം, വ്യാജ വാറ്റ് തടയാന്‍ കര്‍ശന നടപടി സ്വീകരിക്കും. ഇക്കാര്യത്തില്‍ എക്‌സൈസ് ഉദ്യോഗസ്ഥര്‍ ശക്തമായ നടപടി സ്വീകരിക്കും. ഓണ്‍ലൈന്‍ മദ്യവില്‍പ്പന ഉടനെ ഇല്ലന്നും മുഖ്യമന്ത്രി പറഞ്ഞു.

English summary
19 New Coronavirus case found today; Chief Minister
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X